നവരാത്രി വൃതം നാലാംദിവസം


നവ ദുര്‍ഗാ ആരാധനാ പദ്ധതി അനുസരിച്ച്  നവരാത്രിയുടെ നാലാമത്തെ ദിവസത്തില്‍  ആരാധിക്കേണ്ട  ദേവീ സ്വരൂപം 'കൂഷ്മാണ്ഡ' എന്ന പേരില്‍ അറിയപ്പെടുന്നു.പ്രപഞ്ച ഉത്ഭവത്തിന്റെ  ആദിസ്വരൂപവും കാരണശക്തിയും ദേവിയാണല്ലോ.  ആ സൃഷ്ടിക്ക് മുമ്പ് ദേവിയില്‍നിന്നും ഉദ്ഭവിച്ചതായ ദിവ്യമായ പ്രകാശം സര്‍വ്വ ലോകങ്ങളിലും  വ്യാപിച്ചു. പിന്നീട് ആ പ്രകാശം സര്‍വ്വ ചരാചരങ്ങളിലും  പ്രവേശിച്ച് ശോഭിച്ച്  തിളങ്ങി . മഹാ തേജസ്വിനിയായ  ദേവിക്ക് അഷ്ടഭുജങ്ങളുണ്ട്. കമണ്ഡലു, ധനുസ്സ്, ബാണം, പുഷ്പം, അമൃതകലശം, ചക്രം, ഗദ, ജപമാല എന്നിവ ധരിച്ച് സിംഹവാഹിനിയായി ദേവി പരിലസിക്കുന്നു.

ഇന്ന് ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം 


"സുരാസമ്പൂര്‍ണ കലശം  രുധിരാപ്ലുതമേവ  ച 
ദധാനാ ഹസ്തപദ്മാഭ്യാം കൂഷ്മാണ്ഡാ ശുഭദാസ്തു മേ" 










Copy Code