വ്രതാനുഷ്ടാനങ്ങള്‍

മനസ്സ് ദുഷിച്ച ചിന്തകൾക്ക് വശംവദമായി ദുർമാർഗ്ഗത്തിലൂടെ സഞ്ചരിക്കാതിരിക്കാനായി മനസ്സ്, വാക്ക്, ശരീരം എന്നിവയാൽ ദൈവത്തെ ചിട്ടപ്രകാരം ആരാധിക്കുകയെന്നതാണ് വ്രതാനുഷ്ടാനത്തിന്റെ പരമമായ ലക്ഷ്യം. ഒപ്പം മറ്റുള്ളവരുടെ വിശപ്പ് നമ്മളും അനുഭവിച്ചു അറിയുക എന്ന തത്ത്വവും ഇതിൽ അടങ്ങിയിരിക്കുന്നു. മാത്രമല്ല ഉപവാസമിരുന്നാൽ ശരീരത്തിലെ ദഹനേന്ദ്രിയങ്ങൾക്ക് അൽപ്പം വിശ്രമവും ലഭിക്കുന്നുവെന്നാണു വിശ്വാസം. വ്രതങ്ങളിൽ ഏകാദശി, ഷഷ്ടി, പ്രദോഷം, അമാവാസി, പൌർണ്ണമി എന്നിങ്ങനെ പലതുണ്ട്.സ്ത്രീ-പുരുഷഭേദമില്ലാതെ ബാലവൃദ്ധ ഭേദമില്ലാതെ കുടുംബത്തിലെ എല്ലാവരും വ്രതാനുഷ്ടാനങ്ങൾ ഒരു ശീലമാക്കിയാൽ സകുടുംബ ഐശ്വര്യം ഉണ്ടാകുമെന്നാന് ഹൈന്ദവവിശ്വാസം.


വ്രതങ്ങൾ .........



1.ഏകാദശി :

ഇഹലോകസുഖവും പരലോകസുഖവും ഫലം.ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനൾ പൂർണ്ണ ഉപവാസം അനുഷ്ടിക്കണം.ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം.ഇഹലോകസുഖവും പരലോകസുഖവും ഫലം.ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനൾ പൂർണ്ണ ഉപവാസം അനുഷ്ടിക്കണം.ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എല്ലാ മാസവും കൃഷ്ണ-ശിക്ലപക്ഷങ്ങളിൽ ആചരിക്കപ്പെടുന്നു. ഗൃഹസ്ഥരായുള്ളവർ ശുക്ലപക്ഷഏകാദശിയും വാനപ്രസ്ഥർ, സ്ന്ന്യാസികാൽ, വിധവകൾ മുതലായവർ ഇരുപക്ഷ ഏകാദശിയും ആണ് ആചരിക്കാറുള്ളത്. എല്ലാ നിലയിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്.
സംസാരാഖ്യമഹാഘോരദുഃഖിനാം സർവ്വദേഹിനാം
ഏകാദശ്യുപവാസോയം നിർമ്മിതം പരമൗഷധം.


ധനു, മകരം, മീനം, മേടം എന്നീ മാസങ്ങളിലൊരു മാസത്തിൽ വേണം ഏകാദശിവ്രതം ആരംഭിക്കുവാൻ.എകാദശി നാളില് പൂര്ണ്ണട ഉപവാസം അനുഷ്ഠിക്കണം. ഗോതമ്പും ധാന്യമായതുകൊണ്ട് അതും ഭക്ഷിക്കരുത്. ദ്വാദശി ദിവസം ഭക്ഷണ വിതരണം നടത്തുകയും വേണം. ഏകാദശിയുടെ തലേ ദിവസം - ദശമി ദിവസം - മുതല് വ്രതം തുടങ്ങും. അന്ന് ഒരു നേരത്തെ ഭക്ഷണമേ ആകാവു.

