വ്യാഴാഴ്ചവ്രതം

മഹാവിഷ്ണുപ്രീതികരമായ വ്രതാനുഷ്ടാനമാണ്  വ്യാഴാഴ്ചവ്രതം. വ്യാഴദശാകാലം അനുഭവിക്കുന്നവരും ചാരവശാല്‍ വ്യാഴം അനിഷ്ടസ്ഥാനത്തുസഞ്ചരിക്കുന്നവരും ഈ വ്രതം അനുഷ്ഠിച്ചാല്‍ ദോഷത്തിന്റെ കാഠിന്യം കുറയും. വ്രതമെടുക്കുന്നവര്‍  തലേദിവസവും വ്രതദിനത്തിലും ശുദ്ധി, പ്രത്യേകിച്ചും ആഹാര  - ശരീരശുദ്ധി പാലിക്കണം. വ്രതദിനത്തിന് പിറ്റേദിവസം വരെയും അതുപാലിക്കുകയും വേണം. പ്രഭാതസ്നാനം കഴിഞ്ഞു  മഹാവിഷ്ണു ക്ഷേത്ര ദര്‍ശനംനടത്തുക. നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ആണെങ്കില്‍ വ്യാഴത്തിന് മഞ്ഞപ്പൂക്കള്‍കൊണ്ട് അര്‍ച്ചന കഴിക്കുക. ഒരിക്കലൂണ് നിര്‍ബന്ധമാണ്‌ . ആരോഗ്യസ്ഥിതി അനുസരിച്ച് ഉപവാസവുമാകാം.

   ശ്രീരാമന്റെയും ബ്രുഹസ്പതിയുടെയും കൂടി പ്രീതി ഈ വ്രതാനുഷ്ഠാനംകൊണ്ട് ലഭിക്കുന്നു. മഹാവിഷ്ണുവിന്റെ അവതാരകീര്‍ത്തനം, രാമായണം,ഭാഗവതം  ഇവ പാരായണം ചെയ്യുക.

ആഴ്ചതോറും വ്രതമെടുക്കാന്‍ കഴിയാത്തവര്‍ മലയാളമാസത്തിലെ ആദ്യം വരുന്ന വ്യാഴാഴ്ചയില്‍ (മുപ്പെട്ട് വ്യാഴം) വ്രതമനുഷ്ഠിക്കണം. 

ദശാദോഷമനുഭവിക്കുന്നവര്‍ മുടങ്ങാതെ വിധിപ്രകാരമുള്ള വ്രതമനുഷ്ഠിച്ചാല്‍ ദോഷഫലത്തിനു ശമനമുണ്ടാകുന്നതാണ്.



ഇത്തരം ലേഖനങ്ങള്‍ സ്ഥിരമായി ലഭിക്കുവാന്‍ ഈ ഗ്രൂപ്പില്‍ അംഗമാകുക....
Copy Code