കര്‍മ സ്ഥാനാധിപതിയും തൊഴില്‍ മേഖലകളും


വിശദമായ ജാതക പരിശോധനയിലൂടെ മാത്രമേ ഒരാളുടെ അനുയോജ്യ തൊഴില്‍ മേഖല നിര്‍ണ്ണയിക്കാന്‍ കഴിയൂ.
ജാതകത്തില്‍ പത്താം ഭാവധിപതിയുമായി ബന്ധപ്പെട്ട  തൊഴില്‍  വിഷയങ്ങളില്‍ ഓരോരുത്തര്‍ക്കും  എന്തിനോടാണോ കൂടുതല്‍ അഭിരുചി, അത്‌ സ്‌ഥിര പ്രവൃത്തിയായി സ്വീകരിക്കുക എന്നതാണ് അനുയോജ്യം . പത്താം ഭാവാധിപതി നില്‍ക്കുന്ന ഭാവത്തിനനുസരിച്ച രീതിയായിരിക്കും യോജിക്കുക എന്നും  മനസ്സിലാക്കുക.
വലുതും ചെറുതുമായ എല്ലാ ഉപജീവന മാര്‍ഗ്ഗങ്ങളും കര്‍മ്മസ്‌ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജാതകത്തില്‍  തൊഴില്‍സ്‌ഥാനം എന്നത് പത്താം ഭാവമാണ്‌. പത്താം ഭാവാധിപന്‌ യോജിക്കുന്ന തൊഴില്‍ സ്വീകരിക്കുന്നത്‌ ഏകദേശം ഗുണകരമായി കണ്ടുവരുന്നുണ്ട്‌. എന്നാല്‍  വരുമാനം ഇതെല്ലാം വഴികളിലൂടെ ലഭിച്ചാലും അവയെല്ലാം നിലനിര്‍ത്തിക്കൊണ്ട്‌ പോകണമെങ്കില്‍ പതിനൊന്നാം ഭാവാധിപന്റെയും രണ്ടാം ഭാവാധിപന്റെയും സഹായം അത്യന്താപേക്ഷിതമാണ് .
പതിനൊന്നാം ഭാവം ലാഭസ്‌ഥാനവും രണ്ടാം ഭാവം പ്രവൃത്തിയുമായി ബന്ധപ്പെട്ടതും ധനസ്‌ഥാനവുമാണ്‌. മേല്‍പ്പറഞ്ഞ രണ്ടു ഭാവധിപന്മാര്‍ ദുര്‍ബലരായാല്‍ കര്‍മ്മ വ്യാപാരാദികളിലൂടെ ലഭിക്കുന്ന ധനത്തിന്‌ സ്ഥായീ ഭാവം  കുറയും . അതുകൊണ്ടുതന്നെ ദുര്‍ബലരായ ഭാവാധിപന്മാരെ ബലപ്പെടുത്തുന്നതിനുള്ള പരിഹാരകര്‍മങ്ങള്‍  നടത്തി മുന്നോട്ടു പോകാന്‍ ശ്രമിക്കണം. 

 പത്താം ഭാവാധിപതിയുടെ  കാരകത്വം അനുസരിച്ചുള്ള തൊഴിലുകള്‍ ഏതെല്ലാമാണെന്ന്‌ പരിശോധിക്കാം.

1. വ്യാഴം പത്താം ഭാവാധിപതി ആയാല്‍  

പൂജാകര്‍മ്മങ്ങള്‍ പോലെയുള്ള സാത്വിക പ്രവൃത്തികള്‍ , സര്‍ക്കാര്‍ ജോലി, ബാങ്കിംഗ്‌-ഇക്കണോമിക്സ്‌  മേഖല ,അഭിഭാഷക ജോലി , ന്യായാധിപ സ്‌ഥാനം, മധുര പലഹാരം, പഴങ്ങള്‍ മുതലായ വ്യാപാരങ്ങള്‍ 

2. ബുധന്‍ പത്താം ഭാവാധിപതി ആയാല്‍ 

ജ്യോതിഷം, അധ്യാപനം, ക്ലെറിക്കല്‍ ജോലി, ആധ്യാത്മിക ബോധനം, തന്റേതല്ലാത്ത ധനം കൈകാര്യം ചെയ്യല്‍, പുസ്‌തക വ്യാപാരം, ദേവാലയവുമായി ബന്ധപ്പെട്ട ജോലികള്‍.

