പ്രദക്ഷിണം

പ്രദക്ഷിണങ്ങള്‍ 

"ഏകം വിനായകെ കുര്യാല്‍ ദ്വേ സൂര്യേ ത്രിണി ശങ്കരേ
ചത്വാരി ദേവയാ വിഷ്ണു ച സപ്താശ്വദ്ധെ പ്രദക്ഷിണം"

ഗണപതി          -   ഒന്ന് 
സൂര്യന്‍               -  രണ്ട് 
മഹാദേവന്‍      -  മൂന്ന് 
ഹനുമാന്‍           -  മൂന്ന് 
നാഗരാജാവ്      -  മൂന്ന് 
 ദേവി                 -  നാല്
മഹാവിഷ്ണു         -  നാല്
ശാസ്താവ്            -  അഞ്ച് 
സുബ്രഹ്മണ്യന്‍  -  ആറു 
അരയാല്‍          -  ഏഴ് 

അരയാലിനു  ഇരുപത്തിയൊന്നു പ്രദക്ഷിണം ചെയ്യുന്നത്  ശ്രേയസ്കരമാണ് . എല്ലാ ദേവതകള്‍ക്കും പൊതുവേ മൂന്ന് പ്രദക്ഷിണമാകാം.
ആദ്യത്തെ പ്രദക്ഷിണംകൊണ്ട് പാപമോചനവും, രണ്ടാമത്തെ പ്രദക്ഷിണം കൊണ്ട് ദേവദര്‍ശന അനുമതിയും   മൂന്നാമത്തെ പ്രദക്ഷിണംകൊണ്ട് സുഖൈശ്വര്യങ്ങളും ലഭിക്കുന്നു.

പ്രദക്ഷിണം വയ്ക്കുമ്പോള്‍ ബലിക്കല്ലുകളില്‍ സ്പര്‍ശിക്കാതെ ശ്രദ്ധിക്കണം. പ്രദക്ഷിണം ചെയ്യുമ്പോള്‍ ബലിക്കല്ല് ഭക്തന്‍റെ വലതുവശത്ത്‌  വരണം.  രണ്ടു ബലിക്കല്ലുകളുടെ മദ്ധ്യത്തില്‍കൂടി പ്രദക്ഷിണം പാടുള്ളതല്ല. ശിവക്ഷേത്രത്തിലെ ഓവു മുറിച്ചുകടന്ന്‌ പ്രദക്ഷിണം വയ്ക്കാന്‍ പാടില്ല.  
ശിവക്ഷേത്രത്തില്‍ അര്‍ദ്ധചന്ദ്രാകാരമായി വേണം പ്രദക്ഷിണം ചെയ്യേണ്ടത്.
പ്രദക്ഷിണ കാലവിധികള്‍
പ്രഭാതത്തില്‍  ചെയ്യുന്ന പ്രദക്ഷിണം രോഗനാശകവും മദ്ധ്യാഹ്നകാലത്ത് ചെയ്യുന്ന പ്രദക്ഷിണം    സര്‍വാഭീഷ്ട പ്രദായകവും സായാഹ്ന കാലത്ത് ചെയ്യുന്ന പ്രദക്ഷിണം സര്‍വ പാപ ഹരവും അര്‍ദ്ധരാത്രി  ചെയ്യുന്നത് മുക്തിപ്രദായകവും ആകുന്നു.
Copy Code