വെള്ളിയാഴ്ച വൃതം

ദേവീ പ്രീതികരമായ വൃതമാണ് വെള്ളിയാഴ്ച്ചവൃതം. ശുക്രദശയോ ശുക്രന്റെ അപഹാരമോ അനുഭവിക്കുന്നവര്‍ക്ക് വെള്ളിയാഴ്ച വൃതം വളരെ പ്രയോജനം ചെയ്യും.ജാതകവശാല്‍ ശുക്രന്‍ അനിഷ്ട ഭാവതിലുള്ളവര്‍  നിര്‍ബന്ധമായും ശുക്രപ്രീതികരമായ ഈ വൃതം അനുഷ്ടിക്കണം.

                                               ദശാഭേദമില്ലാതെ തന്നെ ഐശ്വര്യലബ്ധിക്കായി എല്ലാവര്ക്കും വെള്ളിയാഴ്ച വൃതം അനുഷ്ടിക്കാവുന്നതാണ്.മംഗല്യ സിദ്ധിക്കായി യുവതികളും ദീര്‍ഘ സൌമംഗല്യത്തിനായി കുടുംബിനികളും ഈ വൃതം അനുഷ്ടിക്കുന്നു.

                       പൂര്‍ണ ഉപവാസമായോ ഒരിക്കല്‍ ഊണായോ വൃതം അനുഷ്ടിക്കാവുന്നതാണ്.ദുര്ഗാക്ഷേത്ര ദര്‍ശനം നടത്തി ദേവിക്ക് വെള്ളനിറത്തിലുള്ള പുഷ്പങ്ങള്‍ സമര്‍പ്പിക്കുക.ലളിതാ സഹസ്ര നാമവും ശുക്ര അഷ്ടോത്തരവും പാരായണം ചെയ്യുക.ധന ധാന്യ സമൃദ്ധിയും ജീവിത അഭിവൃദ്ധിയും ഉണ്ടാകും.

ഇത്തരം ലേഖനങ്ങള്‍ പതിവായി വായിക്കുവാന്‍ ഈ ഗ്രൂപ്പില്‍ അംഗമാകുക......Copy Code