വിദ്യാ പുരോഗതിക്ക് ദിവസേന ചൊല്ലേണ്ട മന്ത്രം


" ബുദ്ധിം ദേഹി യശോ ദേഹി 
  കവിത്വം ദേഹി ദേഹി മേ 
  മൂഢത്വം സംഹര ദേവീ
  ത്രാഹിമാം ശരണാഗതം. " 

ഈ മന്ത്രം അര്‍ഥം അറിഞ്ഞ് ദിവസേന രാവിലെയും വൈകിട്ടും സ്നാന ശേഷം ജപിച്ചു കൊണ്ട് വിദ്യാ ദേവതയായ സരസ്വതിയെ ഉപാസിച്ചാല്‍ സര്‍വ വിധമായ വിദ്യാ ഗുണങ്ങളും പരീക്ഷാ മത്സര വിജയങ്ങളും കൈവരുന്നതാണ്.

മന്ത്രാര്‍ഥം 
അല്ലയോ ദേവീ എനിക്ക് ബുദ്ധി നല്‍കിയാലും. യശസ്സ് നല്‍കിയാലും. അറിവ് നല്‍കിയാലും. എന്റെ അജ്ഞതയെ നശിപ്പിച്ചാലും. ശരണാര്‍ഥിയായ എന്നെ രക്ഷിച്ചാലും.

പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരും, അലസത ബാധിച്ചവരും, ഏകാഗ്രതക്കുറവ് ഉള്ളവരും ഈ മന്ത്രത്തിന്റെ സ്ഥിരമായ ഉപാസനയില്‍ കൂടെ  വലിയ വിദ്യാ വിജയം നേടിയ അനുഭവങ്ങള്‍ അനവധി ഉണ്ട്.
ഗ്രഹനിലയില്‍ ബുധന് ബലം കുറഞ്ഞവരും ബുധന് മൌഡ്യം ഉള്ളവരും ഈ മന്ത്രം ജപിക്കുന്നത് വളരെ ഗുണം ചെയ്യും.


വിദ്യാ പുരോഗതിക്ക് ബുധയന്ത്രം Copy Code