അന്നപ്രാശം (ചോറൂണ്) ആറാം മാസത്തില്‍ ചെയ്യണമെന്നാണ് വിധി.
ഏഴാം മാസവും, തൃക്കേട്ട, തിരുവാതിര, ഭരണി, കാര്‍ത്തിക, ആയില്യം, മകം, പൂരം, പൂരാടം, പൂരുരുട്ടാതി, വിശാഖം, മൂലം ഈ നാളുകളും, അഷ്ടമത്തില്‍ ചൊവ്വയും, ലഗ്നത്തില്‍ ചന്ദ്രനും, നാലില്‍ വ്യാഴവും, ഒമ്പതില്‍ ബുധ _ ചന്ദ്രന്‍മാരും, പത്തില്‍ സര്‍വ്വ ഗ്രഹങ്ങളും, മേടം, വൃശ്ചികം, മീനം ഈ രാശികളും, അര്‍ദ്ധരാത്രി സമയവും, ജന്മനക്ഷത്രവും യോഗ്യമല്ല.
ചോറുണിന് ഊണ്‍ നാളുകള്‍ കൊള്ളാവുന്നതാണ്.
എല്ലാ വാരങ്ങളും ശുഭങ്ങള്‍ തന്നെ, എങ്കിലും ശുഭവാരങ്ങള്‍ ഉത്തമവും പാപവാരങ്ങള്‍ മദ്ധ്യമങ്ങളുമാകുന്നു.