വര്‍ഷഫലം 2016

               
(അശ്വതിഭരണികാര്‍ത്തിക 1/4)
തൊഴില്‍പരമായ അനുകൂല അനുഭവങ്ങളുടെ വര്‍ഷമാണ്‌. അധികാരവും വരുമാനവും വര്‍ധിക്കും. പിണക്കം മറന്ന്‍ സുഹൃത്തുക്കള്‍ അടുത്തു വരും. സുഹൃത്തുക്കളാല്‍ അനുകൂല അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബ ബന്ധങ്ങളില്‍ പുതിയ ഊഷ്മളത ദൃശ്യമാകും. അമിത ആത്മ വിശ്വാസത്താല്‍ പല കാര്യങ്ങളും ലക്ഷ്യത്തില്‍ എത്തിക്കുവാന്‍ കഴിയാതെ വരും. ഉദരസംബന്ധമായതോ, ഹൃദയ സംബന്ധമായതോ ആയ അസുഖങ്ങള്‍ ഉള്ളവര്‍ കരുതല്‍ പുലര്‍ത്തേണ്ട വര്‍ഷമാണ്‌. വൈദ്യോപദേശം അവഗണിക്കുന്നത്  ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഗൃഹനിര്‍മാണം വര്‍ഷാന്ത്യത്തില്‍ ലക്ഷ്യത്തില്‍ എത്തും. വിദേശയാത്രയ്ക്ക്  അനുമതി പ്രതീക്ഷിക്കുന്നവര്‍ക്ക്  അനുകൂല വര്‍ഷം.

(കാര്‍ത്തിക 3/4, രോഹിണിമകയിരം1/2)
സൌഭാഗ്യവും ഈശ്വരാധീനവും അനുഭവത്തില്‍ വരുന്ന വര്‍ഷമായിരിക്കും. സ്ത്രീകള്‍  മുഖേന കാര്യനേട്ടവും ധന ലാഭവും ഉണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. എന്നാല്‍  ഉദ്യോഗ സംബന്ധമായ അലച്ചില്‍  വര്‍ധിക്കും. തനിക്കു യോജിക്കാത്ത സൌഹൃദ ബന്ധം ഉടലെടുക്കുകയും തന്മൂലം മനസ്താപം വരുവാനും സാധ്യതയുണ്ട്. സന്താനങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനി ക്കാന്‍ ഇടവരും. അവിവാഹിതര്‍ക്ക്  വര്‍ഷ മധ്യത്തോടെ  വിവാഹ നിശ്ചയം പ്രതീക്ഷിക്കാം. അനാവശ്യ  ചിന്തകളാല്‍ മനസ്സ്  അകാരണമായി ആകുലപ്പെടുന്ന  സ്വഭാവത്തിന്  മാറ്റം വരുത്താന്‍ വേണ്ട മാനസിക പരിശീലനം നേടും.

(മകയിരം 1/2, തിരുവാതിരപുണര്‍തം 3/4)
വിദ്യാര്‍ഥികള്‍ക്ക്  മെച്ചപ്പെട്ട വിദ്യാലാഭത്തിന്റെയും പരീക്ഷാവിജയ ത്തിന്റെയും വര്‍ഷമാണ്‌. നഷ്ടപ്പെട്ടു എന്ന് കരുതിയ പലതും തിരികെ അനുഭവത്തില്‍ വരുന്നതാണ്. കുടുംബ ബന്ധങ്ങള്‍ ഭദ്രമാകുകയും ഉല്ലാസ യാത്രകളും അനുഭവങ്ങളും ഉണ്ടാകുകയും ചെയ്യും. ജോലിസ്ഥലത്തെ അമിത ഭാരം മൂലം മനസ്സ് അസ്വസ്തമാകും. എന്നാല്‍ സ്ഥാനകയറ്റത്തിന് സാധ്യതയുള്ള വര്‍ഷമാണ്‌. സുരക്ഷിതമല്ലാത്ത നിക്ഷേപങ്ങളില്‍ പണം മുടക്കുന്നത്  നഷ്ടം ഉണ്ടാക്കും.