എകാദശി നാളില് രാവിലെ മൂന്ന് മണി മുതല് ദ്വാദശി ദിവസം രാവിലെ സൂര്യോദയം വരെ പൂര്ണ്ണുമായ ഉപവാസമാണ് വേണ്ടത്. ദ്വാദശി നാളില് തുളസീ തീര്ത്ഥ മോ വെള്ളമോ അന്നാഹാരമോ കഴിച്ച് വ്രതം അവസാനിപ്പിക്കാം.
ദ്വാദശി നാളിലും ഒരു നേരത്തെ ഭക്ഷണമേ പാടുള്ളു. ഏകാദശി ദിവസം ധാന്യങ്ങള് ഒഴിവാക്കുമ്പോള് പഴങ്ങള് കഴിക്കാം. ക്രമേണ പഴങ്ങള് ഉപേക്ഷിച്ച് വെള്ളം മാത്രം കഴിക്കാം. പിന്നെ വെള്ളവും ഉപേക്ഷിക്കാം.
ഏകാദശി പുരാണ കഥകള് അനുസരിച്ച് ഒരു ദേവിയാണ് - ഏകാദശീ ദേവി. ഈ ദേവി വിഷ്ണുവില് നിന്നും ഉല്ഭഏവിച്ചതാണ്. ഇത് സംബന്ധിച്ചുള്ള കഥ ഇങ്ങനെ :


ബ്രഹ്മദേവന് സൃഷ്ടിച്ച അസുരനാണ് താലജംഘന്. അദ്ദേഹത്തിന്റെി മകന് മുരന്. ഇരുവരും ചന്ദ്രാവതിപുരിയിലായിരുന്നു താമസം. അവര് ഇന്ദ്രലോകം ആക്രമിക്കുകയും ദേവേന്ദ്ര സ്ഥാനം തട്ടിയെടുക്കുകയും ചെയ്തപ്പോള് ദേവന്മാര് മഹാദേവനെ ശരണം പ്രാപിച്ചു. മഹാദേവനാവട്ടെ അവരെ വിഷ്ണുവിങ്കലേക്ക് അയച്ചു.



ദേവന്മാര് വിഷ്ണുവിനോട് സങ്കടം ഉണര്ത്തി ച്ചപ്പോള് വിഷ്ണുവില് നിന്ന് സുന്ദരിയും അതീവ ശക്തിശാലിനിയുമായ ഒരു ദേവി ഉല്ഭനവിച്ചു. അന്ന് ഏകാദശി ദിവസം ആയതുകൊണ്ട് ദേവിക്ക് ഏകാദശി ദേവി എന്ന് പേരിടുകയും ചെയ്തു.



ദേവി മുരനെ നേരിടുകയും വധിക്കുകയും ചെയ്തു. വിഷ്ണുവിന് സന്തോഷമായി. എന്താണ് വരം വേണ്ടത് എന്നു ചോദിച്ചപ്പോള് സ്വന്തം പേരില് ഒരു വ്രതം ഉണ്ടാവണം എന്നും അത് എല്ലാ വ്രതങ്ങളിലും ശ്രേഷ്ഠമായിരിക്കണം എന്നും അത് അനുഷ്ഠിക്കാത്തവര്ക്ക് കടുത്ത ശിക്ഷ നല്ക ണമെന്നും ദേവി ആവശ്യപ്പെട്ടു. വിഷ്ണു അത് സമ്മതിച്ചു.

അങ്ങനെയാണ് ഏകാദശി വ്രതം ഉണ്ടായത്. വിഷ്ണുവില് നിന്നും ഉല്ഭ.വിച്ച ദേവി മുരനെ കൊന്നതുകൊണ്ടാണ് വിഷ്ണുവിന് മുരാരി എന്ന പേര് ഉണ്ടായത്.


2.ഷഷ്ടിവ്രതം :

സന്താനശ്രേയസ്സിനും സുബ്രമണ്യപ്രീതിക്കും അനുഷ്ടിക്കുന്ന വ്രതം. ഉദയാല്പരം ആറു നാഴികയുള്ള വെളുത്ത ഷഷ്ടിയാണ് വ്രതം. കന്നിയിലെ ഹലഷഷ്ടി, തുലാത്തിലെ സ്കന്ദഷഷ്ടി, വ്രുശ്ചികത്തിലെ വെളുത്തഷഷ്ടി, ധനുവിലെ ചമ്പാഷഷ്ടി, കുംഭത്തിലെ കറുത്തഷഷ്ടി മുഖ്യം.


3.പ്രദോഷം :

ത്രയോദശിതിഥിയാണ് പ്രദോഷമെന്നു അറിയപ്പെടുന്നത്. അതിൽ അസ്തമയത്തിനു തൊട്ടുപിമ്പുള്ള വേളയാണ് പ്രദോഷസമയം. ശിവപ്രീതിക്കായി അനുഷ്ടിക്കുന്ന വ്രതമാണ്. പ്രാതസ്നാനശേഷം ശുഭവസ്ത്രം, ഭസ്മലേപനം, രുദ്രാക്ഷമാല ഇവ ധരിച്ച് നമഃശിവായ മന്ത്രജപവും ഉപവാസവുമായി കഴിയുന്നു.


