സൂര്യന് ആര്‍ക്കൊക്കെ അനിഷ്ട ഫലദായകനായിരിക്കും?
1മിഥുനം,തുലാം,മീനം എന്നീ ലഗ്നക്കാര്‍.
2.തിരുവാതിര,പൂയം,ചോതി,അനിഴം,ചതയം,ഉതൃട്ടാതി എന്നീ നക്ഷത്രക്കാര്‍
3.ഗ്രഹനിലയില്‍ 6,8,12 എന്നീ ഭാവങ്ങളില്‍ സൂര്യ സംബന്ധം ഉള്ളവര്‍
4.ജാതകത്തില്‍ സൂര്യന്‍ ഇടവം,തുലാം,മകരം,കുംഭം എന്നീ രാശികളില്‍ നിന്നാല്‍ (ഇടവം,തുലാം,മകരം,കുംഭം എന്നീ മാസങ്ങളില്‍ ജനിച്ചവര്‍)
5.ജാതകത്തില്‍ സൂര്യന് ശനി സംബന്ധമോ ശുക്ര സംബന്ധമോ വന്നാല്‍.
6.ചാരവശാല്‍ സൂര്യന്‍ ജന്മത്തിന്റെ 1,2,4,5,7,8,9,12 എന്നീ രാശികളില്‍ സഞ്ചരിക്കുമ്പോള്‍
7. സ്വന്തം നക്ഷത്രത്തിന്റെ 3,5,7 നക്ഷത്രങ്ങളില്‍ കൂടി രവി സഞ്ചരിക്കുമ്പോള്‍
സൂര്യന്‍ രാജസ ഗ്രഹമാണ്. സൂര്യന്‍ ദുര്‍ബലനായ വ്യക്തിയുടെ പ്രഥമ ലക്ഷണം ആത്മ വിശ്വാസം ഇല്ലായ്മയാണ്. പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാന്‍ അവര്‍ക്ക് കഴിയാതെ വരും. സ്വന്തം കഴിവുകള്‍ ഫല പ്രാപ്തിയില്‍ എത്തില്ല എന്ന മിഥ്യാ ബോധം അവരെ ഭരിച്ചു കൊണ്ടേയിരിക്കും.അകാരണ വിഷാദം,അലസത,ഭയം എന്നിവ ഏറിയിരിക്കും. രവിയുടെ ദശാപഹാര കാലങ്ങളില്‍ ഇവ വളരെ വര്‍ധിക്കും. പൊതുവില്‍ ഇവര്‍ക്ക് രവി ദശ ക്ലേശം നിറഞ്ഞതായിരിക്കും.
ഞായറാഴ്ചകളിലും കാര്‍ത്തിക ,ഉത്രം,ഉത്രാടം എന്നീ നക്ഷത്രങ്ങളിലും സൂര്യാനുകൂല്യ പ്രദമായ പരിഹാര കര്‍മങ്ങള്‍ അനുഷ്ടിക്കണം.
ഞായറാഴ്ച സൂര്യ ഹോരയില്‍ പരിഹാര കര്‍മങ്ങള്‍ സമാരംഭിക്കുന്നത് വളരെ ഉത്തമം ആണ്.
ഞായറാഴ്ച വ്രതം അനുഷ്ടിക്കണം.അന്നേ ദിവസം ജടാമാഞ്ചി ഇട്ടു തിളപ്പിച്ച ജലത്തില്‍ സ്നാനം ചെയ്ത് , കാവി വസ്ത്രം ധരിച്, ശിവ ക്ഷേത്ര ദര്‍ശനം നടത്തുക.
രുദ്രാക്ഷം ധരിക്കുന്നതും , ആദിത്യ ഹൃദയം ജപിക്കുന്നതും ,ഗോതമ്പ് ദാനം ചെയ്യുന്നതും ഒക്കെ സൂര്യ ദോഷ ശാന്തിക്ക് സഹായകമാണ്. നമ ശിവായ, ആദിത്യ ഗായത്രി എന്നിവ ജപിക്കുന്നതും ഗുണകരമാണ്.
നിങ്ങളുടെ ഗ്രഹനിലപ്രകാരമുള്ള നവഗ്രഹ ദോഷ പരിഹാര നിര്‍ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.