ശനി മാറ്റം നിങ്ങള്‍ക്കെങ്ങിനെ?


നിങ്ങളുടെ ജ്യോതിഷ ആവശ്യങ്ങള്‍ ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കുവാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക....

ശനി രണ്ടര വര്‍ഷത്തില്‍ ഒരിക്കല്‍ രാശി മാറുന്നു. ശനിയുടെ അടുത്ത രാശി മാറ്റം 2014, നവംബര്‍ 2 ഞായറാഴ്ച ആണ് . അന്ന് തുലാം രാശിയില്‍ നിന്ന് ശനി വൃശ്ചികം രാശിയിലേക്ക് കടക്കുന്നു. ശനിയുടെ ഈ രാശി മാറ്റം ചില നക്ഷത്രക്കാരെ അനുകൂലമായും, മറ്റു ചിലരെ പ്രതികൂലമായും ബാധിക്കും. ശനിയുടെ ഈ പകര്‍ച്ചയ് ക്കനുസരിച്ച് ഓരോ കൂരിനുമുള്ള സാമാന്യ ഫലങ്ങള്‍ താഴെ കൊടുക്കുന്നു.


മേടരാശി (അശ്വതി, ഭരണി, കാർത്തിക 1/4): ഉദ്യോഗത്തില്‍ സ്ഥിരത ലഭിക്കും. ഗൃഹോപകരണങ്ങള്‍, വാഹനങ്ങള്‍ എന്നിവ വാങ്ങാന്‍ സാധിക്കും. കുടുംബാംഗങ്ങള്‍ക്ക് ഗുണകരമായ സമയം ആണ്. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാവിജയം ഉണ്ടാകും. വിവാഹാലോചനകളില്‍ തടസ്സമോ കാലതാമസമോ വരാവുന്നതാണ്.  ഗൃഹ നിര്‍മാണത്തിന് യോജിച്ച സമയമാണ്.ചില്ലറ ആരോഗ്യ പ്രശ്നങ്ങള്‍ വരാന്‍ സാധ്യതയുണ്ട്.പൊതു പ്രവര്‍ത്തകര്‍ക്ക് അനുകൂല സമയമല്ല.സഹോദരന്മാരുമായോ സഹോദരതുല്യരുമായോ അഭിപ്രായ വ്യത്യാസത്തിനു സാധ്യത.

ഇടവരാശി (കാർത്തിക 3/4,രോഹിണി, മകയിരം 1/2): സ്വയം തൊഴിലില്‍ നിന്ന് ലാഭം ലഭിച്ചു തുടങ്ങും.പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും,വ്യാപാര കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാകും.കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകും.മഹാ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും.ജീവിത പങ്കാളിയുമായുള്ള മാനസിക ഐക്യം കുറയും.ഭാര്യാ ബന്ധുക്കളില്‍ നിന്നും വിഷമകരമായ അനുഭവങ്ങള്‍ ഉണ്ടാകാം.യാത്രയില്‍ ധന നഷ്ടം വരാതെ ശ്രദ്ധിക്കണം.മുടങ്ങിക്കിടന്ന ആനുകൂല്യങ്ങള്‍ ലഭിക്കും.ഉദര സംബന്ധമായോ ശ്വാസകോശ സംബന്ധമായോ ഉള്ള അസുഖങ്ങള്‍ വര്‍ധിക്കും.സഹോദരന്മാര്‍ പരസ്പരം സഹകരിക്കും.വിദ്യാര്ധികള്‍ക്ക് അത്ര അനുകൂല സമയമല്ല.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണർതം 3/4): പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ അനുകൂല സമയം.നിലവിലുള്ള വ്യാപാരം വിപുലീകരിക്കാന്‍ സാധിക്കും.വിവാഹം അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയം.തൊഴില്‍ മാറ്റമോ സ്ഥലം മാറ്റമോ പ്രതീക്ഷിക്കാം.വാഹന ലാഭം ഉണ്ടാകും.കലാകാരന്മാര്‍ക്ക് അംഗീകാരം വര്‍ധിക്കും.നാനാ വഴികളിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാകും.വിദ്യാര്ധികള്‍ക്ക് മികച്ച പരീക്ഷാ വിജയം പ്രതീക്ഷിക്കാം.ഉത്തരവാദിത്വങ്ങള്‍ സമര്‍ഥമായി നിര്‍വഹിക്കാന്‍ കഴിയും.മാതാവിന് രോഗാരിഷ്ടതകള്‍ വരാന്‍ സാധ്യതയുണ്ട്.

