നവഗ്രഹ ദോഷപരിഹാരത്തിന് ധാന്യദാനം


നവഗ്രഹ ദോഷ നിവാരണ ത്തിനായി ജ്യോതിഷത്തില്‍ പലവിധ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.  ദോഷകാരകനായ ഗ്രഹത്തെയോ ദേവതയെയോ ഉപാസിക്കുക, പൂജാദി കര്‍മങ്ങള്‍ നടത്തുക,യോജ്യമായ വൃതാനുഷ്ടാനങ്ങള്‍ അനുഷ്ടിക്കുക,അനുകൂല രത്നങ്ങള്‍ ധരിക്കുക ,അനുകൂല നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക മുതലായി ഒട്ടനവധി പരിഹാര മാര്‍ഗങ്ങള്‍ ഉണ്ട് . ഇതില്‍ പലതും പലര്‍ക്കും പല കാരണങ്ങളാല്‍ ചെയ്യുവാന്‍ സാധിച്ചെന്നു വരില്ല. രത്നധാരണം ആണെങ്കില്‍ ശരിയായ രത്നം തിരഞ്ഞെടുത്തില്ലെങ്കില്‍ ഗുണത്തെക്കാള്‍ ഉപരി ദോഷം ചെയ്തുവെന്ന് വരും. (ശ്രേയസ് ജ്യോതിഷ കേന്ദ്രത്തിലെ വിദഗ്ധ ജ്യോതിഷികള്‍ നിങ്ങളുടെ ഗ്രഹനില പൂര്‍ണ്ണമായി വിശകലനം ചെയ്ത് മാത്രമേ രത്നങ്ങള്‍ നിര്‍ദേശിക്കുന്നുള്ളൂ.)

ഏതായാലും ഏതു ഗ്രഹമാണോ ദോഷകാരകനായി വര്‍ത്തിക്കുന്നത് , ആ ഗ്രഹത്തിന് പറഞ്ഞിരിക്കുന്നതായ ധാന്യം ദാനം ചെയ്യുന്നത് ഒരു വലിയ അളവില്‍ ദോഷശമനത്തിന് ഉപകാരപ്പെടും.


നവഗ്രഹങ്ങളും ധാന്യങ്ങളും 


സൂര്യന്‍-  ഗോതമ്പ് 

ചന്ദ്രന്‍-  അരി
ചൊവ്വ-  തുവര 
ബുധന്‍-  ചാമ 
ഗുരു-  കടല 
ശുക്രന്‍-  ചെറുപയര്‍ 
ശനി- എള്ള് 
രാഹു  -  ഉഴുന്ന് 
കേതു-  മുതിര 


Copy Code