രണ്ടര നാഴികയുള്ള (ഒരു മണിക്കൂര്‍) ഒരു മുഹൂര്‍ത്തത്തിന് 'കാലഹോര' എന്ന് പറയുന്നു. ഹോര എന്നതിന് ഇംഗ്ലീഷിലെ 'അവര്‍' (Hour) എന്നാ വാക്കിനോടുള്ള സാദൃശ്യം ശ്രദ്ധേയമാണ്. ഓരോ ദിവസവും ആരംഭിക്കുന്നത് അതാത് ദിവസത്തെ കാലഹോരയിലാണ്. ഉദാഹരണം പറഞ്ഞാല്‍, തിങ്കളാഴ്ച സൂര്യോദയം മുതല്‍ ഒരു മണിക്കൂര്‍ വരെ ചന്ദ്രന്റെ കാലഹോര ആയിരിക്കും. ശനിയാഴ്ച ഉദയം മുതല്‍ ഒരു മണിക്കൂര്‍ വരെ ശനികാലഹോരയും ആയിരിക്കും. അങ്ങനെ എല്ലാ ദിവസവും തുടര്‍ന്നുകൊണ്ടേയിരിക്കും.
എന്നാല്‍ അതുകഴിഞ്ഞ് വരുന്ന ഓരോ മണിക്കൂറുകളിലും ഏതൊക്കെ കാലഹോരയാണെന്ന് അറിയുന്നതിന് രണ്ട് എളുപ്പ മാര്‍ഗ്ഗങ്ങളുണ്ട്.
കാലഹോരാധിപന്‍ കഴിഞ്ഞാല്‍ പിന്നെ വരുന്നത് ആ ദിവസം മുതല്‍ ആറാമത്തെ ആഴ്ചയുടെ കാലഹോരാധിപന്‍ ആയിരിക്കും. ഉദാഹരണം: വെള്ളിയാഴ്ച ഉദയം മുതല്‍ ഒരുമണിക്കൂര്‍ നേരം
ശുക്രകാലഹോര. പിന്നെ അടുത്ത കാലഹോരയായി വരുന്നത്, ആദ്യം വന്ന ശുക്രന്‍ അഥവാ വെള്ളിയാഴ്ച മുതല്‍ ആറാമത്തെ ആഴ്ചയായ ബുധന്‍റെ കാലഹോരയും പിന്നെ വരുന്ന കാലഹോര,

ആ ബുധന്‍ മുതല്‍ അടുത്ത ആറാമത്തെ ആഴ്ചയുടെ അധിപനായ ഗ്രഹത്തിന്‍റെ (അതായത്, തിങ്കള്‍ അഥവാ ചന്ദ്രകാലഹോര) കാലഹോര ആയിരിക്കും. ഇങ്ങനെ കണക്കുകൂട്ടി എടുക്കാവുന്നതാണ്.
കാലഹോരയുടെ പ്രത്യേകതകള്‍
ഓരോ ദിവസവും ആരംഭിക്കുന്ന കാലഹോര അതീവ ബലമുള്ളതായിരിക്കും.