കർക്കിടകരാശി (പുണർതം 1/4, പൂയം, ആയില്യം):കര്‍മ രംഗത്ത് ഉന്നത സ്ഥാന ലബ്ധി ഉണ്ടാകും.സാമ്പത്തിക നേട്ടവും കാര്യ വിജയവും പ്രതീക്ഷിക്കാം.വ്യാപാരത്തില്‍ നിന്നും ലാഭം വര്‍ധിക്കും.സന്താനങ്ങള്‍ക്ക് വേണ്ടി അധിക ധനം ചിലവഴിക്കേണ്ടി വരും.ഗൃഹ നിര്‍മ്മാണത്തിന് യോജിച്ച സമയം.വിദ്യാര്‍ഥികള്‍ക്കു വിദ്യാ വിജയം ഉണ്ടാകും.ആഗ്രഹങ്ങള്‍ യാധാര്ധ്യമാകും.ഭാഗ്യാനുഭവങ്ങള്‍ പ്രതീക്ഷിക്കാം.അനുയോജ്യ വിവാഹ ബന്ധം ലഭിക്കും.ഭൂമി ക്രയവിക്രയത്തില്‍ തടസ്സം നേരിടും.വ്യവഹാരങ്ങളില്‍ വിജയിക്കും.


ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4): കുടുംബത്തില്‍ നിന്നും മാറി താമസിക്കേണ്ടി വരും.മുന്‍കോപം നിയന്ത്രിക്കണം.കൂട്ട് കച്ചവടത്തില്‍ നിന്നും നഷ്ടം ഉണ്ടാകാം.ദൂര യാത്രകള്‍ വേണ്ടി വരും.സര്‍ക്കാരില്‍ നിന്നും ധനനേട്ടം പ്രതീക്ഷിക്കാം.ബാധ്യതകള്‍ വര്‍ധിക്കും.മുതിര്‍ന്ന ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസത്തിനു സാധ്യത.ഹൃദ്യോഗികള്‍ക്ക് കരുതല്‍ വേണം.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2): നാനാവഴികളിലൂടെ ധനാഗമം പ്രതീക്ഷിക്കാം.കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കും.പ്രായോഗിക ബുദ്ധിയോടെ പെരുമാരുന്നതിനാല്‍  സര്‍വ കാര്യ  വിജയം ഉണ്ടാകും.സന്താനങ്ങള്‍ക്ക് മികച്ച ജോലി പ്രതീക്ഷിക്കാം.കുടുംബത്തില്‍ വിവാഹാദി മംഗള കര്‍മങ്ങള്‍ നടക്കും.പുണ്യ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും.അകാരണമായ മനോ വ്യാകുലത അനുഭവപ്പെടും.ഭൂമിയില്‍ നിന്നും ധന നേട്ടം ഉണ്ടാകും.വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ താല്പര്യം വര്‍ധിക്കും.


തുലാരാശി (ചിത്തിര 1/2,ചോതി, വിശാഖം 3/4):പുതിയ സംരംഭങ്ങളില്‍ നിന്നും ധനലാഭം ഉണ്ടാകും.സന്താനങ്ങളുടെ നേട്ടത്തില്‍ അഭിമാനം ഉണ്ടാകും.തൊഴില്‍ അന്വേഷകര്‍ക്ക് മികച്ച ജോലി ലഭിക്കും.വിദേശത്ത് നിന്നും വരുമാനം വര്‍ധിക്കും.ഭാഗ്യവും ദൈവാധീനവും വര്‍ധിക്കും.മുടങ്ങിക്കിടന്ന ആനുകൂല്യങ്ങള്‍ ലഭിക്കും.വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും.മാനസിക വ്യാകുലതകള്‍ അകലും.മനസ്സില്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ അനായാസം സാധിക്കും.


വൃശ്ചികരാശി (വിശാഖം 1/4, അനിഴം,കേട്ട):പൊതു പ്രവര്‍ത്തകര്‍ക്ക് നല്ല സമയമാണ്.സഹോദരന്മാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും.വാഹനം ഉപയോഗിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ ഉണ്ടായിരിക്കണം.അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്നും ധനലാഭം ഉണ്ടാകുമെങ്കിലും ബാധ്യതകള്‍ വര്‍ധിക്കും.മാനസിക ക്ലേശം വര്‍ധിക്കും.തൊഴിലില്‍ സ്ഥാന കയറ്റം ലഭിക്കും.പാരമ്പര്യ സ്വത്ത്‌ ലഭിക്കും.ബിസിനെസ് വിജയകരമാകും.യാത്ര മൂലം അലച്ചില്‍ ഉണ്ടാകും.മനസ്സറിയാത്ത കാര്യങ്ങളില്‍ അപവാദം കേള്‍ക്കും.


ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4):കലാ സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അന്ഗീകാരവും വര്‍ധിക്കും.സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസത്തിനു സാധ്യത.വിവാഹ തടസ്സം നേരിടും.ജീവിത നിലവാരം വര്‍ധിക്കും.ബാങ്കിംഗ്,കണ്‍സല്‍ട്ടന്സി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം.നിലവിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ അധികരിക്കും.വിനോദയാത്രകള്‍,തീര്‍ഥ യാത്രകള്‍ എന്നിവയ്ക്ക് അവസരം.മറ്റുള്ളവരെ സഹായിക്കും.തൊഴില്‍ അന്വേഷകര്‍ക്ക് ജോലി ലഭിക്കും.ചികിത്സക്കായി പണം ചിലവാക്കേണ്ടി വരും. 


മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2):വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നല്ല സമയം.ഭൂമിയോ ഗൃഹമോ വാങ്ങാന്‍ അവസരം ഉണ്ടാകും.വിദ്യാര്തികള്‍ക്ക് പരീക്ഷാ വിജയം.സമൂഹത്തില്‍ അംഗീകാരം ലഭിക്കും.വ്യാപാര വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം.അധികൃതര്‍ക്ക് നല്‍കിയ അപേക്ഷകളിന്മേല്‍ അനുകൂല തീരുമാനം ഉണ്ടാകും.വായ്പകള്‍ ലഭിക്കും.കുടുംബ ജീവിതത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകും.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):സമൂഹത്തില്‍ നേതൃസ്ഥാനം ലഭിക്കും.ജീവിത പങ്കാളി മൂലം ധന നേട്ടം ഉണ്ടാകും.ഭൂമിയില്‍ നിന്നും ധനലാഭം ലഭിക്കും.വിദ്യാര്ധികള്‍ക്ക് ഉന്നത രീതിയില്‍ വിജയിക്കാന്‍ കഴിയും.തൊഴില്‍ രംഗത്ത് സ്ഥാന ഭ്രംശം ഉണ്ടാകാന്‍ സാധ്യത.സഹ പ്രവര്‍ത്തകരും മേല്‍ അധികാരികളും സഹകരിക്കാതതിനാല്‍ മനോവിഷമം ഉണ്ടാകും.ഗൃഹം              വാങ്ങുകയോ മോടി പിടിപ്പിക്കുകയോ ചെയ്യും.മാതാ പിതാക്കന്മാരുടെ അസുഖം മനക്ലേശം ഉണ്ടാക്കും.പൊതുപ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കും.കലാകാരന്മാര്‍ക്ക് വരുമാനം വര്‍ധിക്കും.വാത രോഗത്താല്‍ ബുദ്ധിമുട്ട് അനുഭവപ്പെടും.

മീനരാശി (പൂരുരുട്ടാതി 1/4, ഉത്രട്ടാതി,രേവതി):സന്താനങ്ങള്‍ മൂലം മാനസിക വിഷമത ഉണ്ടാകും.കുടുംബത്തില്‍ അഭിപ്രായ വ്യത്യാസവും അസ്വസ്ഥതയും അനുഭവപ്പെടും.സുഹൃത്തുക്കളില്‍ നിന്നും സഹായം പ്രതീക്ഷിക്കാം.അന്യനാട്ടിലേക്ക് സ്ഥാലം മാറ്റം ലഭിക്കും.അവിവാഹിതര്‍ക്ക് വിവാഹം നടക്കാവുന്ന സമയമാണ്.തൊഴില്‍ അന്വേഷകര്‍ക്കും അനുകൂല സമയം.വിദ്യാര്ധികള്‍ക്ക് പഠനത്തില്‍ താല്പര്യം കുറയും.കാര്‍ഷിക അഭിവൃദ്ധി ഉണ്ടാകും.

ഇപ്രകാരമുള്ള ജ്യോതിഷ ഫല പ്രവചനങ്ങള്‍ പതിവായി വായിക്കുവാന്‍ ഞങ്ങളുടെ ഗ്രൂപ്പില്‍ അംഗമാകുക...





Copy Code