കണ്ടകശനി മാറ്റം ആര്‍ക്കൊക്കെ?

ജ്യോതിഷ ലേഖനങ്ങള്‍ പതിവായി വായിക്കുവാന്‍ ഗ്രൂപ്പില്‍ അംഗമാകുവാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക

നിങ്ങളുടെ ജ്യോതിഷ ആവശ്യങ്ങള്‍ ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സാവധാനം സഞ്ചരിക്കുന്നതിനാലാണ് ശനിക്കു "മന്ദന്‍" എന്നാ പേരുണ്ടായത്.ഗ്രഹനിലയില്‍ "മ" എന്നാ അക്ഷരം കൊണ്ടാണ് ശനിയെ രേഖപ്പെ ടുത്താറുള്ളത്.ശനി സാമാന്യേന ഒരു രാശിയില്‍ രണ്ടര വര്‍ഷക്കാലം നില്‍ക്കുന്നു.

2014 നവംബര്‍ 2- ന്  ശനി തുലാം രാശിയില്‍ നിന്ന് വൃശ്ചികം രാശിയിലേക്ക്മാറുകയാണ്.
നിലവില്‍ കണ്ടകശനി ദോഷം ഉണ്ടായിരുന്ന നക്ഷത്രക്കാരുടെ കണ്ടകശനി അന്നേദിവസം അവസാനിക്കുന്നു.ചിങ്ങകൂറ്, കുംഭകൂറ്,ഇടവകൂറ്  എന്നീ നക്ഷത്രക്കാര്‍ക്ക് കണ്ടക ശനി 2014 നവംബര്‍ 2 മുതല്‍ ആരംഭിക്കുന്നു.


ചന്ദ്രന്‍ നില്‍ക്കുന്ന രാശിയുടെ 4, 7, 10 എന്നീ രാശികളില്‍ ശനി സഞ്ചരിക്കുന്ന കാലത്തെ 'കണ്ടകശ്ശനി' എന്ന്‌ പറയുന്നു.

ഇടവരാശി (കാർത്തിക 3/4,രോഹിണി, മകയിരം 1/2):

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):

എന്നീ കൂറുകാര്‍ക്ക്  2014 നവംബര്‍ 2 മുതല്‍  കണ്ടക ശനി കാലമാകുന്നു..


 കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട. അനുകൂല ജാതകവും നല്ല ഫലങ്ങളെ പ്രദാനം ചെയ്യുന്ന അപഹാരകാലവുമാണെങ്കില്‍ ശനിദോഷം നാമമാത്രമായിരിക്കും. ലാഭസ്‌ഥാനത്ത്‌ ഉച്ചസ്‌ഥനായി നിന്നാല്‍ ശനി തൃപ്‌തികരമായ ആരോഗ്യം, അധികാരികളുടെ പ്രീതി, അംഗീകാരം, അധികാരലാഭം, ധനാഗമം തുടങ്ങിയ ഫലങ്ങള്‍ നല്‍കും. അതുപോലെ യോഗകാരകനായ ശനിയുടെ ദോഷകാലവും ബുദ്ധിമുട്ടുകള്‍ കൂടാതെ മുന്നോട്ടുപോകും. ശശയോഗ ജാതകര്‍ക്കും ശനിദോഷം കുറഞ്ഞിരിക്കും.

4 ല്‍ ശനി സഞ്ചരിക്കുമ്പോള്‍ കുടുംബ സംബന്ധമായ പ്രശ്നങ്ങള്‍, 7ല്‍ ശനി സഞ്ചരിക്കുമ്പോള്‍ ജീവിത പങ്കാളിയുമായുള്ള  പ്രശ്നങ്ങള്‍, വേര്‍പാട്‌, അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും  ശത്രുക്കളാവുക തുടങ്ങിയവയും, 10 ല്‍ കൂടി ശനി സഞ്ചരിക്കുമ്പോള്‍ ഉദ്യോഗത്തില്‍ കഷ്ടത, സ്ഥാന ഭ്രംശം, ചെയ്യാത്ത കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കേണ്ടി വരിക, ദൂര സ്ഥലങ്ങളില്‍  ജോലി മുതലായവയും ഫലമാകുന്നു. 

