നവരാത്രി വൃതം എട്ടാം ദിവസം

നവരാത്രി വ്രതത്തിന്റെ    എട്ടാമത്തെ ദിനത്തിലെ ദേവീ ഭാവം 'മഹാഗൗരി' യാണ് . ദേവി ശാന്തസ്വരൂപിണിയും ശുഭ്രവര്‍ണ സ്വരൂപിണിയുമാണ്. പരമശിവനെ ആഗ്രഹിച്ച് കഠിനതപസ്സു ചെയ്ത് ദേവിയുടെ ശരീരം കറുത്തു. സൗന്ദര്യം നശിച്ചു. പക്ഷേ, അത് കണ്ടുനില്‍ക്കാന്‍ ശിവന് കഴിഞ്ഞില്ല. ദേവന്‍ പ്രത്യക്ഷപ്പെട്ട് ദേവിയെ ഗംഗാസ്നാനം കഴിപ്പിച്ച് ശുഭ്രവര്‍ണയാക്കി തീര്‍ത്തു.  ദേവിയുടെ വസ്ത്രങ്ങളും ആഭരണങ്ങളും വെളുത്തതായിരുന്നു. വെള്ളക്കാളയുടെ പുറത്ത് കയറി ദേവി സര്‍വ്വര്‍ക്കും ദര്‍ശനം നല്‍കി. ചതുര്‍ഭുജങ്ങളില്‍ ത്രിശൂലം, അഭയമുദ്ര, ഡമരു, വരദമുദ്ര എന്നിവ ധരിച്ച് ഭക്തന്മാര്‍ക്ക് ദര്‍ശനപുണ്യം നല്‍കി പരിലസിച്ചു.


ഇന്ന് ദേവീ ഉപാസനയ്ക്കുള്ള മന്ത്രം 


"ശ്വേതേ വൃഷേ സമാരൂഢാ ശ്വേതാംബരധരാ ശുചിഃ 

മഹാഗൗരീ ശുഭം ദദ്യാന്മഹാദേവപ്രമോദദാ"

.................................................................................................ദിവസേനയുള്ള updates ലഭിക്കുന്നതിനായി ഈ ഗ്രൂപ്പില്‍ അംഗമാകുക...

CLICK HERE TO JOIN GROUPCopy Code