ശിവരാത്രി വ്രതം

ശിവരാത്രി വ്രതം എടുക്കുന്നവർ തലേന്നു തന്നെ വീട് കഴുകി വൃത്തിയാക്കി  ഗൃഹശുദ്ധിവരുത്തണം. തലേന്നു രാത്രി അരിയാ ഹാരം പാടില്ല.(ഇത്തവണ ശിവരാത്രി തലേന്നു  സോമവാര പ്രദോഷ വ്രതമാകയാല്‍ തലേന്നും വ്രതം അനുഷ്ടിക്കുന്നത് വളരെ വിശേഷമാണ്.) പകരം മറ്റ് എന്തെങ്കിലും പാലോ പഴങ്ങളോ മറ്റു ലഘുവായ ആഹാരങ്ങളോ ആകാം . ശിവരാത്രി വ്രതം രണ്ടുരീതിയില്‍ നോല്കാവുന്നതാണ്. ഉപവാസം' , 'ഒരിക്കല്‍' എന്നിങ്ങനെ രണ്ടുരീതിയില്‍ വ്രതം അനുഷ്ടിക്കാം.ആരോഗ്യ സ്ഥിതി  അനുകൂലമായിട്ടുള്ളവര്‍ 'ഉപവാസം' നോല്‍ക്കുകയും  അല്ലാത്തവര്‍ 'ഒരിക്കല്‍' വ്രതം നോല്‍ക്കുകയും  ചെയ്യാവുന്ന താണ്. 'ഒരിക്കല്‍' നോല്‍ക്കുന്നവര്‍ക്ക്   ഒരു നേരം അരി ആഹാരം ആകാം.അത്  ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന വെള്ളനിവേദ്യം  ആകുന്നത് ഉത്തമം. വയര്‍ നിറയെ കഴിക്കാന്‍ പാടില്ല. ശിവരാത്രി വ്രതത്തില്‍ രാത്രി ജാഗരണത്തിനു വളരെ പ്രാധാന്യമുണ്ട്.  രാത്രിയോ പകലോ  ഉറക്കം പാടില്ല. പഞ്ചാക്ഷരീ മന്ത്ര ജപത്തോടുകൂടി ശിവക്ഷേത്രത്തില്‍ തന്നെ സമയം ചിലവഴിക്കുന്നത് അഭികാമ്യം. ക്ഷേത്ര ദര്‍ശനത്തിനു സാധിക്കാ ത്തവര്‍ വീട്ടില്‍ ഇരുന്ന് ശിവപുരാണം,ശിവ സഹസ്ര നാമം, അഷ്ടോത്തരശത നാമ സ്തോത്രം,ശിവ പഞ്ചാക്ഷരീ സ്തോത്രം ,വില്വാഷ്ടകം,ലിംഗാഷ്ടകം മുതലായ ശിവ സ്തോത്രങ്ങള്‍ പാരായണം ചെയ്യുക.  വൈകിട്ട് ക്ഷേത്രത്തില്‍ ശിവന്  അഭിഷേകം ചെയ്ത പാലോ നിവേദിച്ച കരിയ്ക്കോ വാങ്ങി കുടിക്കാവുന്നതാണ്.( പൂര്‍ണ്ണ ഉപവാസം നോല്‍ക്കുന്നവര്‍ അത് വരേയ്ക്കും ജലപാനം പാടുള്ളതല്ല.) 
 പ്രമുഖ ശിവക്ഷേത്രങ്ങളിൽ ശിവരാത്രിദിവസം വിശേഷ പൂജകളും നടത്തിവരുന്നുണ്ട് , രാത്രി ഋഷഭ വാഹനത്തില്‍ പുറത്തെഴുന്നെള്ളത്ത്,സമൂഹ നാമജപം,യാമ പൂജ,പ്രത്യേക അഭിഷേകങ്ങള്‍ മുതലായവ. ഇവയില്‍ എല്ലാം പങ്കെടുത്ത് ,രാത്രി ഉറക്കം ഒഴിഞ്ഞ്, തൊട്ടടുത്തദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം. പൊതുവേ സര്‍വ്വാഭീഷ്ടസിദ്ധിക്കായി നോല്‍ക്കുന്നമഹാശിവരാത്രി വ്രതം ദീര്‍ഘായുസ്സിന് അത്യുത്തമവും സകല പാപ മോചകവും ആകുന്നു.

ശിവരാത്രി ദിവസം പാരായണത്തിനായി ഉപയോഗിക്കാവുന്ന ഒട്ടനവധി സ്തോത്രങ്ങള്‍ നമ്മുടെ ബ്ലോഗില്‍ ഉണ്ട്. അവയില്‍ ചിലതിന്റെ ലിങ്കുകള്‍ താഴെ കൊടുക്കുന്നു.

ശിവ സഹസ്ര നാമ സ്തോത്രം 

ശിവ അഷ്ടോത്തരം

ശിവ പഞ്ചാക്ഷര സ്തോത്രം

ദാരിദ്ര്യ ദുഃഖ ദഹന സ്തോത്രം

വിശ്വനാഥാഷ്ടകം

ലിംഗാഷ്ടകം

രുദ്രാഷ്ടകം


ഓണ്‍ലൈന്‍ ജ്യോതിഷ സേവനങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Copy Code