വിഷുഫലം (2016 ഏപ്രില്‍ 14 മുതല്‍ ഒരു വര്‍ഷക്കാലത്തേക്ക്)
മേടം :(അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കുടുംബത്തില്‍ ഐശ്വര്യം നിറയുന്ന വര്‍ഷമായിരിക്കും. കുടുംബത്തില്‍ പല വിധങ്ങളായ മംഗള കര്‍മങ്ങള്‍ നടക്കും. വര്‍ഷത്തിന്റെ ആദ്യ പകുതി കൂടുതല്‍ മഹത്തരമായിരിക്കും. മുടങ്ങിക്കിടന്ന പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കും. ജോലിയില്‍ അനുകൂലമായ മാറ്റമോ സ്‌ഥാനക്കയറ്റമോ പ്രതീക്ഷിക്കാം. കച്ചവടം അഭിവൃദ്ധമാകും. കാര്‍ഷിക ലാഭം വര്‍ധിക്കും. മുടങ്ങിക്കിടന്ന ആനുകൂല്യങ്ങള്‍ ലഭിക്കും. സാമ്പത്തികനില മെച്ചപ്പെടും. കലാസാഹിത്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ദാമ്പത്യ പരമായി അല്പം അലോസരങ്ങള്‍ക്ക് സാധ്യതയുണ്ട്. വര്‍ഷാന്ത്യത്തില്‍ ആരോഗ്യം മോശമാകാതെ കരുതണം.
ഇടവം : (കാര്‍ത്തിക 3/4, രോഹിണി,മകയിരം 1/2)
ഭാഗ്യാനുഭവങ്ങള്‍ക്ക് സാധ്യതയുള്ള വര്‍ഷമാണ്. വിദേശ ജോലിക്കാര്‍ക്ക് വരുമാനം വര്‍ധിക്കും. മാതാപിതാക്കന്മാരുടെയും ബന്ധുജനങ്ങളുടെയും സഹായങ്ങള്‍ വലിയ സഹായമായി വരും. സാമ്പത്തിക ലാഭം ഉണ്ടാകുമെങ്കിലും ചെലവ് വര്‍ധിക്കുന്നതിനാല്‍ നീക്കിബാക്കി വരാന്‍ ബുദ്ധിമുട്ടാണ്. അര്‍ഹതയുള്ള സ്വത്തുക്കള്‍ അധീനതയില്‍ വരും. ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യാസത്തിനു സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ അലസത വരാന്‍ സാധ്യതയുണ്ട്.
മിഥുനം : (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അവിവാഹിതര്‍ക്ക് വിവാഹ നിശ്യത്ഹിണോ വിവാഹത്തിനോ സാധ്യതയുള്ള വാരമാണ്. പുതിയ വാഹനമോ ഗൃഹോപകരണ ങ്ങളോ വാങ്ങാന്‍ കഴിയും. ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. . കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വര്‍ഷത്തിന്റെ രണ്ടാം പകുതി കൂടുതല്‍ മെച്ചമാകും. വരുമാനം വര്‍ധിക്കും. സര്‍ക്കാര്‍- വ്യവഹാര കോടത കാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും. മാതാ പിതാക്കന്മാരുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കാന്‍ കഴിയും. സ്ത്രീകള്‍ നിമിത്തം ഭാഗ്യാനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
കര്‍ക്കടകം : (പുണര്‍തം 1/4, പൂയം, ആയില്യം)
സാമ്പത്തികനില മെച്ചപ്പെടും. വിദേശ ജോലിക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ട അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. അധ്വാന ഭാരം വര്‍ധിക്കുന്നതിനാല്‍ മന സമ്മര്‍ദം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. വാഹന ലാഭം പ്രതീക്ഷിക്കാം. ഷ്‌ടപ്പാടുകള്‍ പരിഹരിക്കപ്പെടും. ചിലര്‍ക്ക് പുതിയ വാഹനത്തിനും യോഗം കാണുന്നു. വിദ്യാര്‍ഥികള്‍ക്ക് ആഗ്രഹിച്ച ഉപരിപഠനം ലഭ്യമാകും. മത്സരങ്ങളില്‍ വിജയിക്കാന്‍ കഴിയും. പിതാവിനോ പിതൃ ബന്ധുക്കള്‍ക്കോ ആരോഗ്യ പ്രശ്നങ്ങള്‍ വരാന്‍ സാധ്യത.
