രാഹുമാറ്റ ഫലം 2016
(അശ്വതി, ഭരണി,കാര്‍ത്തിക 1/4)
രാഹു അഞ്ചാം ഭാവത്തിലേക്ക് മാറുന്നു. വിദ്യ, പ്രതിഭ, മാനസിക നില , സന്താനങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട ഭാവമാണ് അഞ്ചാം ഭാവം. ആയതിനാല്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബുദ്ധിമുട്ടുകള്‍ വരം.തൊഴില്‍ ക്ലേശങ്ങള്‍ ഏറും. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കുറയും. ധാര്‍മിക കാര്യങ്ങളില്‍ നിന്നും വ്യതിചലിക്കാനുള്ള ഉള്‍പ്രേരണ വരാം. ചീത്ത കൂട്ടുകെട്ടുകള്‍ മൂലം ദോഷങ്ങള്‍ വരാം. മാനസിക സമ്മര്‍ദ്ദം പൊതുവില്‍ വര്‍ദ്ധിക്കുവാനും സാധ്യതയുണ്ട്. എങ്കിലും വേണ്ട അവസരങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും സവിശേഷമായ വ്യക്തിത്വം നില നിര്‍ത്തുവാനും കഴിയും.
(കാര്‍ത്തിക 3/4,രോഹിണി, മകയിരം1/2)
രാഹു നാലാം ഭാവത്തിലേക്ക് മാറുന്നു. കുടുംബപരമായ അസ്വ സ്ഥതകള്‍ അടുത്ത ഒന്നര വര്‍ഷക്കാലം വര്‍ധിക്കുവാന്‍ സാധ്യത കാണുന്നു. കുടുംബ സ്വത്തുക്കള്‍ക്കോ വാഹനാദികള്‍ക്കോ അപചയം വരാന്‍ സാധ്യതയുണ്ട്. തൊഴില്‍ സ്ഥലത്ത് അധ്വാന ഭാരം വര്‍ധിക്കും. മാതാവിനോ മാതൃ ബന്ധുക്കള്‍ക്കോ ആരോഗ്യ ഹാനി വരുവാനും സാധ്യതയുണ്ട്.
(മകയിരം 1/2,തിരുവാതിര, പുണര്‍തം3/4)
അധ്വാന ഭാരം വര്‍ദ്ധിക്കുമെങ്കിലും വരുമാനവും വര്‍ധിക്കും. നൂതനവും പ്രയോജനകരവുമായ ആശയങ്ങള്‍ പ്രവൃത്തി പദത്തില്‍ കൊ ണ്ടുവരും. തൊഴില്‍ രംഗത്ത് അംഗീകാരങ്ങള്‍ ലഭിക്കും. കുടുംബ ജീവിതം സന്തോഷപ്രദമാകും. പക്ഷെ സഹോദര ബന്ധങ്ങളില്‍ ചെറിയ പ്രശ്നങ്ങള്‍ വരാം.പൊതുജന സമ്പര്‍ക്കം, മാധ്യമ പ്രവര്‍ ത്തനം പോലെയുള്ള രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആനുകൂല്യ ങ്ങളുടെ കാലമാണ്.
(പുണര്‍തം1/4, പൂയം, ആയില്യം)രാഹു ധനസ്ഥാനത്തു കൂടി സഞ്ചരിക്കാന്‍ പോകുകയാണ്. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ക്ക് സാധ്യത കുറയും. ചിലവുകള്‍ അനിയന്ത്രിതമാകും. നീക്കിബാക്കി കുറയും. പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നത് അടുത്ത ഒന്നര വര്‍ഷത്തേക്ക് ഗുണകരമാകില്ല. കുടുംബ ബന്ധങ്ങളില്‍ അസ്വാരസ്യങ്ങള്‍ക്ക് വഴി വയ്ക്കുന്നത് നിങ്ങളുടെ വീണ്ടുവിചാരമില്ലാത്ത സംസാരത്തിലൂടെയും പ്രവൃത്തികളിലൂടെയും ആയിരിക്കും.ദേഷ്യം നിയന്ത്രിക്കുന്നത് മന സമാധാനത്തിന് വഴിയൊരുക്കും.