ചൊവ്വാദോഷപരിഹാരമായി നിര്‍ദ്ദേശിക്കുന്ന മുരുക-ഭദ്രകാളീ പ്രീതികരങ്ങളായ കര്‍മ്മങ്ങള്‍ ചൊവ്വാഴ്ച ദിവസം സൂര്യോദയം മുതല്‍ ഒരുമണിക്കൂര്‍ വരെയുള്ള 'ചൊവ്വാകാലഹോര'യില്‍ ചെയ്യുന്നതും, ശ്രീകൃഷ്ണപ്രീതി കര്‍മ്മങ്ങള്‍ ബുധനാഴ്ച രാവിലെയുള്ള 'ബുധകാലഹോര'യില്‍ ചെയ്യുന്നതും, ദുര്‍ഗ്ഗാപ്രീതികര്‍മ്മങ്ങള്‍ അഥവാ ചന്ദ്രപ്രീതികര്‍മ്മങ്ങള്‍ തിങ്കളാഴ്ച രാവിലെയുള്ള 'ചന്ദ്രകാലഹോര'യില്‍ ചെയ്യുന്നതും, ശിവപ്രീതികര്‍മ്മങ്ങള്‍ ഞായറാഴ്ച രാവിലെയുള്ള 'സൂര്യകാലഹോര'യില്‍ ചെയ്യുന്നതും, വ്യാഴപ്രീതി അല്ലെങ്കില്‍ മഹാവിഷ്ണുപ്രീതികര്‍മ്മങ്ങള്‍ വ്യാഴാഴ്ച രാവിലെയുള്ള 'വ്യാഴകാലഹോര'യില്‍ ചെയ്യുന്നതും, മഹാലക്ഷ്മീ അല്ലെങ്കില്‍ ശുക്രപ്രീതി കര്‍മ്മങ്ങള്‍ വെള്ളിയാഴ്ച രാവിലെയുള്ള 'ശുക്രകാലഹോര'യില്‍ ചെയ്യുന്നതും അതീവ ഫലപദമായി കണ്ടുവരുന്നു.
സൂര്യകാലഹോരയില്‍ ചെയ്യാവുന്ന കര്‍മങ്ങള്‍
ജോലിയുടെ ശ്രമം ആരംഭിക്കുന്നതിന്, ആയതിനുവേണ്ടിയുള്ള ഉന്നത വ്യക്തികളെ കാണുന്നതിന്, വലിയ രോഗങ്ങള്‍ക്ക് ചികിത്സ നേടുന്നതിന്, ധനപരമായ ഇടപാടുകള്‍ക്ക് , കരാര്‍ ഒപ്പിടുന്നതിനും, ഭൂമി ക്രയവിക്രയങ്ങള്‍ക്കും , സൂര്യ-ശിവ പ്രീതി കര്‍മ്മങ്ങള്‍ ചെയ്യുന്നതിനും സൂര്യകാലഹോര അത്യുത്തമം ആയിരിക്കും.
ചന്ദ്രകാലഹോരയില്‍ ചെയ്യാവുന്ന കര്‍മങ്ങള്‍
കച്ചവടം ആരംഭിക്കാനും, കാര്യസാദ്ധ്യത്തിനായി സ്ത്രീകളെ കൂടിക്കാണുന്നതിനും, യാത്ര തുടങ്ങാനും, പുതിയ വസ്ത്രമോ ആഭരണങ്ങളോ അണിയുന്നതിനും, ചന്ദ്രഹോര ഉത്തമം. സാമുദായിക പ്രശസ്തി ലഭിക്കുന്നതിന് വ്യാഴാഴ്ചകളിലെ ചന്ദ്രകാലഹോര ശുഭപ്രദമാകുന്നു. രാത്രിമുഹൂര്‍ത്തമായി ചന്ദ്രകാലഹോര വരുന്നതും വളരെ ശുഭപ്രദമായിരിക്കും.

ചൊവ്വാകാലഹോരയില്‍ ചെയ്യാവുന്ന കര്‍മങ്ങള്‍
ഭൂമി, വീട് എന്നിവാ വില്‍ക്കാനും വാങ്ങാനും, യുദ്ധം ആരംഭിക്കാനും, കോടതി വ്യവഹാര സംബന്ധ മായ കാര്യങ്ങള്‍ക്കും ചൊവ്വാകാലഹോര ശുഭപ്രദമാകുന്നു.രാത്രിമുഹൂര്‍ത്തത്തിന് വെള്ളി യാഴ്ചയിലെ ചൊവ്വാകാലഹോര ഉത്തമം. മുരുകന്‍, നരസിംഹമൂര്‍ത്തി, ഗണപതി, ഭദ്രകാളി എന്നിവരെ ഭജിക്കു ന്നതിനും ചൊവ്വാകാലഹോര ശുഭപ്രദം ആകുന്നു.