ചിങ്ങം : (മകം, പൂരം, ഉത്രം 1/4)
കൃഷിയില്‍ നിന്നും ആദായം വര്ധിക്കുന്നതാണ്. കുടുംബ ബന്ധങ്ങള്‍ ബലവത്താകും. ജോലി സംബന്ധമായി ധാരാളം യാത്രകള്‍ വേണ്ടിവന്നേക്കാം .അനുകൂലമല്ലാത്ത സ്‌ഥലംമാറ്റം വരാനും സാധ്യതയുണ്ട്..മറ്റുള്ളവരുടെ പണം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. ഏതു പ്രതിസന്ധി വന്നാലും ദൈവാധീനത്താല്‍ അതിജീവിക്കാന്‍ കഴിയും. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ നല്ല നിലവാരം പുലര്‍ത്താന്‍ കഴിയും. സാഹിത്യ കാരന്മാര്‍ക്ക് വലിയ അംഗീകാരങ്ങള്‍ ലഭിക്കാന്‍ സാധ്യത.
കന്നി : (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിക്കാന്‍ സാധ്യതയുള്ള വര്‍ഷമാണ്. സാമ്പത്തികമായി ഉദ്ദേശിച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഗ്രഹമോ പുരയിടമോ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. ദീര്‍ഘകാല രോഗങ്ങള്‍ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യ പരമായി അല്‍പ സ്വല്പം ബുദ്ധിമുട്ടുകള്‍ വരാന്‍ സാധ്യതയുള്ള വര്‍ഷമാണ്. വ്യാപാരികള്‍ക്കും സംരംഭകര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കും. തൊഴില്‍ അന്വേഷകര്‍ക്ക് ചെറിയ ജോലിയെങ്കിലും ലഭിക്കാവുന്ന വര്‍ഷമാണ്.
തുലാം : (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മനസ്സില്‍ ഏറെക്കാലമായി ആഗ്രഹിച്ച പല കാര്യങ്ങളും സാധിക്കാന്‍ കഴിയും. ജോലിയില്‍ ആഗ്രഹിച്ച മാറ്റങ്ങള്‍ ഉണ്ടാകും. സാമ്പത്തിക നിളയും കുടുംബാന്തരീക്ഷവും ത്രുപ്തികരമായിരിക്കും. സഹോദരന്മാരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് സാധ്യതയുണ്ട്. പരുഷമായ വാക്കുകള്‍ ഉപയോഗിക്കുന്നതുമൂലം സുഹൃത്തുക്കള്‍ അകലാന്‍ സാധ്യത. അനുയോജ്യമല്ലാത്ത കൂട്ടുകെട്ടുകള്‍ മൂലം പ്രശ്നങ്ങള്‍ വരാന്‍ സാധ്യതയുള്ള വര്‍ഷമാണ്. ഗൃഹ നിര്‍മാണം നടത്തുന്നവര്‍ക്ക് ആയത് പൂര്‍ത്തിയാക്കാന്‍ കഴിയുന്നതാണ്.
വൃശ്‌ചികം : (വിശാഖം 1/4, അനിഴം, തൃക്കേട്ട)
തടസ്സപ്പെട്ടു കിടന്നിരുന്ന ആനുകൂല്യങ്ങള്‍, സ്വത്ത് മുതലായവ അനുഭവത്തില്‍ വരും. അധ്വാന ഭാരം വര്‍ധിക്കുന്നതിനാല്‍ പല രംഗത്തും അലസത ഉണ്ടായെന്നു വരാം. . വിദേശയാത്രയ്‌ക്ക് വേണ്ടി ശ്രമിക്കുന്നവരുടെ ആഗ്രഹം സാധികും. ദാമ്പത്യ പരമായി ചെറിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെങ്കിലും എല്ലാറ്റിനും നിവൃത്തി ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ അല്പം അലസത തോന്നാന്‍ സാധ്യതയുണ്ട്. വ്യാപാരികള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്ന വര്‍ഷമാണ്.