ജ്യോതിഷത്തില്‍ ശനിയുടെ അധിദേവതയാണ്‌ ശാസ്താവ്‌. ശനി ദോഷങ്ങളകറ്റുന്നതിന്‌ ശാസ്തൃഭജനമാണ്‌ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്‌. ശനിയാഴ്ചകളില്‍ ഉപവാസവ്രതാദികള്‍ അനുഷ്ഠിച്ച്‌ ശാസ്താ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിക്കുക. നീരാജനമാണ്‌ ശാസ്താപ്രീതിക്കായി നടത്തുന്ന ലളിതവും മുഖ്യവുമായ വഴിപാട്‌. 


വൃശ്ചികകൂറുകാര്‍ക്ക് 2014 നവംബര്‍ 2 മുതല്‍ ജന്മശനി ആരംഭിക്കുന്നു.തുലാം,വൃശ്ചികം ധനു കൂറുകള്‍ക്ക്‌ എഴാരാണ്ടന്‍ ശനി ദോഷകാലംആണ്.


  • ഏഴരശ്ശനി: ഓരോരുത്തരുടേയും കൂറിലും കൂറിന്റെ പന്ത്രണ്ട്, രണ്ട് ഭാവങ്ങളിലുമായ് ശനി സഞ്ചരിക്കുന്ന ഏഴരക്കൊല്ലമാണ് ഏഴരശ്ശനി എന്നറിയപ്പെടുന്നത്. ശനി പന്ത്രണ്ടിലും രണ്ടിലും നില്ക്കുന്നതിനേക്കാള്‍ ദോഷം ചെയ്യുക ജന്മത്തില്‍ (കൂറില്‍) സഞ്ചരിക്കുന്ന രണ്ടരക്കൊല്ലമാണ്. അന്യദേശവാസം, പ്രവൃത്തികളില്‍ ഉദാസീനത, മേലധികാരികളുടെ അതൃപ്തി, സ്ഥാനചലനം, തൊഴില്‍ നഷ്ടം, രോഗം, അപകടങ്ങള്‍, അലച്ചില്‍, ധനനഷ്ടം, ദാരിദ്ര്യം, അപമാനം, നിരാശ, കേസുകള്‍, പോലീസ് നടപടി, ഭയം, തടസ്സങ്ങള്‍ തുടങ്ങി അനുകൂലമല്ലാത്ത ഒട്ടനവധി അനുഭവങ്ങള്‍ ഏഴരശ്ശനിക്കാലത്തു വന്നു ചേരാം. അതേസമയം ജീവിതഗതിയെത്തന്നെ മാറ്റി മറിച്ചേക്കാവുന്ന സംഭവങ്ങളും ഇക്കാലത്തുണ്ടാകും.
  • ജന്മശ്ശനി: ഏഴരശ്ശനിയുടെ ഏറ്റവും ദുരിതം പിടിച്ച കാലം ജന്മശ്ശനിയുടെ സമയമാണ്. വേണ്ടപ്പെട്ടവരുടെ വേര്‍പാട്, രോഗദുരിതങ്ങള്‍, അകാരണ ഭയം, ഏകാന്തവാസം, അലച്ചില്‍, വിഷപീഡ, ആത്മഹത്യാപ്രവണത തുടങ്ങി അനേകപ്രകാരത്തിലുള്ള പ്രതികൂലാനുഭവങ്ങള്‍ നേരിടേണ്ടിവരും. കരുത്തുറ്റ യുവത്വത്തിന് ഇവയെ കുറെയൊക്കെ അതിജീവിക്കാനാകും. പ്രായമായവരെ സംബന്ധിച്ചിടത്തോളം ഇക്കാലം വളരെ മോശമാണ്.
ശനിയുടെ ദേവനായ ധര്‍മ ശാസ്താവിനെ മനസറിഞ്ഞ് ധ്യാനിക്കുക മാത്രമാണ് ദോഷ പരിഹാരത്തിനുള്ള ഏക പോംവഴി. ശനിയാഴ്ച ദിവസങ്ങളില്‍ ഉപവാസ വ്രതാനുഷ്ഠാനങ്ങളോടെ ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിക്കുക, ധ്യാനമന്ത്രങ്ങള്‍ ഉരുവിടുക തുടങ്ങിയവ നല്ലതാണ്‌. നീരാജനം വഴിപാട്‌ ശാസ്താവിന്‌ പ്രിയമാണ്‌. അതായത്‌ ശാസ്താവിനുമുന്നില്‍ നാളികേരം ഉടച്ച്‌ ആ മുറികളില്‍ എള്ളെണ്ണ ഒഴിച്ച എള്ളുകിഴികെട്ടി ദീപം കത്തിക്കുന്നതാണ്‌ ഈ വഴിപാട്‌. എള്ളെണ്ണയുടെയും എള്ളിന്റേയും കാരകനാണ്‌ ശനിഭഗവാന്‍. 

