വിഘ്നങ്ങള്‍ ഒഴിയാനും ശുഭകാര്യങ്ങളുടെ സമാരംഭത്തിനു മുന്നോടിയായും ഗണപതി ഭഗവാന് നാളികേരം ഉടയ്ക്കുന്ന പതിവുണ്ട്. വിഘ്ന നിവാരണത്തിന് ഇത്രമേല്‍ അനു യോജ്യമായ മറ്റൊരു വഴിപാടും ഇല്ല തന്നെ. ക്ഷേത്രങ്ങളില്‍ ഇതിനായി പ്രത്യേകം സജ്ജീ കരിച്ച ശിലയിലോ തറയിലോ ആണ് നാളി കേരം ഉടയ്ക്കുക. നാളികേരത്തിന്റെ പുറം തോട് നമ്മുടെ സ്ഥൂല ശരീരത്തിന്‍റെ പ്രതീകമാണ്. നാളികേരത്തിന്റെ അക ക്കാമ്പ് സൂക്ഷ്മ ശരീരമാകുന്നു. ഉള്ളിലെ മധുരരസാത്മകമായ ജലം കാരണജലത്തിന്റെ പ്രതീകവുമാണ്. ബോധതല ത്തെ ഉയര്‍ത്തി അഹം ബ്രഹ്മാസ്മി എന്ന ബോധതലത്തിലേക്ക് ഉയര്‍ത്തുന്ന പ്രതീകമാണ് ഈ വഴിപാട് എന്നു പറയാം. അഭീഷ്ട സിദ്ധിക്ക് നേരിടുന്ന പ്രതിബന്ധ ങ്ങളെ തരണം ചെയ്യുവാന്‍ വിഘ്നാശിയായ ഭഗവാന്റെ തിരു മുന്‍പില്‍ ചെയ്യുവാന്‍ ഏറ്റവും യോജിച്ച വഴിപാടാണിത് . ചിന്നഭിന്നമാകുന്ന നാളികേരം പോലെ തന്റെ വിഘ്നങ്ങളും ഉടഞ്ഞ് ഇല്ലാതാകുവാന്‍ സഹായിക്കുന്ന ആരാധനാ സങ്കല്പമാണ് നാളികേരം ഉടയ്ക്കല്‍.
Click Here for Varshaphalam |