തിങ്കളാഴ്ച വൃതം

സ്ത്രീകളാണ് സാധാരണയായി ഈ വ്രതം അനുഷ്ഠിക്കുന്നത്.യുവതികള്‍ ഇഷ്ട ഭര്‍തൃസിദധിയ്ക്കായും   മംഗല്യവതികള്‍ കുടുംബ ഐശ്വര്യത്തിനായും ചന്ദ്രദശാദോഷമനുഭവിക്കുന്നവരും ഈ വ്രതം അനുഷ്ഠിക്കുന്നു.പാര്‍വതീ സമേതനായ ശിവനെയാണ് ഈ ദിവസം ഭജിക്കേണ്ടത്.

    മംഗല്യസിദ്ധി, വൈധവ്യദോഷപരിഹാരം, ദീര്‍ഘമംഗല്യം, ഭര്‍ത്താവ്, പുത്രന്‍ എന്നിവരുടെ ആയുരാരോഗ്യവും  കുടുംബശ്രേയസ്സും ഐശ്വര്യവും തിങ്കളാഴ്ചവ്രതത്തിന്റെ ഫലങ്ങളാണ്.


     പ്രഭാതത്തില്‍ കുളിച്ച്, ശിവക്ഷേത്രദര്‍ശനം നടത്തണം. ശിവപ്രീതി കരങ്ങളായ അഭിഷേകം, ധാര, കുവളത്തിലകൊണ്ട് മാലയും അര്‍ച്ചനയും, പുറകുവിളക്ക്  മുതലായ വഴിപാടുകള്‍, ശിവപുരാണപാരായണം, ഉമാമഹേശ്വര സ്തോത്രം,പഞ്ചാക്ഷരീനാമജപം എന്നിവ നടത്തുക. ഒരിക്കലൂണ് മാത്രം. ഞായറാഴ്ച മുതല്‍ വ്രതശുദ്ധി പാലിക്കണം.പിറ്റേന്ന് രാവിലെ പാരണ വീടാം.


ഇത്തരം ലേഖനങ്ങള്‍ പതിവായി വായിക്കുവാന്‍ ഈ ഗ്രൂപ്പില്‍ അംഗമാകുക......

Copy Code