നാളെ മകരവിളക്കും മകര സംക്രാന്തിയും

നാളെ ജനുവരി 15ന് മകരസംക്രാന്തി. ഹൈന്ദവ ആചാര പ്രകാരം ഇതൊരു പുണ്യദിനമാണ്.

സൂര്യന്‍ ദക്ഷിണയാനം : അതായത്   തെക്കോട്ടുള്ള യാത്ര  പൂര്‍ത്തിയാക്കി ഉത്തരായനം : വടക്കോട്ടുള്ള യാത്ര തുടങ്ങുന്ന ദിവസമാണ് മകരസംക്രമ ദിനം. ഇതു നടക്കുന്നത് ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് സൂര്യന്‍ കടക്കുമ്പോഴാണ്.  മകര സംക്രമം ഇന്ന്‍ രാത്രി 1.29 ന്. ( 15.1.2015 1.29 AM)

തീര്‍ത്ഥസ്നാനം നടത്താന്‍ ഏറ്റവും ശുഭകരമായ നാളാണിതെന്നാണ് വിശ്വാസം. ശംഖാസുരനെ വധിച്ച മഹാവിഷ്ണു മകരസംക്രമ ദിവസം ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തു. അന്ന് തൊട്ടാണ് മകര സംക്രമദിനം സ്നാന പുണ്യദിനമായി തീര്‍ന്നത് എന്നാണൊരു വിശ്വാസം.

വസന്ത ഋതുവിനെ സ്വാഗതം ചെയ്യുന്ന കാലമാണിത്. ഈ ദിവസം മുതല്‍ പകലിന് നീളമേറുകയും രാത്രി ചെറുതാവുകയും ചെയ്യുന്നു.

ഉത്തരായന കാലം ശുഭകാലമാണ്. ഈ ആറുമാസത്തില്‍ മരിക്കുന്നവര്‍ ബ്രഹ്മത്തെ പ്രാപിക്കും എന്നാണൊരു വിശ്വാസം.

മഹാഭാരതത്തില്‍ മുറിവേറ്റ ഭീഷ്മര്‍ മരിയ്ക്കാന്‍ കൂട്ടാക്കാതെ ശരശയ്യയില്‍ കിടന്നു - ഉത്തരായന പുണ്യമാസക്കാല മൂഹൂര്‍ത്തത്തിനായി 56 ദിവസം അദ്ദേഹം കാത്തിരുന്നു. ഉത്തരായനത്തിലേ അദ്ദേഹം പ്രാണന്‍ വെടിഞ്ഞുള്ളൂ.

ശബരിമലയില്‍ ദര്‍ശന പുണ്യമായ മകരവിളക്ക് നാളെയാണ്.
എല്ലാവര്‍ക്കും മകര വിളക്ക് ആശംസകള്‍..
സ്വാമിയെ ശരണമയ്യപ്പാ...






Copy Code