ധനു : (മൂലം, പൂരാടം, ഉത്രാടം 1/4)
പലവിധമായ അനുഭവ ഗുണം ഉണ്ടാകുന്ന വര്‍ഷമാണ്. കുടുംബത്തില്‍ ഐശ്വര്യം നിറയും. വിദ്യാര്‍ഥികള്‍ക്ക് ആഗ്രഹിച്ച ഉന്നതവിദ്യാഭ്യാസത്തിന് അവസരം ലഭിക്കും.ഭാഗ്യാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. അവിവാഹിതര്‍ക്ക് അനുയോജ്യമായ വിവാഹ ബന്ധം ഉണ്ടാകും. പിതാവിന്റെ അനാരോഗ്യം അല്പം മനപ്രയാസം ഉണ്ടാക്കിയെന്നു വരാം. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും വര്‍ഷ മധ്യത്തോടെ ലഭിക്കാന്‍ സാധ്യത. സന്താനങ്ങളുടെ നേട്ടങ്ങളില്‍ അഭ്മാനം തോന്നും.
ഔദ്യോഗിക രംഗത്ത് ഉയര്‍ന്നപദവി ലഭിക്കും. ദീര്‍ഘകാല രോഗങ്ങളാല്‍ വിഷമിക്കുന്നവര്‍ക്ക് രോഗ ശാന്തി ഉണ്ടാകും. . പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. എന്നാല്‍ കൂട്ടു സംരംഭങ്ങള്‍ ഗുണം ചെയ്യാന്‍ സാധ്യതയില്ല. സുഹൃത്തുക്കളാല്‍ ധന നഷ്ടം വരാന്‍ സാധ്യതയുണ്ട്. വാഹനം സ്ഥിരമായി ഉപയോഗിക്കുന്നവര്‍ അല്പം ജാഗ്രത പുലര്‍ത്തണം. വിദ്യാര്‍ഥികള്‍ക്ക് മികച്ച പരീക്ഷാ വിജയം ഉണ്ടാകും. വായ്പകളും ചിട്ടികളും മറ്റും ലഭിക്കുന്നതിനാല്‍ സാമ്പത്തികസ്‌ഥിതി മെച്ചപ്പെടും. പലപ്പോഴും ദൈവാധീനം പ്രത്യക്ഷത്തില്‍ അനുഭവപ്പെടും.
കുംഭം : (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴിലില്‍ അനുകൂല മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. സാമ്പത്തിക വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. വിദേശത്തുനിന്നും സഹായങ്ങള്‍ ലഭിക്കും. രോഗങ്ങള്‍ സൌഖ്യമാകും. കുടുംബജീവിതം ആനന്ദ പ്രദമാകും. പിതാവിന്റെ ചികിത്സയ്ക്ക് പണം ചിലവാക്കേണ്ടി വരും. സ്വയം സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നല്ല സാമ്പത്തിക ലാഭം പ്രതീക്ഷിക്കാവുന്ന വര്‍ഷമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അലസത ബാധിക്കാന്‍ സാധ്യതയുണ്ട്.
മീനം : (പൂരൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
വ്യാപാരികള്‍ക്ക് ലാഭം വര്‍ധിക്കും. ഭവനത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും. പൊതുവേ ഭാഗ്യാനുഭവങ്ങള്‍ ഉള്ള കാലമാണ്. സാമ്പത്തികനില ആഗ്രഹിച്ച നിലയില്‍ അഭിവൃദ്ധമാകും. സന്താന ലാഭം പ്രതീക്ഷിക്കാം. മുടങ്ങിക്കിടന്ന സംരംഭങ്ങള്‍ പുനരാരംഭിക്കുവാന്‍ സാധിക്കും. കുടുംബ ജീവിതത്തിലെ താലപ്പിഴകള്‍ക്ക് പരിഹാരം ഉണ്ടാകും. ഉദരരോഗം വരാന്‍ സാധ്യതയുള്ള വര്‍ഷമാണ്. സുഹൃത്തുക്കള്‍ പിണക്കം മറന്ന് അടുത്തു വരും.