വഴിപാടുകള്‍


അഭീഷ്ട സിദ്ധിക്കും ഐശ്വര്യത്തിനും രോഗശാന്തിക്കും ദോഷപരിഹാരത്തിനും ഒക്കെയായി ഈശ്വര പ്രീതിക്കായി നാം വഴിപാടുകള്‍ നടത്തുന്നു.  ഓരോദേവതയുടേയും മന്ത്രങ്ങള്‍ ചൊല്ലി പൂക്കള്‍ കൊണ്ട് നടത്തുന്ന അര്‍ച്ചനയും അഞ്ജലിയുമാണ് എല്ലാ ക്ഷേത്രങ്ങളിലും കാണുന്ന ലളിതമായ വഴിപാട്. വിളക്ക് വഴിപാടുകളില്‍ പ്രധാന്യം എണ്ണ വിളക്കാണ്.

ഓരോ ദോഷ പരിഹാരത്തിന് ഓരോ വഴിപാടുകള്‍ ആചാര്യന്മാര്‍ വിധിച്ചിട്ടുണ്ട്.

ആയുരാരോഗ്യം -    പുഷ്പാഞ്ജലി, ധാര

ഐശ്വര്യം       -    സഹസ്രനാമാര്‍ച്ചന,നിറപറ,അന്നദാനം,

ശത്രുദോഷം       -    രക്തപുഷ്പാഞ്ജലി

അഭീഷ്ട സിദ്ധി  -   നിറമാല, നെയ് വിളക്ക്, രക്തപുഷ്പാഞ്ജലി, ചന്ദനം ചാര്‍ത്തല്‍,

ശനിദോഷം     -    എള്ളെണ്ണ വിളക്ക്, നീരാഞ്ജ്ജന വിളക്ക്

മനഃശാന്തി       -    ചുറ്റുവിളക്ക്, ധാര

ദാരിദ്യശമനം     -    അന്നദാനം

ദുരിതനിവാരണം-   ഭഗവതി സേവ, അന്നദാനം

മംഗല്യം             -    സ്വയംവരാര്‍ച്ചന, കുങ്കുമാര്‍ച്ചന

Copy Code