4. അമാവാസി :

പിതൃപ്രീതിക്കു-സമ്പത്ത്, ആരോഗ്യം, സന്താനപുഷ്ടി ഇവയും ഫലം.രാവിലെ പുണ്യതീർത്ഥസ്നാനം, പിതൃബലി സമർപ്പനം, ഒരിക്കലൂണ് ഇവ വേണം.ഹിന്ദു വിശ്വാസപ്രകാരം, അമാവാസിദിനത്തിൽ ആചരിക്കേണ്ട പുണ്യകർമങ്ങൾക്കുള്ള സാമാന്യമായ പേര് അമാവാസി വ്രതം അഥവാ അമാവാസ്യാവ്രതം അമാവാസിയുടെ സ്വാധീനം മനുഷ്യ ശരീരത്തിലും ചെലുത്തുന്നുണ്ട് എന്നാണ് ഹൈന്ദവ വിശ്വാസം. ഇതിൽ നിന്നുള്ള ദോഷവശങ്ങൾ ഒഴിവാക്കുന്നതിനായി അമാവാസിനാളുകളിൽ വ്രതം അനുഷ്ടിക്കുന്നത്. വ്രതാനുഷ്ടാനങ്ങളെ പൂർവികർ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായാണ് കരുതിയിരുന്നത്. പിതൃപ്രീതിയ്ക്കായാണ് അമാവാസി വ്രതം നോറ്റിരുന്നത്. സമ്പത്ത്, ആരോഗ്യം, സന്താനപുഷ്ടി ഇതൊക്കെ ഫലമായി കണ്ടിരുന്ന അമാവാസി വ്രതാനുഷ്ടാനത്തിന് പിന്നിൽ നമ്മുടെ പൂർവ്വികർക്ക് ചില നേരറിവുകൾ ഉണ്ടായിരുന്നു.


രാവിലെ പുണ്യതീർത്ഥസ്നാനശേഷം പിതൃബലി സമർപ്പണം, ഒരിക്കലൂണ് ഇവ വേണമെന്ന് അവർ അനുശാസിച്ചിരുന്നു. കർക്കിടകം, മകരം, കുംഭം, തുലാം ഈ മാസങ്ങളിലെ അമാവാസികൾക്ക് പ്രാധാന്യം കല്പിച്ചിരുന്നു.

സമുദ്രസ്നാനം, തിലതർപ്പണം, ഒരിക്കലൂണ് എന്നിവ അനുഷ്ഠിക്കുകയും നിഷിദ്ധങ്ങളായ കർമങ്ങൾ ചെയ്യാതിരിക്കുകയും അമാവാസ്യാവ്രതത്തിൽ ഉൾപ്പെടുന്നു. കറുത്തവാവുന്നാൾ പിതൃക്കളുടെ തൃപ്തിക്കായി ദർശശ്രാദ്ധം എന്ന പിതൃകർമവും തിലതർപ്പണവും നടത്തുന്നത് അതീവ ശ്രേയസ്കരമാണ്. ഒരു വംശത്തിൽ ജീവിച്ചിരിക്കുന്ന ഒരു പുത്രൻ, അയാളുടെ മരിച്ചുപോയ പിതാവ്, പിതാമഹൻ, പ്രപിതാമഹൻ, മാതാവ്, മാതാമഹൻ, മാതൃപിതാമഹൻ, മാതൃപ്രപിതാമഹൻ, പിതാമഹി, പ്രപിതാമഹി, മാതാമഹി, മാതൃപിതാമഹി, മാതൃപ്രപിതാമഹി എന്നിവരെയെല്ലാം ഉദ്ദേശിച്ച് തിലതർപ്പണം ചെയ്തേ മതിയാവൂ. ആ വംശത്തിൽ വേറെയും പുത്രന്മാരുണ്ടെങ്കിൽ അവരും ഈ വിധത്തിലുള്ള കർമങ്ങൾ അനുഷ്ഠിക്കണം. വംശത്തിന്റെ അഭിവൃദ്ധിക്ക് അമാവാസ്യാവ്രതം അവശ്യം അനുസരിക്കേണ്ടതാണെന്നും അതു ചെയ്യാത്തവരുടെ വംശത്തിന് ഹാനി സംഭവിക്കുമെന്നും സ്മൃതികളിൽ പറയുന്നു. ഉത്തരായനത്തിന്റെ ആരംഭം മകരമാസത്തിലും ദക്ഷിണായനത്തിന്റെ ആരംഭം കർക്കിടക മാസത്തിലും ആകയാൽ ആ മാസങ്ങളിലുള്ള അമാവാസ്യകൾക്കും വ്രതങ്ങൾക്കും പ്രാധാന്യം കല്പിച്ചിട്ടുണ്ട്. കേരളത്തിൽ നടപ്പുള്ള വാവുബലി, വാവൂട്ട് മുതലായവ അമാവാസ്യാവ്രതത്തിന്റെ ആചരണവിഷയകമായ പ്രചരണത്തിനു തെളിവാണ്


