നവരത്ന മോതിരം

ജാതകന്റെ ഗ്രഹനില വിശദമായി വിശകലനം ചെയ്തു മാത്രമേ രത്നങ്ങള്‍ നിര്‍ദേശിക്കാന്‍ പാടുള്ളൂ.

ചില സാഹചര്യങ്ങളില്‍ ജാതകന് ഉചിതമായ രത്നം നിര്‍ദേശിക്കുവാന്‍ അപാരമായ വൈഷമ്യം നേരിട്ടേക്കാം. ഇതിന് നവരത്ന മോതിരമാവും പരിഹാരമായി നിര്‍ദ്ദേശിക്കുക. ശരിയായ രീതിയിലുള്ള നവരത്ന ധാരണം ഒരു ദോഷഫലവും ഉണ്ടാക്കില്ല. മോതിരത്തിന്‍റെ കിഴക്ക് ഭാഗത്ത് വജ്രം, വടക്ക് കിഴക്ക് മരതകം, തെക്ക് കിഴക്ക് മുത്ത്, നടുവില്‍ മാണിക്യം, വടക്ക് പുഷ്യരാഗം, തെക്ക് പവിഴം, പടിഞ്ഞാറ് ഇന്ദ്രനീലം, വടക്കുപടിഞ്ഞാറ് വൈഡൂര്യം, തെക്കുപടിഞ്ഞാറ് ഗോമേദകം എന്നിവയാണ് ഘടിപ്പിക്കേണ്ടത്.

ഒരു ജാതകത്തില്‍ പല ദു൪ബ്ബല ഗ്രഹങ്ങള്‍ ഉണ്ട് എങ്കില്‍ അവയ്ക്ക് ശക്തി പകരുവാന്‍ നവരത്ന മോതിര ധാരണം ഉത്തമമാണ്. ശരിയായ ജനനസമയം അറിയാത്തവ൪ക്ക്, പ്രത്യേകിച്ച് മറ്റൊന്നും ചിന്തിക്കാതെ തന്നെ ധരിക്കാവുന്നവയാണ് നവരത്ന മോതിരങ്ങള്‍.


നവരത്ന മോതിരം ധരിക്കുന്നതിനു മുന്പായി  നവഗ്രഹങ്ങളുടെ പത്മം ഇട്ട് പൂജചെയ്ത ശേഷം  ധരിക്കുക. 

എങ്കിലും തനിക്ക് അനുകൂലമായ രത്നം ഏതെന്നു മനസ്സിലാക്കി അത് തന്നെ ധരിക്കുന്നതാണ് കൂടുതല്‍ പ്രയോജനകരം.


        FOR ONLINE GEM CONSULTING


Copy Code