ശനി ദോഷം അകലാന്‍ ഹനുമത് ജയന്തി വ്രതം.


ചിത്ര മാസത്തിലെ പൌര്‍ണമി ദിവസമാണ് ഹനുമത് ജയന്തി.
ജാതകത്തില്‍ ശനി അനിഷ്ട സ്ഥാനത്ത് ഉള്ളവരും കണ്ടക ശനി, ഏഴര ശനി മുതലായ ദോഷ കാലങ്ങള്‍  അനുഭവിച്ചു വരുന്നവരും ഹനുമത് ജയന്തി ദിവസം പൂര്‍ണ ഉപവാസമോ ഒരുനേരം മാത്രം ധാന്യം ഭക്ഷിച്ചു കൊണ്ടോ ഉള്ള വ്രതം അനുഷ്ടിക്കുകയും ഹന്മാത് ക്ഷേത്ര ദര്‍ശനം നടത്തി പ്രാര്ധിക്കുകയും ചെയ്‌താല്‍ വളരെയധികം ഗുണാനുഭവങ്ങള്‍ ഉണ്ടാകുന്നതാണ്. വ്രത ദിനത്തിലും തലേന്നും  ബ്രഹ്മചര്യം വളരെ നിര്‍ബന്ധമാണ്‌.
ഒരു പാത്രത്തില്‍ എള്ള് എണ്ണ നിറച്ച്  സര്‍വ ദുരിതങ്ങളും മാറ്റിത്തരാന്‍ ഹനുമാന്‍ സ്വാമിയോട് പ്രാര്‍ഥിച്ചു കൊണ്ട് സ്വന്തം മുഖത്തിന്റെ പ്രതിബിംബം ആ എണ്ണയില്‍ ദര്‍ശിക്കുകയും അത് ഹനുമത് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയും ചെയ്യുന്നത് ശനി ദോഷ നിവാരണത്തിന് വളരെ പ്രയോജനകരമാണ്.
വെറ്റില മാല, വടമാല, സിന്ദൂരം, വെണ്ണ ,കദളിപ്പഴം, അവില്‍ മുതലായവ ആഞ്ജനേയ സ്വാമിക്ക് സമര്‍പ്പിക്കുന്നതും വളരെ നല്ലതാണ്. ഹനുമത് ജയന്തി ദിവസം ഹനുമത് അഷ്ടോത്തരം, ഹനുമാന്‍ ചാലീസ, രാമായണത്തിലെ സുന്ദര കാണ്ഡം മുതലായവ പാരായണം ചെയ്യുന്നവര്‍ക്ക് വര്ഷം മുഴുവന്‍ ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹം ലഭിക്കും എന്നതില്‍ സംശയമില്ല.


തൊഴില്‍ തടസ്സം മാറാന്‍ ഹനുമത് മന്ത്രം
Copy Code