തൃക്കാര്‍ത്തിക


വൃശ്ഛികമാസത്തിലെ തൃക്കാര്‍ത്തികനാളില്‍ നടത്താറുള്ള ഹൈന്ദവാഘോഷമാണ് കാര്‍ത്തിക വിളക്ക്. വൃശ്ഛികമാസത്തിലെ തൃക്കാര്‍ത്തിക ദേവിയുടെ ജന്മ നാളാണ്. ദീപങ്ങളുടെ ഉത്സവമാണ് കാര്‍ത്തിക. ദീപങ്ങള്‍ കൊളുത്തി ഐശ്വര്യത്തിന്റെ ദേവതയെ വീടുകളില്‍ എതിരേല്‍ക്കുന്ന  ദിനമാണിത്.  കുമാരനല്ലൂര്‍ കാര്‍ത്ത്യായനീ ദേവിക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവവും ചക്കുളത്തുകാവ്  ദേവീക്ഷേത്രത്തിലെ  പൊങ്കാല മഹോത്സവവും ഈ ദിവസമാണ് നടക്കുന്നത്.
ക്ഷേത്രങ്ങളിലും  വീടുകളിലും അന്നു സന്ധ്യയ്ക്ക് നിര നിരയായി മണ്‍ചിരാതുകള്‍ കൊളുത്താറുണ്ട്.
അനവധി ദീപങ്ങള്‍ ഒന്നിച്ചു കത്തുമ്പോഴുണ്ടാകുന്ന ശോഭയും പ്രകാശവും അപൂര്‍വമായ ദൃശ്യാനുഭവമാണ്.  സുബ്രഹ്മണ്യ ക്ഷേത്ര ങ്ങളിലും തൃക്കാര്‍ത്തിക ദിവസം പ്രത്യേക ആഘോഷങ്ങളും പൂജകളും  നടത്തുന്നു. 
തൃക്കാര്‍ത്തിക ദിനത്തില്‍ ലളിതാ സഹസ്ര നാമം,ലളിതാ ത്രിശതീ സ്തോത്രം മുതലായവ കൊണ്ട് ദേവിയെയും കുമാര സൂക്തം, സുബ്രഹ്മണ്യ ഭുജംഗം മുതലായവ കൊണ്ട് മുരുകനെയും സ്തുതിക്കുന്നത്  ഐശ്വര്യദായകമാണ്.

കാര്‍ത്തിക ദിനത്തില്‍ ദേവീപൂജ 499രൂ. 
Copy Code