3. ചൊവ്വ പത്താം ഭാവാധിപതി ആയാല്‍ 

ഭൂമി ക്രയ വിക്രയം, ഹോട്ടല്‍ മേഖല, ആഭരണ വ്യാപാരം, ലോഹ കച്ചവടം, വിനോദ സ്ഥാപനങ്ങള്‍ , തുകല്‍-മാംസ വ്യാപാരം , പട്ടാള- പോലീസ്‌ ജോലി .

4. സൂര്യന്‍ പത്താം ഭാവാധിപതി ആയാല്‍ 

സര്‍ക്കാര്‍ ജോലി, ഔഷധ വ്യാപാരം,തടി വ്യാപാരം, കരാര്‍ ജോലികള്‍ , കമ്പിളി, കയര്‍ എന്നിവയുടെ കച്ചവടം,  ഇന്ധന വ്യാപാരം , വന വിഭവങ്ങളുടെ വ്യാപാരം.

5. ചന്ദ്രന്‍ പത്താം ഭാവാധിപതി ആയാല്‍ 

വസ്‌ത്ര കച്ചവടം, മത്സ്യകച്ചവടം, പാല്‍-പാല്‍ ഉല്‍പ്പന്നങ്ങള്‍ , ബ്രോക്കര്‍ ജോലി , മൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട ജോലികള്‍ , സ്‌ത്രീസംബന്ധിയായ പ്രവൃത്തികള്‍.

6. ശനി പത്താം ഭാവാധിപതി ആയാല്‍ 

ധാന്യ-പയര്‍-കിഴങ്ങു വര്‍ഗ്ഗ  വ്യാപാരം, കാര്‍ഷിക അനുബന്ധ വ്യാപാരം, വളര്‍ത്തു മൃഗങ്ങളുടെ കച്ചവടം, കൃഷി,  വീട്ടുപകരണങ്ങളുടെ  വ്യാപാരം, മരപ്പണി, കോണ്ട്രാക്റ്റ് ജോലി .

7. ശുക്രന്‍ പത്താം ഭാവാധിപതി ആയാല്‍ 

ലോഹ നിര്‍മ്മിത വസ്തുക്കളുടെ  കച്ചവടം, കലാ- സാഹിത്യ പ്രവര്‍ത്തനം, സുഗന്ധദ്രവ്യങ്ങളുടെ  വ്യാപാരം , വസ്‌ത്രക്കച്ചവടം, പൂന്തോട്ട-നേഴ്സറി സംരംഭങ്ങള്‍ , മരുന്നു കട സ്‌ത്രീസഹായം ആവശ്യമായ  പ്രവൃത്തികള്‍.


 പത്താം ഭാവാധിപതി ദുര്‍ബലനായാല്‍ ഏത്‌ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടാലും  ഉപജീവനത്തിന്‌ തടസ്സം  നേരിടും. അങ്ങനെയുള്ള ജാതകക്കാര്‍ വേണ്ടുന്നതായ പരിഹാര ക്രിയകള്‍  ചെയ്തു കൊണ്ട് കര്‍മ സ്ഥാനത്തു  നില്‍ക്കുന്ന ഗ്രഹത്തിന്റെയോ, ധനസ്ഥാനാധിപതിയുടെയോ പതിനൊന്നാം ഭാവാധിപതിയുടേയോ യോജ്യമായ തൊഴില്‍മേഖലകളില്‍  ഉചിതമായതു സ്വീകരിച്ചാല്‍ നന്നായിരിക്കും.

നിങ്ങളുടെ അനുയോജ്യ തൊഴില്‍ സംബന്ധിച്ച ജ്യോതിഷ മാര്‍ഗ നിര്‍ദേശത്തിനും തൊഴില്‍ രംഗത്തെ തടസ്സങ്ങള്‍ക്കുള്ള പരിഹാര നിര്‍ദേശത്തിനും ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫേസ്ബുക്ക്‌ ഗ്രൂപ്പില്‍ അംഗമാകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Copy Code