5. പൌർണ്ണമി: 

ദേവീപ്രീതിക്കു വേണ്ടി ഒരിക്കലൂണ്, പുലർച്ചെ കുളി, ക്ഷേത്രദർശനം എന്നിവ പ്രധാനം.


6. തിങ്കളാഴ്ചവ്രതം:

ഭർത്താവിന്റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടി സ്ത്രീകൾ മാത്രം അനുഷ്ടിക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം.സ്ത്രീകൾ മാത്രം അനുഷ്ടിക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. പെൺകുട്ടി ഋതുമതിയാകുന്ന സമയം മുതൽ ആചരിക്കുന്ന ഈ വ്രതം വൈധവ്യ കാലത്തെ നിർത്തൂ. ഭർത്താവിന്റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടിയാണ് ഈ വ്രതം ആചരിക്കുന്നതെന്നാണ് വിശ്വാസം. സർവ്വശക്തനായ പരമേശ്വരന്റെ പ്രീതി ലഭിക്കാനായി എല്ലാ മംഗല്യസ്ത്രീകളും ആചരിക്കാറുണ്ട്‌...


സീമന്തിനി എന്ന രാജകുമാരിയാണ് തിങ്കളാഴ്ച വ്രതാചരണം ആരംഭിച്ചത്. ജാതകപ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദുഃഖിതയായി. ഋഷിവര്യനായ യാജ്ഞവൽക്യൻ മുനിയുടെ പത്നി മൈത്രേയിയെ കണ്ട് സങ്കടം ഉണർത്തിച്ചു. അവരുടെ നിർദേശപ്രകാരം സീമന്തിനി തിങ്കളാഴ്ച വ്രതം ആരംഭിച്ചു. രാജകുമാരിയുടെ വിവാഹശേഷം തോണിയാത്രയ്ക്ക് പോയ രാജകുമാരൻ മുങ്ങിപ്പോയി. അകാലവൈധവ്യം പേറിയ സീമന്തിനി ശിവഭജനം തുടങ്ങി. ജലത്തിൽ താഴ്ന്ന കുമാരനെ നാഗകിങ്കരന്മാർ കെട്ടി വലിച്ച് നാഗസഭയിൽ എത്തിച്ചു. തേജസ്സ് നിറഞ്ഞ രാജകുമാരനെ കണ്ട നാഗരാജാവ് കുമാരനോട് തന്റെ പരദേവത ആരാണ് എന്നു ചോദിച്ചു. തെല്ലും സംശയം കൂടാതെ ’സർവ്വശക്തനായ തിങ്കൾ ചൂടന്‌ നമസ്ക്കാരം’ എന്നു പറഞ്ഞു. കുമാരന്റെ ശിവഭക്തിയിൽ സന്തോഷമായ നാഗരാജാവ് രാജകുമാരനെ ഭൂമിയിൽ എത്തിച്ചു. അങ്ങനെ സീമന്തിനിക്ക് ഭർത്താവിനെ തിരിച്ച് കിട്ടി.തിങ്കളാഴ്ചകൾ മുടങ്ങാതെ ശിവക്ഷേത്ര ദർശനവും പരമശിവന് കൂവളത്തിലയും, ശ്രീപാർവ്വതി ദേവിയ്ക്ക് വെളുത്ത പുഷ്പങ്ങളും നൽകുക എന്നിവ ഭർത്താവിന്റെ ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും മംഗലഭാഗ്യത്തിനും ഉത്തമമായി കരുതുന്നു. സാധാരണ തിങ്കളാഴ്ച ഒരിക്കലായിട്ടാണ് വ്രതം ആചരിക്കാറുള്ളതു. ഒരിക്കൽ എന്നു വച്ചാൽ ,ദിവസം ഒരു പ്രാവശ്യം മാത്രമേ അരി ആഹാരം കഴിക്കൂ. മറ്റ് നേരങ്ങളിൽ അരിയാഹാരം പാടില്ല . ചിലർ ശിവക്ഷേത്രത്തിലെ നേദ്യചോറാണ് കഴിക്കാറ്.



