യാത്രയ്ക്കുള്ള മുഹൂര്‍ത്തം


മനുഷ്യന്‍ യാത്ര ചെയ്യുന്നത്  പലപ്പോഴും കാര്യ സാധ്യങ്ങള്‍ക്ക് വേണ്ടിയാണ്. ഉപജീവനത്തി നായും  അടിയന്തിരമായും  വേണ്ടിവരുന്ന യാത്രകള്‍ക്ക്  മുഹൂര്‍ത്തം നോക്കാന്‍ സാധി ക്കില്ല. പക്ഷെ വളരെ മുന്‍കൂട്ടി  ആസൂത്രണം ചെയ്യുന്ന പ്രധാനപ്പെട്ട യാത്രകള്‍ക്ക്  മുഹൂര്‍ ത്തം നോക്കുന്നത്  ഗുണം ചെയ്യും.
മുഹൂര്‍ത്ത പദവിയിലെ  യായാദന്നഭനൈരുതസ്ഥിരനൃയുക്.. എന്നാരംഭിക്കുന്ന ശ്ലോകത്തില്‍ യാത്രയ്ക്കുള്ള  മുഹൂര്‍ത്തങ്ങളെ കുറിച്ച്  വിശദീകരിക്കുന്നു.
അശ്വതി,രോഹിണി,മകയിരം,പുണര്‍തം,പൂയം,ഉത്രം, അത്തം, ചോതി,അനിഴം,മൂലം,ഉത്രാടം,തിരുവോണം,അവിട്ടം,ചതയം,ഉതൃട്ടാതി, രേവതി എന്നീ നാളുകള്‍ യാത്രയ്ക്ക് ഉത്തമമാണ്.ഇടവം,ചിങ്ങം,വൃശ്ചികം,കുംഭം, മിഥുനം എന്നീ രാശികള്‍ വരുന്ന സമയം നന്നല്ല.മറ്റു രാശികള്‍ ഉത്തമം.മുഹൂര്‍ത്ത രാശിയുടെ നാലില്‍ ചന്ദ്രന്‍ വരാന്‍ പാടില്ല.ഞായറാഴ്ച കിഴക്കോട്ടും, തിങ്കളാഴ്ച  വടക്കോട്ടും, ചൊവ്വാഴ്ച  തെക്കുകിഴക്കേ ദിക്കിലേക്കും ബുധനാഴ്ച തെക്ക് പടിഞ്ഞാറേ ദിക്കിലേക്കും വ്യാഴാഴ്ച തെക്കോട്ടും വെള്ളിയാഴ്ച പടിഞ്ഞാട്ടും ശനിയാഴ്ച വടക്ക് പടിഞ്ഞാറേ ദിക്കിലേക്കും  യാത്ര പുറപ്പെടുന്നത്  ശുഭമല്ല.

കിഴക്കോട്ടുള്ള യാത്രയ്ക്ക്  ഉത്രാടം.തിരുവോണം, നക്ഷത്രങ്ങളും തെക്കോട്ട്‌   ഉതൃട്ടാതി, അശ്വതി  നക്ഷത്രങ്ങളും പടിഞ്ഞാറോട്ട് രോഹിണി,പൂയം നക്ഷത്രങ്ങളും വടക്കോട്ട്‌  ഉത്രം,അത്തം നക്ഷത്രങ്ങളും  ശുഭമല്ല.

യാത്ര പുറപ്പെടുന്ന ആളുടെ ജന്മ നക്ഷത്രവും, അഷ്ടമ രാശിക്കൂര്‍ വരുന്ന ദിവസവും യാത്ര ഒഴിവാക്കണം.ജലയാത്രയ്ക്ക്  മകരം രാശിസമയം ഉത്തമമല്ല.
Copy Code