നിത്യജീവിതത്തില്‍ നാം പലപ്പോഴും നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായി ചില വൈദീക താന്ത്രിക കര്‍മ്മങ്ങളും വിധിച്ചിട്ടുണ്ട്. അത്തരം കര്‍മ്മങ്ങളില്‍ ഏറ്റവും പ്രാധാന്യം ഏറിയതാണ് ഹോമങ്ങള്‍.
ഒരു ജോലിയും ചെയ്യാതെ വെറുതെ ഇരുന്ന് ലക്ഷ്മികുബേരഹോമം
ചെയ്‌താല്‍ ധാരാളം ധന പ്രാപ്തി ഉണ്ടാകുമെന്ന്‍ കരുതുന്നത് മൌഡ്യം തന്നെയാണ് . എന്നാല്‍ സാമ്പത്തിക നേട്ടത്തിന് വേണ്ടതായ എല്ലാ കാര്യങ്ങളും ചെയ്തിട്ടും ചിലര്‍ക്ക് ധന പുഷ്ടി ഉണ്ടാകാത്തത് എന്തുകൊണ്ടാണ്? കാര്യമായി പരിശ്രമിക്കാതെ ചിലര്‍ക്ക് ധന പ്രാപ്തി ഉണ്ടാകുന്നത് എന്തുകൊണ്ടാണ്?
ജാതകപരമായ അനിഷ്ടതകളെ അകറ്റുവാന്‍ ഉതകുന്നതായ കര്‍മ്മങ്ങള്‍ ഏവരും അനുഷ്ടിക്കെണ്ടതാണ്. ഹോമങ്ങള്‍ ശുദ്ധ മായ ഹോമ ദ്രവ്യങ്ങള്‍ ഉപയോഗിച്ച് വിധിയാം വണ്ണം ചെയ്‌താല്‍ അനുഭവ ഫലം ഉണ്ടാകും എന്ന് തന്നെയാണ് എന്റെ ഇത്ര നാളത്തെ അനുഭവം .
പ്രധാനഹോമങ്ങളും പുണ്യഫലങ്ങളും.
ഗണപതിഹോമം :- പുതിയ വീട് വച്ച് താമസിക്കുക, തൊഴില്‍ സംരംഭം തുടങ്ങുക, നൂതന പദ്ധതികള്‍ ആരംഭിക്കുക തുടങ്ങിയ എല്ലാ മംഗളകര്‍മ്മങ്ങള്‍ക്കും മുന്നോടിയായി ഗണപതിഹവനം നടത്തിയാല്‍ തടസ്സങ്ങള്‍ മാറി എല്ലാം ശുഭമായി പര്യവസാനി ക്കും. സര്‍വ്വവിഘ്നങ്ങള്‍ക്കും പരിഹാരം വിഘ്നേശ്വരനെ പ്രീതിപ്പെടുത്തുക തന്നെയാണ്.
"സര്‍വ്വ വിഘ്ന ഹരം ദേവം
സര്‍വ്വ വിഘ്ന വിവര്‍ജ്ജിതം
സര്‍വ്വ സിദ്ധി പ്രദാതാരം
വന്ദേഹം ഗണനായകം "
"സര്‍വ്വ വിഘ്ന ഹരം ദേവം
സര്‍വ്വ വിഘ്ന വിവര്‍ജ്ജിതം
സര്‍വ്വ സിദ്ധി പ്രദാതാരം
വന്ദേഹം ഗണനായകം "
ലക്ഷ്മികുബേരഹോമം :- സമ്പത്തിന്റെ ദേവതയാണ് മഹാ ലക്ഷ്മി. ലക്ഷ്മികുബേരഹോമം നടത്തിയാല്‍ ഒരു പരിധിവരെ സാമ്പത്തിക അഭിവൃദ്ധിയും ക്ഷേമൈശ്വര്യങ്ങളും അനുഭവ ഫല ങ്ങളാകും.
സുദര്‍ശനഹോമം :- ഏതൊരു വ്യക്തിക്കും ചില ലക്ഷ്യങ്ങളും ആയതിന് തടസ്സങ്ങളും ഉണ്ടായിരിക്കും. ആശങ്കളലും തടസ്സങ്ങളും അകറ്റി ലക്ഷ്യസ്ഥാനത്തെത്താന്‍ വേണ്ടിയാണ് സുദര്‍ശന ഹോമം നടത്തുന്നത്.
മൃത്യുഞ്ജയഹോമം :- ശിവനെ പ്രീതിപ്പെടുത്തി മരണഭയത്തില്‍ നിന്ന് മോചനം നേടി സമാധാനത്തോടെയും ദീര്‍ഘായുസ്സോടെ യും ജീവിക്കാന്‍ ശിവ പ്രീതികരമായ മൃത്യുഞ്ജയഹോമം നടത്തുന്നു.
നവഗ്രഹഹോമം :- രോഗാദി ദുരിതങ്ങളില്‍ നിന്ന് മോചനം നേടാനും ഗ്രഹപ്പിഴാ ദോഷപരിഹാരത്തിനുമായി നവഗ്രഹ ഹോമം നടത്തി നവഗ്രഹങ്ങളെ പ്രീതിപ്പെടുത്തുന്നു.
ആയുര്‍ഹോമം :- ആയുര്‍ഹോമം നടത്തുന്നത് ദീര്‍ഘായുസ്സിനുവേണ്ടിയാണ്.
സ്വയംവരഹോമം :- വിവാഹതടസ്സങ്ങള്‍ നീങ്ങുവാനുംസുഖ ദാമ്പത്യ ജീവിതം നയിക്കുവാനും വേണ്ടി ശ്രീപാര്‍വ്വതീ പരമേശ്വരന്മാരെ പ്രീതിപ്പെടുത്താനായി സ്വയംവരഹോമം നടത്തുന്നു.
ചണ്ഡികാഹോമം :- ജീവിതപാതയിലെ തടസ്സങ്ങളെയും ശത്രുക്കളെയും നീക്കുവാനായി ചണ്ഡികാ ഹോമം നടത്തുന്നു.
ഐക്യമത്യഹോമം :- അഭിപ്രായഭിന്നതകളും കുടുംബകലഹങ്ങ ളും അകറ്റി കുടുംബാംഗങ്ങള്‍ക്ക് ഐക്യവും ശാന്തിയും പുരോഗതി യുമുണ്ടാകാനായി ഐക്യമത്യഹോമം നടത്തുന്നു.
നിസ്സാര കാര്യങ്ങളാല്‍ കുടുംബത്തില്‍ ഉണ്ടാകുന്ന അസ്വസ്ഥത കള്‍ക്ക് ഗുരുതുല്യരായവരുടെയോ മാതാപിതാക്ക ളുടെയോ ഉപ ദേശം പ്രയോജനകരമാണ്. എന്നാല്‍ ഇന്ന്‍ ഉപദേശം നല്‍കാന്‍ ഗുരു എവിടെ? ഉപദേശം സ്വീകരിക്കാന്‍ സമയം എവിടെ?
അകാരണമായ കുടുംബ ശൈഥില്യത്തിന് ഐക്യമത്യഹോമം വളരെ നല്ല പ്രയോജനം ചെയ്യുന്നതായി ധാരാളം അനുഭവങ്ങള്‍ ഉണ്ട്.
അതുപോലെ തന്നെ മാസംതോറും വരുന്നതായ പക്കപ്പിറന്നാളു കളില്‍ മുടങ്ങാതെ ഗണപതിഹോമം നടത്തുന്നത് ജീവിത പ്രതി ബന്ധങ്ങള്‍ അകലുവാനും സര്‍വൈശ്വര്യം വരുവാനും ഏറ്റവും പ്രയോജനകരമാണ്.
പക്കപ്പിറന്നാള്‍ തോറും മുടക്കം വരാതെ ഗണപതിഹോമം നടത്തുവാന്‍ ബന്ധപ്പെടുക..