തിങ്കളാഴ്ചദിവസം ശിവഭജനം സുഖദാമ്പത്യത്തിന് അത്യുത്തമമാണു. ശിവന്റെ മന്ത്രങ്ങൾ ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും പൂജ നടത്തുന്നതിനു തുല്യഫലം നൽകുന്നതാണു. ശിവപാർവ്വതി മന്ത്രങ്ങൾ ചേർത്ത് വേണം ശിവനെ ഭജിക്കാൻ. എന്തെന്നാൽ പരമശിവന്റെ പകുതി ശരീരം ശ്രീപാർവ്വതി ദേവിക്കയി കരുതപ്പെടുന്നു.

'നമ:ശിവായ ശിവായ നമ:' എന്ന മൂലമന്ത്രത്തെ നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് ഐശ്വര്യദായകമായി കരുതപ്പെടുന്നു. ശിവപുരാണവും ദേവിമാഹാത്മ്യവും അന്നേ ദിവസം ജപിക്കുന്നത് ഉചിതമാണു.


7.ശ്രാവണി ഉപാകർമ്മം:

ധർമ്മത്തിലേക്ക് അടുപ്പിക്കുന്നതും ധർമ്മരക്ഷാപ്രതിജ്ഞ പുതുക്കുന്നതുമായ ഈ പുണ്യദിനത്തിൽ പൂണൂൽ ധരിക്കുന്നതും രാഖി ബന്ധിക്കുകയും ചെയ്യുന്നു. 'രക്ഷാബന്ധനം' എന്നപേരിൽ ദേശീയമായാചരിക്കുന്നതും ശ്രാവണി ഉപാകർമ്മത്തിന്റെ ജനകീയ രൂപമാണ്.ധർമ്മത്തിലേക്ക് അടുപ്പിക്കുന്നതും ധർമ്മരക്ഷാപ്രതിജ്ഞ പുതുക്കുന്നതുമായ ഈ പുണ്യദിനത്തിൽ പൂണൂൽ ധരിക്കുന്നതും രാഖി ബന്ധിക്കുകയും ചെയ്യുന്നു. ഉപവാസവും മംഗളസൂചകമായ ചടങ്ങുകളും ഇതിനു വിധിച്ചിട്ടുണ്ട്. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യർ, ശൂദ്രർ എന്നീ നാലു വർണ്ണങ്ങളിൽപ്പെട്ട ഓരോരുത്തർക്കും പ്രധാനമായ ദേശീയോത്സവങ്ങളിൽ ബ്രാഹ്മണർക്ക് ശ്രാവണി ഉപാകർമ്മം പ്രധാനമാണ്. പക്ഷേ ഏതെങ്കിലും ഒരു വിധത്തിൽ എല്ലാ ഹിന്ദുക്കളുമായി ബന്ധപ്പെട്ടതാണ് അവ ഓരോന്നും. 'രക്ഷാബന്ധനം' എന്നപേരിൽ ദേശീയമായാചരിക്കുന്നതും ശ്രാവണി ഉപാകർമ്മത്തിന്റെ ജനകീയ രൂപമാണ്.


പ്രധാനമായും യജുർവേദികൾ ആയ ബ്രാഹ്മണർ ആണ് ശ്രാവണി മാസത്തെ പൌർണമി നാളിൽ ഉപാകർമം അനുഷ്ടിക്കുന്നത്. ഈ ദിവസത്തെ ആവണി അവിട്ടം എന്നും വിളിച്ചു വരുന്നു. —


ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ് ഇത്. ഏറെ ഫലപ്രദായകമാണ് പ്രദോഷവ്രതമെന്നും അറിയുക. പ്രദോഷദിനത്തില്‍ പ്രഭാതസ്നാനശേഷം ഈറനുടുത്ത് ഭസ്മം, രുദ്രാക്ഷം ഇവ ധരിച്ച് ആല്‍പ്രദക്ഷിണം ചെയ്ത് ശിവക്ഷേത്രദര്‍ശനം നടത്തണം. പഞ്ചാക്ഷരീനാമജപം, ശിവമാഹാത്മ്യകഥകളുടെ കഥനവും ശ്രവണവും, ഉപവാസം ഇവയാല്‍ പകല്‍ കഴിക്കണം. സന്ധ്യക്ക് മുന്‍പായി കുളിച്ച് ക്ഷേത്രദര്‍ശനം, ദീപാരാധന, പ്രദോഷപൂജ ഇവ തൊഴുക.