ബുധകാലഹോരയില്‍ ചെയ്യാവുന്ന കര്‍മങ്ങള്‍
സാഹിത്യരചനയുടെ ആരംഭത്തിന്, പുതിയ ജോലിയുടെ അന്വേഷണത്തിന്, അദ്ധ്യാപക ജോലി , ക്ലെറിക്കല്‍ ജോലി എന്നിവയില്‍ പ്രവേശിക്കുന്നതിനും ബുധകാലഹോര ശുഭപ്രദമാകുന്നു. ചിത്രകല, പെയിന്‍റിംഗ്, കലാകാരന്മാര്‍, നര്‍ത്തകര്‍ എന്നിവര്‍ക്ക് ജോലി ആരംഭിക്കുന്നതിന് വെള്ളിയാഴ്ചയിലെ ബുധകാലഹോര അത്യുത്തമം. മാധ്യമപ്രവര്‍ത്തകര്‍, അച്ചടി ജോലിക്കാര്‍ , പുസ്തകകച്ചവടക്കാര്‍, പരസ്യക്കാര്‍ എന്നിവര്‍ക്ക് ജോലി ആരംഭിക്കാന്‍ ചൊവ്വാഴ്ചയിലെ ബുധ കാലഹോര ശുഭപ്രദമാകുന്നു.
വ്യാഴകാലഹോരയില്‍ ചെയ്യാവുന്ന കര്‍മങ്ങള്‍
ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍, ഇന്‍ഷുറന്‍സ് എടുക്കാന്‍ ഇവയ്ക്ക് ശനിയാഴ്ചയിലെ വ്യാഴകാലഹോര ഉത്തമം. പണം കടം വാങ്ങുന്നതിനും വ്യാഴകാലഹോര നല്ലതാണ്. ദീര്‍ഘനാളത്തെ ചികിത്സയ്കായുള്ള മരുന്ന് കഴിച്ചു തുടങ്ങുന്നത് വ്യാഴകാലഹോരയില്‍ ആയാല്‍ നല്ലതാണ്. വാഹനം വാങ്ങുന്നതിന് ഉത്തമം വെള്ളിയാഴ്ചയിലെ വ്യാഴകാലഹോരയാണ്. രാത്രിമുഹൂര്‍ത്തവും വ്യാഴകാലഹോര നല്ലതാണ്. ധര്‍മ്മസ്ഥാപനങ്ങള്‍, ക്ഷേത്രനിര്‍മ്മാണം, വിദ്യാഭ്യാസസ്ഥാപന ങ്ങള്‍ എന്നിവ വ്യാഴകാലഹോരയില്‍ ആരംഭിക്കുന്നത് ശുഭപ്രദമാകുന്നു. കൂട്ടു കച്ചവടം, കൃഷി ജോലി എന്നിവ ആരംഭിക്കാനും, കുട്ടികളെ വിദ്യാലയങ്ങളില്‍ ചേര്‍ക്കുന്നതിനും പുതുവസ്ത്രങ്ങള്‍ ധരിക്കാനും വ്യാഴകാലഹോര നല്ലതാണ്.

ശുക്രകാലഹോരയില്‍ ചെയ്യാവുന്ന കര്‍മങ്ങള്‍
കാര്യസാദ്ധ്യത്തിന് മേലധികാരികളെ കാണുന്നതിനും വിവാഹനിശ്ചയത്തിന് വധൂവരന്മാര്‍ പരസ്പരം കാണുന്നതിനും ശുക്രകാലഹോര ഉത്തമം ആകുന്നു . എഴുത്തുകുത്തുകള്‍, കത്തുകള്‍ എന്നിവ എഴുതാനും നല്‍കാനും ശുക്രകാലഹോര നല്ലതാകുന്നു കൃഷി, വാഹനം, കലാപ്രവര്‍ ത്തനം എന്നിവ ആരംഭിക്കുന്നതിനും ശുക്രകാലഹോര ശുഭപ്രദം തന്നെയാകുന്നു. ഗൃഹപ്രവേശം, വ്യാപാരത്തിന് കൈനീട്ടം വാങ്ങാന്‍ എന്നിവയ്ക്കും ശുക്രകാലഹോര ഉത്തമമാകുന്നു.

ശനികാലഹോരയില്‍ ചെയ്യാവുന്ന കര്‍മങ്ങള്‍
കര്‍ക്കശ സ്വഭാവമുള്ളവരുമായി ഇടപെടാനും, തമ്മില്‍ കാണാനും, ധര്‍മ്മശാസ്താവ്, ഹനുമാന്‍ എന്നിവരെ പ്രാര്‍ത്ഥിക്കാനും യന്ത്രസംബന്ധ തൊഴിലുകള്‍ ആരംഭിക്കാനും ശനികാലഹോര ഉത്തമം ആകുന്നു. ഇരുമ്പുസംബന്ധമായ തൊഴിലുകള്‍ ആരംഭിക്കാന്‍ ശനികാലഹോര അത്യുത്തമമാണ്. ശനീശ്വരപ്രീതിക്കായി ശനിയാഴ്ചയിലെ ശനികാലഹോര അത്യുത്തമം തന്നെയാകുന്നു.
ഓണ്‍ലൈന്‍ ജ്യോതിഷ സേവനങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക