വിശേഷ ദിവസങ്ങള്‍
ഭഗവതി: (ദുര്‍ഗ്ഗ)ദുര്‍ഗ്ഗാഭഗവതിക്ക് കാര്‍ത്തികയും പ്രത്യേകിച്ച് വൃശ്ചികമാസത്തിലെ കാര്‍ത്തികയും ചൊവ്വാ, വെള്ളി ദിവസങ്ങളും പ്രധാനമാണ്.
സരസ്വതി:
കന്നിമാസത്തിലെ നവരാത്രികാലം പ്രത്യേകിച്ച് മഹാനവമി, വിദ്യാരംഭദിവസം( വിജയദശമി) എന്നിവ പ്രധാനമാണ്.
ഭദ്രകാളി:
ചൊവ്വാ, വെള്ളി ദിവസങ്ങളും ഭരണി നക്ഷത്രവും, പ്രത്യേകിച്ച് മകരചൊവ്വയും( മകരമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച) മീനമാസത്തിലെ ഭരണിയും കുംഭ മാസത്തിലെ മകം നക്ഷത്രവും പ്രധാനമാണ്.
വിഷ്ണു:
ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയും( ശ്രീകൃഷ്ണ ജയന്തി), ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയും( കുചേല ദിനം), കൂടാതെ എല്ലാ മാസത്തിലെയും ആദ്യത്തെ വ്യാഴാഴ്ചയും ഏകാദശിയും വൃശ്ചികമാസത്തില്‍ മണ്ഡലം തുടങ്ങി ധനുമാസം അവസാനിക്കുന്നത്വരെയും എല്ലാ മാസത്തിലെയും തിരുവോണനക്ഷത്രവും വിശേഷമാകുന്നു.
ശിവന്‍:
ധനുമാസത്തില്‍ തിരുവാതിരയും കുംഭമാസത്തില്‍ ശിവരാത്രിയും മാസത്തില്‍ ആദ്യംവരുന്ന തിങ്കളാഴ്ചയും പ്രദോഷവും പ്രധാനമാണ്.
ഗണപതി:ചിങ്ങമാസത്തിലെ വിനായക ചതുര്ത്ഥിയും, തലാമാസത്തില്‍ തിരുവോണം ഗണപതിയും മീന മാസത്തിലെ പൂരം ഗണപതിയും മാസത്തില്‍ ആദ്യത്തെ വെള്ളിയാഴ്ചയും വിദ്യാരംഭദിവസവും പ്രധാനമാണ്.
ശാസ്താവ്:വിദ്യാരംഭം, മണ്ഡലകാലം, മാസത്തിലെ ആദ്യത്തെ ബുധനാഴ്ച, ആദ്യത്തെ ശനിയാഴ്ച എന്നിവ പ്രധാനമാണ്.
സുബ്രഹ്മണ്യന്‍:കന്നിമാസത്തിലെ കപിലഷഷ്ഠി, തുലാമാസത്തില്‍ സ്കന്ദഷഷ്ഠി, മകരമാസത്തിലെ തൈപ്പൂയം( പൂയം നക്ഷത്രം), കൂടാതെ മാസംതോറുമുള്ള ഷഷ്ഠി, പൂയം നക്ഷത്രം, ആദ്യത്തെ ഞാറാഴ്ച എന്നിവ പ്രധാനമാണ്.
ശ്രീരാമന്‍:മേടമാസത്തിലെ ശ്രീരാമനവമി, എല്ലാ മാസത്തിലെയും നവമി, ഏകാദശിതിഥികളും ബുധനാഴ്ചകളും വിശേഷപ്പെട്ടതാണ്.