സാധാരണയായി മലയാളികള്‍ ചിങ്ങം ഒന്നാണ് വര്‍ഷാരംഭമായി ആഘോഷിക്കുന്നതെങ്കിലും നമ്മുടെ കാര്‍ഷിക സംസ്കൃതി അനുസരിച്ചുള്ള വര്‍ഷാരംഭം മേട മാസം ഒന്നാം തീയതിയായ വിഷുദിനം ആണ്. പ്രാമാണിക ആചാരമനുസരിച്ച് വിഷുദിനത്തില്‍ അടുത്ത ഒരു വര്‍ഷത്തെ ഫലം അറിയാനായി നാളികേരം ഉരുട്ടുന്ന പതിവുണ്ടായിരുന്നു. വിഷു ദിവസം രാവിലെ ഗൃഹനാഥന്‍ പ്രഭാത കൃത്യങ്ങളും സ്നാനവും പര ദേവതാ ദര്‍ശനവും കഴിഞ്ഞു വേണം ഈ ക്രിയ ചെയ്യുവാന്‍. വീട്ടില്‍ ശുദ്ധമായ ഒരു സ്ഥലം പുണ്യാഹം തളിച്ച് വൃത്തിയാക്കി, പൂ ആരാധിച്ച് ദീപം തെളിയിച്ച് കര്‍പ്പൂരം ഉഴിഞ്ഞു ആത്മാരാധന തുടങ്ങിയ കര്‍മ്മങ്ങള്‍ ചെയ്ത് തൊഴുത് സ്വസ്ഥചിത്തനായി ഇരിക്കണം.
അതിനു ശേഷം ശേഷം ഉരുണ്ട ഒരു നാളികേരം കൊണ്ടുവന്ന് പുണ്യാഹം തളിച്ച് ശുദ്ധി വരുത്തി പൂക്കള്‍ കര്‍പ്പൂരംഎന്നിവയാല്‍ ആരാധിച്ച് പൂമാല ചാര്‍ത്തി ആരാധിക്കുന്നു. ഇനി കിഴക്ക് അഭിമുഖമായി ഇരുന്ന് " ഈ വര്‍ഷത്തില്‍ എന്റെ തറവാടിനും അംഗങ്ങള്‍ക്കും ഉണ്ടാകുന്ന ഗുണ ദോഷ ഫലങ്ങളെ സ്പഷ്ടമാക്കി തരേണമേ " എന്ന്‍ല്‍ ഭക്തി പൂര്‍വ്വം പ്രാര്‍ത്ഥിച്ച് ആ നാളികേരത്തെ കിഴക്ക് ലക്‌ഷ്യം വച്ച് ഉരുട്ടുന്നു. ഉരുണ്ടു നില്‍ക്കുമ്പോള്‍ അതിന്‍റെ മുഖം ഇതു ദിക്കില്‍ വരുന്നുവെന്ന് നിരീക്ഷിക്കുക. അതിന്‍ പ്രകാരം സംവത്സര ഫലത്തെ മനസ്സിലാക്കുന്നു.
നാളികേരമുഖം കിഴക്കായാല്‍ ആയുര്‍ബലവും കാര്യഗുണവും പശുലാഭവും ഐശ്വര്യവും ഫലം. അഗ്നികോണില്‍ കലഹം, ദേഹ ക്ഷതം , കൃഷി നഷ്ടം, പ്രാണഭയം ഇവ ഫലം. തെക്ക് ദിക്കില്‍ ജീവനാശം അഥവാ കഠിന വ്യാധികള്‍ , നിര്രുതി കോണില്‍ വന്നാല്‍ രോഗം, ശത്രുഭയം, ബന്ധു നാശം, കൃഷി നഷ്ടം ഇവ ഫലം . പടിഞ്ഞാറേ ദിക്കില്‍ മുഖം വന്നാല്‍ രോഗപീഡ, ദ്രവ്യ ലാഭം, കൃഷിഗുനം, ധാന്യ സമൃദ്ധി ഇവ ഫലം. ധന ലാഭവും ഉണ്ടാകും. വായു കോണില്‍ വന്നാല്‍ മനോദുഃഖം , ജീവിത പങ്കാളിയുമായി കലഹം, കള്ളന്മാരില്‍നിന്നു ഭയം, ദാരിദ്ര്യം. വടക്ക് ദിക്കില്‍ ആണെങ്കില്‍ വിശിഷ്ട ദ്രവ്യം ലഭിക്കും. രാജപ്രീതി, കൃഷിഗുണം ഇവ ഫലം. ഈശാന കോണില്‍ കാര്യ നാശം, കൃഷി നഷ്ടം, നാല്‍ക്കാലികള്‍ക്കു നാശം, മൃത്യു ദുഃഖം ഇവ ഫലമാകുന്നു. മുഖം നേരെ മുകളിലേക്കോ അധോമുഖമായോ വന്നാല്‍ അശുഭം, കാര്യ വിഘ്നം, മൃത്യുഭയം ഇവ ഫലം. ഇപ്രകാരമാണ് ഫലം മനസ്സിലാക്കുന്നത്.
ഓണ്‍ലൈന്‍ ജ്യോതിഷസേവനങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക..
ദിവസഫലം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈന്‍ ജ്യോതിഷസേവനങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക..
ദിവസഫലം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക