നക്ഷത്ര ഗണങ്ങള്‍

27 നക്ഷത്രങ്ങളെ  അടിസ്ഥാന സ്വത്വ ഗുണങ്ങളെ ആസ്പദമാക്കി  3 ഗണങ്ങള്‍ ആയി  തിരിച്ചിരിക്കുന്നു. സത്വ ഗുണ പ്രധാനങ്ങളായ നക്ഷത്രങ്ങളെ  ദേവഗണം എന്നും ,രജോഗുണ പ്രധാനങ്ങളായ നക്ഷത്രങ്ങളെ  മനുഷ്യ ഗണ നക്ഷത്രങ്ങളെന്നും,തമോഗുണ പ്രധാനങ്ങളായ നക്ഷത്രങ്ങളെ  അസുരഗണം എന്നും വിഭജിച്ചിരിക്കുന്നു.ഗുണം അടിസ്ഥാനമാക്കിയുള്ള  വിഭജനം ആയതിനാല്‍ ഗണപ്പൊരുത്തത്തെ ഗുണപ്പൊരുത്തം എന്നും പറയുന്നതില്‍ തെറ്റില്ല.

വിവാഹപ്പൊരുത്തത്തെ കുറിച്ച്  ചിന്തിക്കുന്ന വേളയില്‍ ആണ്  ഗണങ്ങളെ പറ്റി കൂടുതല്‍ അറിയേണ്ടി വരുന്നത്.

ദേവഗണം
അശ്വതി  
മകയിരം
പുണര്‍തം
പൂയം
അത്തം
ചോതി
അനിഴം
തിരുവോണം
രേവതി

മനുഷ്യ ഗണം
ഭരണി
രോഹിണി
തിരുവാതിര
പൂരം
പൂരാടം
പൂരൂരുട്ടാതി
ഉത്രം
ഉത്രാടം
ഉതൃട്ടാതി

അസുരഗണം
കാര്‍ത്തിക
ആയില്യം
മകം
ചിത്തിര
വിശാഖം
കേട്ട
മൂലം
അവിട്ടം
ചതയം
ഗണപ്പൊരുത്ത നിയമങ്ങള്‍ 

1. സ്ത്രീ നക്ഷത്രവും പുരുഷ നക്ഷത്രവും ഒരേ ഗണത്തില്‍ വന്നാല്‍ പൊരുത്തം ഉത്തമം.
2. സ്ത്രീ നക്ഷത്രം മനുഷ്യഗണം - പുരുഷ നക്ഷത്രം ദേവഗണം ഗണപ്പൊരുത്തം  മധ്യമം
3.സ്ത്രീ നക്ഷത്രം മനുഷ്യഗണം - പുരുഷ നക്ഷത്രം അസുരഗണം ഗണപ്പൊരുത്തം മധ്യമം 
4.സ്ത്രീ നക്ഷത്രം ദേവഗണം - പുരുഷ നക്ഷത്രം മനുഷ്യഗണം ഗണപ്പൊരുത്തം അധമം 
   ഫലം - ഭയം 
5.സ്ത്രീ നക്ഷത്രം അസുരഗണം - പുരുഷ നക്ഷത്രം മനുഷ്യഗണം ഗണപ്പൊരുത്തം ഇല്ല.
6.സ്ത്രീ നക്ഷത്രം ദേവഗണം - പുരുഷ നക്ഷത്രം അസുരഗണം ഗണപ്പൊരുത്തം - പൊരുത്തം അധമം .  ഫലം- കലഹം.
7.സ്ത്രീ നക്ഷത്രം അസുരഗണം - പുരുഷ നക്ഷത്രം ദേവഗണം  പൊരുത്തം അധമം 
    ഫലം - മരണം 




Copy Code