 (പുണര്‍തം 1/4, പൂയംആയില്യം)
പഠിച്ച വിഷയവുമായി ബന്ധപ്പെട്ട്  തൊഴിലില്‍ നേട്ടം ഉണ്ടാകും. സന്താനങ്ങളെ കൊണ്ട്  ധന നേട്ടവും ആത്മാഭിമാനവും ഉണ്ടാകും. കുടുംബാന്തരീക്ഷം  സ്വസ്ഥമാകും. എന്നാല്‍ ചിലപ്പോള്‍  ശത്രുശല്യം അലട്ടുവാനും അകാരണമായി മന: സമ്മര്‍ദ്ദം വരുവാനും സാധ്യതയുണ്ട്. രക്ത സമ്മര്‍ദ്ദ സംബന്ധമായോ  നയന സംബന്ധിയായോ ചില്ലറ ആരോഗ്യ പ്രശ്നങ്ങള്‍ക്കും സാധ്യതയുണ്ട്. കലാകാരന്മാര്‍ക്ക് അംഗീകാരത്തിന്റെ വര്‍ഷമാണ്‌. വിദേശയാത്രയ്ക്ക്  തയ്യാറെടുക്കുന്നവര്‍ക്ക്  ആഗ്രഹ പൂര്‍ത്തീകരണം പ്രതീക്ഷിക്കാം. 

(മകംപൂരംഉത്രം 1/4)
കുടുംബത്തില്‍ നിന്നും അകന്നു കഴിയേണ്ട സാഹചര്യം ഉണ്ടായെന്നു വരാം. ആത്മ വിശ്വാസക്കുറവ്  പ്രവര്‍ത്തന മികവിനെ ബാധിക്കാതെ നോക്കണം. ഈശ്വരാധീനത്താല്‍  ജീവിത തടസ്സങ്ങള്‍ വഴിമാറി പോകുന്നതില്‍  സന്തോഷിക്കും. പിതൃതുല്യരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ വരാതെ ശ്രദ്ധിക്കണം. അവിവാഹിതര്‍ക്ക് അനുകൂലമായ വിവാഹ ബന്ധം വന്നു ചേരും. വരുമാനം വര്‍ദ്ധിക്കുമെങ്കിലും പുതിയ ബാധ്യതകള്‍ നീക്കിബാക്കി  കുറയ്ക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക്  തൊഴില്‍ സമ്മര്‍ദ്ദം കുറയും.

(ഉത്രം 3/4, അത്തംചിത്തിര 1/2)
സാമ്പത്തിക കാര്യങ്ങളില്‍ വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കണം. ആലോചന കൂടാതെയുള്ള നിക്ഷേപങ്ങളാല്‍  നഷ്ടം വരാവുന്ന വര്‍ഷമാണ്‌. ഊഹ കച്ചവടം, കൂട്ട് സംരംഭങ്ങള്‍ മുതലായവ ഒഴിവാക്കുക. വ്യാപാരത്തില്‍ ലാഭം വര്‍ധിക്കും. ജോലിക്കാര്‍ക്ക്  അനുകൂലമല്ലാത്ത സ്ഥലം മാറ്റത്തിന്  സാധ്യതയുണ്ട്. ആരോപണങ്ങളെ  സമര്‍ഥമായി പ്രതിരോധിക്കും. ബന്ധുക്കളും സുഹൃത്ത് ജനങ്ങളും മറ്റുമായി കലഹ സാധ്യത ഉള്ളതിനാല്‍  അനാവശ്യ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക. പാരമ്പര്യ സ്വത്ത്  വര്‍ഷാന്ത്യത്തോടെ അനുഭവത്തില്‍  വരും.


(ചിത്തിര 1/2, ചോതിവിശാഖം 3/4)
ഭൂമി ലാഭവും വാഹന ലാഭവും പ്രതീക്ഷിക്കാം. കുടുംബത്തില്‍ മംഗള കര്‍മങ്ങള്‍ക്ക്  യോഗമുള്ള വര്‍ഷമാണ്‌. ഭാഗ്യാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വിദേശ ജോലിക്കാര്‍ക്കും ജോലിക്ക്  ശ്രമിക്കുന്നവര്‍ക്കും അനുകൂല അനുഭവങ്ങള്‍ ഈ വര്‍ഷം പ്രതീക്ഷിക്കാം. വരുമാനത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക്  മെച്ചപ്പെട്ട പരീക്ഷാ വിജയം ഉണ്ടാകും. പ്രമേഹ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍  കരുതല്‍ പുലര്‍ത്തണം.


(വിശാഖം1/4, അനിഴംതൃക്കേട്ട)
ഏര്‍പ്പെടുന്ന എല്ലാ മേഖലകളിലും വിജയം വരിയ്ക്കാവുന്ന വര്‍ഷമാണ്‌. മത്സര പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം പ്രതീക്ഷിക്കാം. അസാധ്യമെന്ന് മുന്‍പ്  കരുതിയ പല കാര്യങ്ങളും ഈ  വര്‍ഷം  നിഷ്പ്രയാസം ചെയ്തു തീര്‍ക്കുവാന്‍ കഴിയും. ദീര്‍ഘ കാലമായി വിവാഹം നടക്കാതിരുന്ന പല അവിവാഹിതര്‍ക്കും വിവാഹം ഈ വര്‍ഷം പ്രതീക്ഷിക്കാം. കുടുംബാന്തരീക്ഷം പഴയതിലും സന്തോഷപ്രദമാകും.

