ആറ്റുകാല്‍ പൊങ്കാല - ആചരിക്കേണ്ടതും അരുതാത്തതും


ആറ്റുകാല്‍  പൊങ്കാല ഒരു ആത്മസമർപ്പണമാണ്.  പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ ഉദ്ദിഷ്ട കാര്യങ്ങൾ കരുണാമയിയായ ദേവി സാധിച്ച് തരും എന്നുള്ള ദൃഡമായ  വിശ്വാസമാണ്   പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്. 
പൊങ്കാല ഇടുവാന്‍ ആഗ്രഹിക്കുന്നവര്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ചയെങ്കിലും വ്രതം നോല്‍ക്കണം . കുറഞ്ഞത് മൂന്നു ദിവസമെങ്കിലും വ്രതം നിര്‍ബന്ധമാണ്‌.

മാസമുറ കഴിഞ്ഞ്  ഏഴു ദിവസം കഴിഞ്ഞു മാത്രമേ പൊങ്കാല ഇടാവൂ.

പുല വാലായ്മകള്‍  ഉള്ളവര്‍ പൊങ്കാല  ഇടരുത്. (പുല 16 ദിവസവും വാലായ്മ 11 ദിവസവും)
ഈ ദിവസങ്ങളില്‍ സസ്യാഹാരം മാത്രം കഴിക്കുക.

 മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാൻ. 

പൊങ്കാലയുടെ തലേ ദിവസം ഒരിക്കല്‍ മാത്രമേ അരി ആഹാരം കഴിയ്ക്കാൻ പാടൂള്ളൂ 

പൊങ്കാലയ്ക്ക് മുൻപ് കഴിവതും ക്ഷേത്രദർശനം നടത്തുക. കാരണം പൊങ്കാല ഇടുവാൻ ദേവിയോട് അനുവാദം ചോദിക്കുന്നതായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. അതിനു സാധിക്കാത്തവര്‍ മനസ്സില്‍ ദേവിയെ പ്രാര്‍ധിച്ച്  അനുജ്ഞ വാങ്ങുക.

കിഴക്കോട്ട്  തിരിഞ്ഞു നിന്ന്  പൊങ്കാല ഇടുന്നതാണ്  ഉത്തമം.
പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് അവില്‍.മലര്‍ മുതലായ പൂജാ ദ്രവ്യങ്ങള്‍ വയ്ക്കുക

 പുതിയ മൺകലത്തിലാണ് പൊങ്കാല ഇടേണ്ടത്.

ക്ഷേത്രത്തിനു മുൻപിലുള്ള പണ്ഡാര അടുപ്പിൽ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളിൽ തീ കത്തിക്കാൻ പാടുള്ളൂ. 

പൊങ്കാല അടുപ്പിൽ തീകത്തിച്ചതിനുശേഷം മാത്രമേ ജലപാനം പാടുള്ളൂ  

നിവേദ്യം തയാറായതിനു ശേഷം മാത്രമേ ആഹാരം കഴിക്കാവൂ. 

 ക്ഷേത്രത്തിൽ നിന്നും നിയോഗിക്കുന്ന പൂജാരികൾ തീർത്ഥം തളിക്കുന്നതോടെ മാത്രമേ പൊങ്കാല സമാപിക്കുന്നുള്ളൂ.

പൊങ്കാല ഇട്ടതിനു ശേഷം അന്നേ ദിവസം മറ്റു ക്ഷേത്ര ദര്‍ശനം ഉചിതമല്ല.
Copy Code