സര്‍വവിജ്ഞാനങ്ങളുടെയും അധിപതിയായ വൈഷ്ണവ അവതാര മാണ് ഭഗവാന്‍ ഹയഗ്രീവന്‍. സര്‍വ ഗുരുക്കന്മാര്‍ക്കും ഗുരു സ്ഥാനീയനായ ഹയഗ്രീവ മൂര്‍ത്തിയുടെ മന്ത്രം നിഷ്ഠയോടെ 41 തവണ ജപിച്ചാല്‍ ഉണ്ടാകുന്ന ഫലപ്രാപ്തി വിദ്യാര്‍ഥികള്‍ക്കും ജ്ഞാനാര്‍ഥികള്‍ക്കും അനുഭവത്തില്‍ വരുമ്പോള്‍ എന്തെന്നില്ലാ ത്ത അത്ഭുതം ഉണ്ടാകും.
ജ്ഞാനത്തിന്റെ അടിത്തറ വിപുലീകരിക്കുന്നതിനും, പ്രശ്ന പരി ഹാരത്തിനും, ആത്മീയ ജ്ഞാന സമ്പാദനത്തിനും, സര്‍വോപരി ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഇത്രയേറെ ഫലപ്രദമായ ഉപാസനയില്ല തന്നെ.
ഹയഗ്രീവ ഗോപാല മന്ത്രം
***********************
ഉൽഗിരൽ പ്രണവോൽഗീഥ
സർവ്വ വാഗീശ്വരേശ്വരാ
സർവ്വ വേദമയാചിന്ത്യ
സർവ്വം ബോധയ ബോധയ
സർവ്വ വാഗീശ്വരേശ്വരാ
സർവ്വ വേദമയാചിന്ത്യ
സർവ്വം ബോധയ ബോധയ