ജാതകത്തില്‍ ശനി ഒന്‍പതില്‍ നില്‍ക്കുന്നവരും ഇടവം, തുലാം, മിഥുനം ലഗ്നങ്ങളില്‍ ജനിച്ചവരും ശാസ്താഭജനം ചെയ്യുന്നത്‌ ഭാഗ്യപുഷ്ടിക്കും ദുരിതശാന്തിക്കും ഉത്തമം. ശനി ദോഷം അഥവാ ശനിബാധ ശനി ഏഴാം സ്ഥാനവുമായി ദൃഷ്ടി യോഗത്താണെങ്കില്‍ വിവാഹത്തിനു കാലതാമസം നേരിടാം. ഇതിന്‌ ശാസ്താക്ഷേത്രങ്ങളില്‍ പതിനെട്ട്‌, ഇരുപത്തിയൊന്ന്‌, നാല്‍പത്തിയൊന്ന്‌ ശനിയാഴ്ചകള്‍ മുടങ്ങാതെ ദോഷകാഠിന്യമനുസരിച്ച്‌ മനംനൊന്തു പ്രാര്‍ത്ഥിച്ച്‌ ദര്‍ശനം നടത്തണം. സമാപന ശനിയാഴ്ച ശാസ്താപൂജയും സ്വയംവര പൂജയും ചെയ്യുക. അങ്ങനെയുള്ളവര്‍ വിവാഹശേഷവും ഭാര്യാ-ഭര്‍ത്തൃസമേതം ക്ഷേത്രദര്‍ശനം നടത്തി വഴിപാടുകള്‍ കഴിക്കുന്നതുത്തമമാണ്‌.

" ഭൂതനാഥ സദാനന്ദ സര്‍വ്വഭൂത ദയാപര 
രക്ഷരക്ഷ മഹാബാഹോ ശാസ്‌ത്രേതുഭ്യം നമോനമഃ

ഭൂതനാഥമഹം വന്ദേസര്‍വ്വലോകഹിതേ രതം
കൃപാനിധേ സദാസ്മാകം ഗ്രഹപീഡാം സമാഹര"

ആലപ്പുഴ ജില്ലയിലെ പടിഞ്ഞാറേ കൊട്ടാരം ശനീശ്വര ക്ഷേത്രത്തില്‍ ശനിദോഷ പരിഹാരത്തിനായി പ്രത്യേക പൂജകള്‍ നടത്തിവരുന്നു.

സന്ദര്‍ശിക്കുക...

https://www.facebook.com/sreyasjyothishakendram
Copy Code