മണ്ഡല വ്രതാനുഷ്ടാനം

വൃശ്ചികം ഒന്ന്  മുതല്‍ 41 ദിവസം വരെയാണ് മണ്ഡലകാലം. 41 ദിവസം വ്രതാനുഷ്ടാനം ശബരിമല ദര്‍ശനത്തിനു നിര്‍ബന്ധമാണ്‌. വൃശ്ചികത്തിന്റെ  ആദ്യ ദിനങ്ങളില്‍ ദര്‍ശനം നടത്തേണ്ടവര്‍ കാലേക്കൂട്ടി വ്രതം ആരംഭിക്കണം.
വ്രത കാലത്ത്  ചില കാര്യങ്ങളില്‍ നിഷ്ഠ ഉണ്ടായിരിക്കണം.
വ്രതം അവസാനിക്കുന്നത് വരെ  ക്ഷൗരം പാടില്ല. 
യാതൊരു വിധ  ലഹരിവസ്തുക്കളും ഉപയോഗിക്കരുത്. 

മത്സ്യ മാംസാദികള്‍ സംപൂര്‍ണ്ണമായി  ത്യജിക്കണം. 

തലേന്ന്  പാകം ചെയ്ത  ഭക്ഷണം കഴിക്കാന്‍ പാടില്ല. 

സാത്വിക സ്വഭാവമുള്ള ഭക്ഷണം ശീലമാക്കുക.
കോപം,ഹിംസ,അസത്യംപറയല്‍,കലഹം,പരിഹാസം  എന്നിവ പാടില്ല.
സമ്പൂര്‍ണ്ണ ബ്രഹ്മചര്യം പലിക്കണം.
സംസ്കാര കര്‍മം,ജാതകര്‍മം മുതലായ കര്‍മങ്ങളില്‍ നിന്ന്  ഒഴിഞ്ഞു നില്‍ക്കണം.
തത്വമസി എന്ന സങ്കല്‍പം എല്ലാ അര്‍ഥത്തിലും മനസ്സില്‍ പ്രതിഷ്ടിക്കുക.
ഗുരു സ്വാമിയുടെ ഉപദേശം അനുസരിച്ചു മാത്രം പ്രവര്‍ത്തിക്കുക.
Copy Code