ശനിയാഴ്ച ഒരിക്കലുണ്ട് ഞായറാഴ്ച വ്രതമെടുക്കണം. രാവിലെ കുളിച്ച് നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സൂര്യന്ചു വന്ന പൂക്കള്‍ സമര്‍പ്പിച്ച് അര്‍ച്ചന കഴിക്കുക. ആദിത്യഹൃദയമന്ത്രം, സൂര്യഅഷ്ടോത്തര മന്ത്രം ഇവ ഭക്തിപൂര്‍വ്വം ജപിക്കണം. ഞായറാഴ്ചയും ഒരിക്കലൂണ് മാത്രം. ഉപ്പ്, എണ്ണ ഇവ വ്രതദിനത്തില്‍ ഉപേക്ഷിക്കുന്നത് ഉത്തമമായിരിക്കും. അസ്തമയത്തിനു മുന്‍പ് കുളിച്ച് ആദിത്യഭജനം നടത്തണം. അസ്തമയശേഷം ആദിത്യ സ്തോത്രങ്ങള്‍ ജപിക്കരുത്.
നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ പോകാന്‍ സാധിക്കാത്തവര്‍ ശിവക്ഷേത്രദര്‍ശനം നടത്തുക. ശിവന് അഭിഷേകം, ധാര, കുവളത്തിലകൊണ്ട് അര്‍ച്ചന, പുറകുവിളക്ക് എന്നീ വഴിപാടുകള്‍ നടത്തുക.
ചര്‍മരോഗങ്ങള്‍, നേത്രരോഗങ്ങള്‍ ഇവയുടെ ശമനത്തിനും ഞായറാഴ്ച വൃതാനുഷ്ടാനം ഫലപ്രദമാണ്.
ഓം ഭാസ്കരായ വിദ്മഹേ
ദിവാകരായ ധീമഹി
തന്നോ സൂര്യ പ്രചോദയാത്.
എന്ന സൂര്യ ഗായത്രി മന്ത്രം ഭക്തിപൂര്‍വ്വം ജപിക്കുന്നതും ശ്രേയസ്കരമാണ് .
ആദിത്യ ഹൃദയമന്ത്രം
ഇത്തരം ലേഖനങ്ങള്‍ പതിവായി വായിക്കുവാന്‍ ഈ ഗ്രൂപ്പില്‍ അംഗമാകുക....
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhs73GiPNEo39CRVbeHIecP_D2aVgpHKF3wo0AXLOU5Tg22EGNIlUjw-qFiN5H3SLwRINPB9sYY7EHU_tEDwC85z_WrmfW94ruvQz-fomQbwRMJfm-EO6_dT0b509adVjdXCPc-eomuNxdC/s1600/mural3.resized+new.jpg)