സര്‍പ്പ പ്രീതി

ഗ്രഹനിലയില്‍  3, 6, 11 എന്നീ ഭാവങ്ങള്‍ ഒഴികെ ഏതു ഭാവത്തില്‍ രാഹുവോ കേതുവോ  നിന്നാലും സര്‍പ്പദോഷം ഉണ്ടെന്നു പറയാം. എല്ലായ്പോഴും ഗ്രഹനിലയില്‍ രാഹു നില്‍ക്കുന്ന രാശിയുടെ ഏഴാം ഭാവത്തില്‍ കേതു ഉണ്ടാകും. അതായത് അവര്‍ പരസ്പരം ദൃഷ്ടി ചെയ്തു കൊണ്ടിരിക്കും. ഏതൊരു ഭാവത്തിന്റെയും  നിവൃത്തി സ്ഥാനമാണ് അതിന്റെ എഴാം ഭാവം. ഏതു ഭാവത്തിലാണോ രാഹു നില്‍ക്കുന്നത്  അതിന്റെ നിവൃത്തി സ്ഥാനത്ത്  കേതു ഉണ്ടാകുമെന്ന് സാരം. ആയതിനാല്‍ തന്നെ രാഹു അനിഷ്ട സ്ഥാനത്തു നില്‍ക്കുന്നവര്‍ പരിഹാര കര്‍മങ്ങള്‍ അനുഷ്ടിക്കണം. ഭരണി, പൂരം, പൂരാടം, രോഹിണി, അത്തം, തിരുവോണം എന്നീ നക്ഷത്രക്കാര്‍  വിശേഷിച്ചും രാഹുപ്രീതി വരുത്തണം.

അവരവരുടെ ജന്മനക്ഷത്രത്തില്‍  നാഗ ദേവതകള്‍ക്ക് നിത്യ പൂജയുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ദോഷ പരിഹാരാര്‍ത്ഥം ഉള്ള വഴിപാടുകള്‍  നടത്തുക. രാഹുദോഷം ഏതു വഴിക്കാണ് വന്നതെന്ന്‍ ഒരു ഉത്തമ ജ്യോതിഷിയില്‍ നിന്നും മനസ്സിലാക്കി ആയതിനു വേണ്ട പരിഹാരങ്ങള്‍ നടത്തുന്നതാണ് അഭികാമ്യം.    കൂടാതെ എല്ലാ ആയില്യത്തിനും വ്രതം അനുഷ്ടിക്കുക. തുടര്‍ച്ചയായി 9 ആയില്യങ്ങള്‍  തുടര്‍ച്ചയായി വ്രതം അനുഷ്ടിക്കുന്നത്   നാഗ ദോഷങ്ങള്‍ അകലാന്‍ വളരെ ഗുണകരമാണ്. നാഗ പഞ്ചമി വ്രതം അനുഷ്ടിക്കുന്നതും വളരെ നല്ലതാണ്. ഈ വ്രതം അനുഷ്ടിക്കുന്നവര്‍ക്ക് ഒരു വര്ഷം ആയില്യ വ്രതം നോറ്റ ഫലം ലഭിക്കും എന്നാണു വിശ്വാസം. ശ്രാവണ മാസത്തിലെ ശുക്ല പക്ഷ പഞ്ചമിയാണ്  നാഗ പഞ്ചമി.















Copy Code