ശിവക്ഷേത്രത്തില്‍ കരിക്കു നേദിച്ച് അതിലെ ജലം സേവിച്ച് ഉപവാസമവസാനിപ്പിക്കുന്നു. പൂര്‍ണ ഉപവാസം നന്ന്. അതിനുള്ള ആരോഗ്യമില്ലാത്തവര്‍ക്ക് ഉച്ചക്ക് നേദ്യ ചോറുണ്ണാം.

അസ്തമയസമയത്ത് ത്രയോദശി വരുന്ന ദിവസമാണ് പ്രദോഷ വ്രതമനുഷ്ഠിക്കുന്നത് —


ശയനവിധി

കിഴക്കോട്ടോ തെക്കോട്ടോ തലവച്ചു കിടക്കണം.കിഴക്കിന്ടെ അധിപതികള്‍ ദേവന്മാരാണ്. പടിഞ്ഞാറിന്ടെത് ഋഷിമാരും. കിഴക്കോട്ട് തലയും പടിഞ്ഞാട്ട് കാലുകളുമാക്കി കിടക്കുമ്പോള്‍ കിഴക്കിന്ടെ അധിപതികളായ ദേവന്മാരുടെ പ്രീതിലഭിക്കുകയും അതുമൂലം ഋഷിമാര്‍ സന്തുഷ്ടരാകുകയും ചെയ്യുന്നു. തെക്ക് ദിശ പിതൃക്കളുടെതാണ്. വടക്കുദിക്ക് ആര്‍ക്കും അധീനമല്ല. അത് മനുഷ്യരാശിയായാണ് കല്‍പ്പിച്ചിരിക്കുന്നത്. തെക്കോട്ട്‌ തലയും വടക്കോട്ട്‌ കാലുകളുമായി കിടന്നാല്‍ പിതൃക്കളുടെ പ്രീതി ലഭിക്കും. പടിഞ്ഞാറോട്ടും വടക്കോട്ടും തല വച്ചു കിടക്കരുത്. ശയനവിധിയിലെ ഈ നിഷ്ഠകള്‍ പാലിക്കുന്നവര്‍ക്ക് ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ ഉണ്ടാകുകയില്ലെന്നും മാത്രമല്ല, ഉണ്ടെങ്കില്‍ അതിന് ആശ്വാസം ലഭിക്കുകയും ചെയ്യുമെന്ന്‍ ആചാര്യന്മാര്‍ ഉപദേശിച്ചിട്ടുണ്ട്
...... ..... ...... ............. .......... ....... .


ദുഃസ്വപ്നം കാണാതിരിക്കാന്‍ ഒരു ശ്ലോകം

രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ദുഃസ്വപ്നം കാണാതിരിക്കാന്‍ കുട്ടികള്‍ക്ക് മുത്തശ്ശിമാര്‍ ചൊല്ലി കൊടുക്കുന്ന ഒരു ശ്ലോകമുണ്ട്.
"ആലത്തിയൂര്‍ ഹനുമാനേ പേടി സ്വപ്നം കാണരുതെ, പേടി സ്വപ്നം കണ്ടാലോ പള്ളിവാലുകൊണ്ട് തട്ടിയുണര്‍ത്തണേ"


ഇങ്ങനെ പ്രാര്‍ത്ഥിച്ച് കിടന്നാല്‍ ദുഃസ്വപ്നം കാണാറില്ലത്രേ. ഏതാണ്ട് മൂവായിരം വര്‍ഷം മുമ്പ് വസിഷ്ഠ മഹര്‍ഷിയാണ് ആലത്തിയൂര്‍ കാവ് സ്ഥാപിച്ചതെന്നാണ് ഐതീഹ്യം.

(മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ തൃപ്രങ്ങോട് പഞ്ചായത്തിലാണ് ആലത്തിയൂര്‍ ശ്രീ പെരും തൃക്കോവില്‍ ഹനുമാന്‍കാവ് മഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്)



Copy Code