ഭയനിവാരണത്തിനായി ദുര്‍ഗ്ഗാമന്ത്രം.

ഭയം എന്നത് ഏറ്റവും സാമാന്യമായ മനുഷ്യ വികാരമാണ്. ഭാരിച്ച ഉത്തരവാദിത്വമുള്ള ചുമതലകള്‍ ഏറ്റെടുക്കേണ്ടി വരുമ്പോള്‍ പലര്‍ക്കും അകാരണ ഭീതിയും അനാവശ്യ ആകാംക്ഷയും മന:സമ്മര്‍ദ്ദവും മറ്റും ഉണ്ടാകാറുണ്ട്. ചിലര്‍ക്ക് വാഹനം കൈകാര്യം ചെയ്യുമ്പോള്‍,ചിലര്‍ക്ക് പരീക്ഷകളില്‍ പങ്കെടുക്കുമ്പോള്‍ ,ചിലര്‍ക്ക് തനിയെ ഇരിക്കുമ്പോള്‍ , അസമയത്തുള്ള യാത്രാവേളകളില്‍  എന്നിങ്ങനെ ഭയമുണ്ടാകാവുന്ന സാഹചര്യങ്ങള്‍ പലതാണ്. ഇങ്ങനെ ഭയമുണ്ടാകുന്ന അവസ്ഥകളില്‍  ജപിക്കാവുന്ന  ഒരു ദുര്‍ഗ്ഗാമന്ത്രമുണ്ട്.

ഈ മന്ത്രം ഭക്തിപൂര്‍വ്വം പതിനൊന്നു തവണ ജപിച്ചു നോക്കൂ. ഭയം അകലുകയും മനോ ധൈര്യം വര്‍ദ്ധിക്കുകയും മനസ്സ് ശാന്തമാകുകയും ചെയ്യുന്നത് നിങ്ങള്‍ക്ക് അനുഭവത്തില്‍ വരും.

മന്ത്രം 


"ഓം സര്‍വ്വസ്വരൂപേ സര്‍വ്വേശേ സര്‍വ്വശക്തി സമന്വിതേ
ഭയേഭ്യസ്ത്രാഹിനോ ദേവി ദുര്‍ഗ്ഗേ ദേവി നമോസ്തുതേ"



ജ്യോതിഷ - താന്ത്രിക സേവനങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Copy Code