നവരാത്രിയുടെ ഒന്‍പതാം ദിവസം ആരാധിക്കേണ്ടത്
സിദ്ധിധാത്രീരൂപമാണ്. അന്ന് ദേവി സര്‍വ്വാഭീഷ്ടസിദ്ധികളോടെ
എല്ലാവര്‍ക്കും ദര്‍ശനം നല്‍കുന്നു.
അണിമ, മഹിമ, ഗരിമ, ലഘിമ, പ്രാപ്തി, പ്രാകാവ്യം, ഈശിത്വം,
വശിത്വം എന്നീ സിദ്ധികള്‍ ഈ സങ്കല്‍പ്പത്തിലൂടെ
ആരാധിച്ചാല്‍ കൈവരുമെന്നാണ് വിശ്വാസം.
പങ്കജ സംഭവനാദി തൃണാന്തം സര്‍വ ചരാചരങ്ങള്‍ക്കും സിദ്ധികള്‍ നല്‍കുന്നത് ദേവിയാണ്.
ചതുര്‍ഭുജങ്ങളില്‍ ഗദാ ചക്രങ്ങളും ശംഖും താമരയും ധരിച്ച് ദേവി
സര്‍വാഭീഷ്ടവരദായിനിയായി ദേവി പരിലസിക്കുന്നു.
മഹാ നവമിയില്‍ സിദ്ധിദാത്രിയായി ദേവിയെ ഉപാസിക്കേണ്ട
സ്തോത്ര ഭാഗം
"സിദ്ധഗന്ധര്വയക്ഷാദ്യൈരസുരൈരമരൈരപി
സേവ്യമാനാ സദാ ഭൂയാത് സിദ്ധിദാ സിദ്ധിദായിനീ "എന്ന സ്തുതിയാല്‍ ദേവ്യുപാസന ചെയ്യുന്നവര്‍ക്ക് സകല അഭീഷ്ടങ്ങളും കരഗതമാകുന്നതാണ്.