(മൂലംപൂരാടംഉത്രാടം 1/4)
വളരെക്കാലമായി  ആഗ്രഹിച്ചിരുന്ന ഗൃഹ നിര്‍മാണം ഈ വര്‍ഷം സാധിക്കും. മുടങ്ങിക്കിടന്ന പല വരുമാന മാര്‍ഗങ്ങളും പുനരുജ്ജീവിപ്പിക്കുവാന്‍ കഴിയും. ജീവിത പങ്കാളിയുമായി ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കും. പൊതു രംഗത്തും സാമുദായിക രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക്  പ്രതീക്ഷിച്ച നേട്ടങ്ങള്‍ ലഭിക്കണമെന്നില്ല. ചിലവുകള്‍ നിയന്ത്രിക്കാന്‍ പാടുപെടും. മക്കളുടെ വിദ്യാഭ്യാസത്തിനായി പ്രതീക്ഷിച്ചതിലും അധികം പണം ചിലവാകും.

(ഉത്രാടം 3/4, തിരുവോണംഅവിട്ടം1/2)
തൊഴില്‍ രംഗത്ത് ക്ലേശ അനുഭവങ്ങള്‍ ഉണ്ടാകാവുന്ന വര്‍ഷമാണ്‌. അനുകൂലമല്ലാത്ത മാറ്റങ്ങള്‍ കര്‍മ രംഗത്ത് പ്രതീക്ഷിക്കണം. പൊതുവേ ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങള്‍ ഈ വര്‍ഷം പ്രതീക്ഷിക്കാം. വിദ്യാര്‍ഥികള്‍ക്ക് മത്സര വിജയവും ഉപരി പഠനവും സാധ്യമാകും. അവിവാഹിതരുടെ വിവാഹ കാര്യങ്ങളില്‍ പലവിധ തടസ്സങ്ങളും ഉണ്ടാകും. ആരോഗ്യപരമായി ഉണ്ടായിരുന്ന ക്ലേശങ്ങള്‍ കുറയും. ധാരാളം യാത്രകള്‍ ആവശ്യമായി വരും.

(അവിട്ടം 1/2, ചതയംപൂരൂരുട്ടാതി3/4)
കര്‍മരംഗത്ത്  മാറ്റങ്ങള്‍ ഉണ്ടാകുമെങ്കിലും കര്‍മ്മപുഷ്ടിയും ആനുകൂല്യ വര്‍ധനവും ഉണ്ടാകുന്നതാണ്. ദൈവാധീനത്താല്‍ പല അപകടങ്ങളും ഒഴിഞ്ഞു പോകുന്നതില്‍ ആശ്വാസം തോന്നും. ദീര്‍ഘകാലമായി നിലനിന്നിരുന്ന പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്ന വര്‍ഷമാണ്‌. വ്യാപാര വാണിജ്യ രംഗത്ത്  അനല്പമായ ലാഭം പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബാന്തരീക്ഷം സന്തോഷം നിറഞ്ഞതാകും. അര്‍ഹിക്കുന്ന പദവികള്‍ തേടിവരും. മനചാഞ്ചല്യം പ്രവൃത്തികളെ ബാധിക്കാതെ നോക്കണം.

(പൂരൂരുട്ടാതി1/4, ഉത്രട്ടാതിരേവതി)
പല കാര്യങ്ങളിലും തീരുമാനങ്ങള്‍ എടുക്കാന്‍ പ്രയാസപ്പെടുന്ന വര്‍ഷമാണ്‌. വരുമാനത്തില്‍ കാര്യമായ കുറവ്  ഉണ്ടാകുകയില്ല. തൊഴില്‍ സമ്മര്‍ദ്ദം ഫലപ്രദമായി നിയന്ത്രിക്കാന്‍ ശ്രമിക്കണം. വിദേശ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക്  സാധിക്കുന്ന വര്‍ഷമാണ്‌. മുടങ്ങിക്കിടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും. ശത്രുക്കളുടെ നീക്കങ്ങളെ പ്രതിരോധിക്കുവാന്‍ പ്രയാസപ്പെടും. ആത്മീയ വിഷയങ്ങളില്‍ താല്പര്യം വര്‍ധിക്കും. കുടുംബാന്തരീക്ഷം സന്തോഷപ്രദമാക്കാന്‍ സ്വഭാവത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്യുവാന്‍ തയ്യാറാകും.





Copy Code