നവരാത്രി വൃതം മൂന്നാം ദിവസം


നവരാത്രിയുടെ മൂന്നാം ദിനത്തില്‍ ആരാധിക്കേണ്ട ദേവീ  ഭാവം 

ചന്ദ്രഘണ്ഡ എന്ന് അറിയപ്പെടുന്നു. ദേവിയുടെ 


തിരുനെറ്റിയില്‍ അര്‍ദ്ധചന്ദ്രരൂപത്തില്‍ ഒരു മണിയുണ്ട്. 


ആ മണിയാണ് ചന്ദ്രഘണ്ഡ രൂപിണിയായ ദേവീ 

സങ്കല്‍പ്പത്തിനാധാരം. സ്വര്‍ണ്ണവര്‍ണ്ണമുള്ള ശരീരവും


പത്തു കൈകളുമുണ്ട്.  എല്ലാകൈകളിലും ദിവ്യായുധങ്ങള്‍ 

ധരിച്ചിരിക്കുന്നു. സിംഹവാഹനസ്ഥയായ ദേവിയുടെ  മണിനാദം 


കേട്ടാല്‍ തന്നെ ദുഷ്ടന്മാര്‍ക്ക് ഭയവും ശിഷ്ടജനങ്ങള്‍ക്ക് ശാന്തിയും 


ലഭിക്കും. യുദ്ധ സന്നദ്ധയായി നില്‍ക്കുന്ന ദേവീഭാവമാണ് മൂന്നാം 


നവരാത്രിയിലേത്.



"പിണ്ഡജ പ്രവരാരൂഢാ 
ച ണ്ഡകോപാസ്ത്രകൈര്യുതാ 
പ്രസാദം തനുതേ മഹ്യം 
ചന്ദ്രഘണ്ടേതി വിശ്രുതാ"

എന്ന മന്ത്രം കൊണ്ടാണ് ഈ ദിവസം ദേവീ ഉപാസന 


ചെയ്യേണ്ടത്.










Copy Code