പിറന്നാള്‍ ഫലങ്ങള്‍

ജനിച്ച മലയാള മാസത്തിലെ ജന്മനക്ഷത്രമാണ് പിറന്നാളായി നമ്മള്‍ കണക്കാക്കുന്നത്. ജന്മ നക്ഷത്രം ദിവസത്തില്‍ ഉദയാല്‍പരം 6 നാഴികയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ ആ ദിവസം പിറന്നാള്‍ ആയി കണക്കാക്കാം. ഒരുമാസത്തില്‍ രണ്ടുതവണ ജന്മനക്ഷത്രം ആവര്‍ത്തിച്ച്  വന്നാല്‍ രണ്ടാമത് വരുന്ന നക്ഷത്രം ആയിരിക്കും പിറന്നാളായി കണക്കാക്കുന്നത്. അന്നേ ദിവസം പുലര്‍ച്ചെ കുളിച്ചു ക്ഷേത്രദര്‍ശനം നടത്തണം. ഉച്ചക്ക് വിളക്ക് വെച്ച് ഗണപതിക്ക്‌ വിളമ്പിയതിനു ശേഷം ഇടം വലം ഓരോരുത്തരെങ്കിലും കൂട്ടിരുന്നു കിഴക്കോട്ടു തിരിഞ്ഞിരുന്നു വേണം പിറന്നാള്‍ സദ്യ ഉണ്ണാന്‍. അമ്മയുടെ കൈ കൊണ്ടാണ് പിറന്നാള്‍ സദ്യ വിളമ്പേണ്ടത്. ആഴ്ചയിലെ ഒരോ ദിവസങ്ങളിലും പിറന്നാല്‍ വരുമ്പോള്‍ ഉള്ള ഫലങ്ങള്‍ താഴെ കൊടുക്കുന്നു. 



തിങ്കള്‍          -    മൃഷ്ടാന്നലാഭം, ആഗ്രഹ സാഫല്യം 

ചൊവ്വ          -    മഹാവ്യാധി, ദുരിതങ്ങള്‍ 

ബുധന്‍         -    വിദ്യാവിജയം 

വ്യാഴം           -   സമ്മാന ലാഭം 

വെളളി         -    സര്‍വ സൗഭാഗ്യം

ശനി             -   മാതാപിതാക്കള്‍ക്ക് രോഗാരിഷ്ടത

ഞായര്‍        -    ദൂരയാത്ര, അലച്ചില്‍ 
Copy Code