ഗണപതിഹോമവും ഫലങ്ങളും

പല ആവശ്യങ്ങള്‍ക്കായി ഗണപതി ഹോമങ്ങള്‍ നടത്താറുണ്ട്.  മംഗല്യ ഭാഗ്യത്തിന്, സന്താന ഭാഗ്യത്തിന്, ഉദ്ദിഷ്ട കാര്യസിദ്ധിക്ക് കലഹങ്ങള്‍ ഒഴിവാക്കാന്‍ എന്നുവേണ്ട വശ്യവും ആകര്‍ഷണവും  ഉണ്ടാവാന്‍ പോലും പലരും ഗണപതിയെ ശരണം  പ്രാപിക്കാറുണ്ട്.

സര്‍വ ഐശ്വര്യത്തിന്  എല്ലാ മാസത്തിലെയും ജന്മ നാള്‍ തോറും ഗണപതി ഹോമം നടത്തുന്നത്  വളരെ ഗുണപ്രദമാണ്.

വിവിധ ആവശ്യങ്ങളുള്ള ഗണപതി ഹോമത്തിന് വ്യത്യസ്തങ്ങളായ ഹോമ ദ്രവ്യങ്ങളാണ് ഉപയോഗിക്കേണ്ടത്.
അഭീഷ്ടസിദ്ധി : അഭീഷ്ട സിദ്ധി എന്നാല്‍ മനസ്സില്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ സാധിക്കുക എന്നതാണ്. ഇതിനായി ഐകമത്യസൂക്തം, ഗായത്രി എന്നിവ ജപിച്ച് 1008 തവണയില്‍ കൂടുതല്‍ നെയ് ഹോമിക്കുന്നത് ഗുണകരമാകും..
ഐശ്വര്യം : കറുകക്കൂമ്പ് മൂന്നെണ്ണം കൂട്ടിക്കെട്ടി ത്രിമധുരത്തില്‍ മുക്കി ഹോമിക്കുക.
മംഗല്യസിദ്ധി : ചുവന്ന തെച്ചിപ്പൂവ് നാളം കളഞ്ഞ് നെയ്യില്‍ മുക്കി സ്വയം‌വര മന്ത്രാര്‍ച്ചനയോടെ ഹോമിക്കുക. ഏഴ് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മംഗല്യ ഭാഗ്യം സിദ്ധിക്കും.വളരെ അനുഭവമുള്ള ഹോമമാണ് ഇത്.
സന്താനഭാഗ്യം : സന്താനഗോപാല മന്ത്രം ജപിച്ച് മധുരമില്ലാത്ത  പാല്‍പ്പായസം ഹോമിക്കുക.
ഭൂമിലാഭം : താമര മൊട്ടില്‍ വെണ്ണ ചേര്‍ത്ത് ഹോമിക്കുക.
പിതൃക്കളുടെ പ്രീതി: എള്ളും അക്ഷതവും  ചേര്‍ത്ത് ഹോമം നടത്തുക.
കലഹം തീരാന്‍ : ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും നക്ഷത്ര ദിവസം സംവാദ സൂക്തം നടത്തി ഹോമം നടത്തണം. തുടര്‍ച്ചയായി ഏഴ് തവണ ഇത് ചെയ്യണം. ഉണങ്ങിയ 16 നാളീകേരം, 16 പലം ശര്‍ക്കര, 32 കദളിപ്പഴം, ഒരു നാഴി നെല്ല്, ഉരി തേന്‍ എന്നിവ സംവാദ സൂക്തം ചൊല്ലി ഹോമിക്കണം.
വശ്യത്തിന് : മുക്കുറ്റിയും തെച്ചിപ്പൂവും ത്രിമധുരത്തില്‍ മുക്കി ഹോമിക്കണം . ത്രയംബക മന്ത്രം കൊണ്ട് തെച്ചിയും കറുകയും അശ്വാരൂഢമന്ത്രം കൊണ്ട് മുക്കുറ്റിയും ഹോമിക്കുന്നത് ഗുണം ചെയ്യും.
Copy Code