ഉന്നത വിദ്യാ യോഗം


വ്യാഴം ബലവാനായി  സ്വക്ഷേത്രമോ  ഉച്ച ക്ഷേത്രമോ പ്രാപിച്ചു നില്‍ക്കുകയും  ബുധ ശുക്രന്മാര്‍ ബലവാന്മാരായി കേന്ദ്ര ത്രികോണങ്ങളില്‍ എവിടെയെങ്കിലുമോ നില്‍ക്കുന്ന ജാതകന്‍ വലിയ വിദ്യാസമ്പന്നനും  വിദ്യ മൂലം യശസ്സ് ഉണ്ടാക്കുന്നവനും  പ്രശസ്തനും ആയിരിക്കും. ആദിത്യന് ബലവും നാല്, പതിനൊന്ന് എന്നീ  ഭാവാധിപന്മാര്‍  തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള  ബന്ധവും  ഉണ്ടായിരിക്കണം. ബലവാനായ വ്യാഴമോ ബുധനോ  രണ്ടാം ഭാവത്തില്‍ വരുന്നതും വിദ്യാ യോഗമാണ്. അവിടെ ബലവാനായ ചന്ദ്രനും കൂടെ ഉണ്ടെങ്കില്‍  അതി വിശിഷ്ടമായ വിദ്യാ യോഗം ആണെന്ന് പറയാം.
രണ്ടാം ഭാവത്തില്‍ നില്‍ക്കുന്ന  വിദ്യാകാരകനായ ബുധനെ വ്യാഴമോ ചന്ദ്രനോ  വീക്ഷിച്ചാലും, ബുധ ശുക്രന്മാര്‍ ഒരുമിച്ച് രണ്ടിലോ  കേന്ദ്ര ത്രികോണങ്ങളിലോ നില്‍ക്കുന്നതും ഉന്നത വിദ്യാഭാസയോഗത്തിന്റെ  ലക്ഷണമാണ്.
ലഗ്നാധിപന്‍, രണ്ടാം ഭാവാധിപന്‍, നാലാം ഭാവാധിപന്‍, അഞ്ചാം ഭാവാധിപന്‍ എന്നിവര്‍ ശുഭ ദൃഷ്ടിയോടെ  ഇഷ്ട സ്ഥാനങ്ങളില്‍ നിക്കുന്നവനും  നല്ല വിദ്യാഭ്യാസം ഉണ്ടാകും.
ബുധ മന്ദന്മാര്‍ ഉച്ചം പ്രാപിച്ച്  നിക്കുകയും  അഞ്ചാം ഭാവാധിപന്  ചന്ദ്രയോഗം ഉണ്ടാകുകയും ചെയ്യുന്നതും ഉയര്‍ന്ന  വിദ്യാലബ്ധിക്ക്  കാരണമാകും.
നാലാം ഭാവാധിപനെയും വ്യാഴത്തെയും  ശുക്രന്‍ ദൃഷ്ടി ചെയ്യുന്നതും, വ്യാഴം തനിച്ചോ ശുക്രയോഗം ചെയ്തോ  രണ്ടില്‍ നില്‍ക്കുന്നതും  വിദ്യാ യോഗ പ്രദമാണ്.
നാലും അഞ്ചും ഭാവാധിപന്മാര്‍  യോഗം ചെയ്ത്   അഞ്ചിലോ  പത്തിലോ നില്‍ക്കുന്നതും വിദ്യാഭ്യാസപരമായി  നല്ലതാണ്.
ബുധന്  മൌഡ്യം വരുന്നതും  രണ്ടാം ഭാവത്തില്‍ ശനിയോ ഗുളികനോ വരുന്നതും  വിദ്യായോഗത്തെ  പൂര്‍ണ്ണമായും ലഭ്യമാക്കാതെ തടയുന്ന ഗ്രഹസ്ഥിതി ആണ്.
ജാതക വിചിന്തനം ചെയ്ത്   അനിഷ്ടന്മാരായ  ഗ്രഹങ്ങള്‍ക്ക്‌  പരിഹാരം ചെയ്യുന്നത്  വിദ്യാഭിവൃദ്ധിക്ക്  നല്ലതാണ്.





Copy Code