(മകം, പൂരം,ഉത്രം 1/4)
രാഹു ജന്മത്തിലൂടെ സഞ്ചരിക്കുന്ന സമയമാണ് വരാന്‍ പോകുന്നത്. ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സ്വപ്രയത്നത്തിലൂടെ കാര്യലാഭം ഉണ്ടാക്കാനുള്ള ഉള്‍പ്രേരണ ഉണ്ടാകും. പക്ഷെ പ്രവൃത്തികള്‍ ശരിയായ ദിശയില്‍ നിന്നും വ്യതിച്ചളിക്കുവാന്‍ സാധ്യതകള്‍ ഏറെയാണ്. സ്വാര്‍ഥ ചിന്തയും ആത്മവിശ്വാസവും വര്‍ധിക്കും. ദേഷ്യ സ്വഭാവം വര്‍ധിക്കും. കുടുംബാന്തരീക്ഷവും അത്ര മെച്ചമാകുകയില്ല.
(ഉത്രം 3/4),അത്തം, ചിത്തിര 1/2)
രാഹു പന്ദ്രണ്ടാം ഭാവത്തിലേക്ക് വരുന്നു. അര്‍ഹമായ ആനുകൂല്യങ്ങള്‍ അനുവദിച്ചു കിട്ടാന്‍ കാലതാമസം ഉണ്ടാകും. വരുമാനത്തിനോപ്പം ചിലവുകളും വര്‍ധിക്കും.അനാവശ്യ ചിന്തകളാല്‍ ഉറക്കക്കുറവ് അനുഭവപ്പെടാം. ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ആഗ്രഹിച്ച ജോലിമാട്ടം ലഭിക്കാന്‍ സാധ്യതയുണ്ട്.
(ചിത്തിര 1/2,ചോതി, വിശാഖം 3/4)
രാഹു ലാഭ സ്ഥാനത്തേക്ക് കടന്നു വരുന്നു. സാമ്പത്തികമായി ചില നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. നിക്ഷേപങ്ങളില്‍ ലാഭകരമായി പണം മുടക്കുവാന്‍ കഴിയും.പക്ഷെ ഊഹ കച്ചവടം പ്രയോജനകരമാകണം എന്നില്ല. പതിനൊന്നില്‍ വ്യാഴം കൂടി വരുന്നത് ഗുരു-രാഹു യോഗമാന്. ഇത് മനശാന്തി കുറയാനും കാരണമാകും. സന്താനങ്ങള്‍ക്ക് ചില്ലറ ആരോഗ്യ പ്രശ്നങ്ങള്‍ വരാനും സാധ്യതയുണ്ട്.എന്തായാലും അടുത്ത ഒന്നര വര്‍ഷക്കാലം നിങ്ങള്‍ക്ക് വരുമാനത്തില്‍ ഗണ്യമായ വര്‍ധന പ്രതീക്ഷിക്കാം.
(വിശാഖം1/4, അനിഴം, തൃക്കേട്ട)
രാഹു കര്‍മ സ്ഥാനത്തേക്ക് വരുന്നത് ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ കൊണ്ടുവരും. തൊഴിലില്‍ അധ്വാന ഭാരം വര്‍ധിക്കും.സഹപ്രവര്‍ത്തകരില്‍ നിന്നും പ്രതീക്ഷിച്ച സഹകരണം ലഭിക്കാന്‍ സാധ്യത കുറവാണ്. ശത്രുഷല്യവും വന്നേക്കാം. എന്നാല്‍ ഇനങ്ങളുടെ അധ്വാനത്തിന് ഫലം കിട്ടുകതന്നെ ചെയ്യും. വ്യവഹാര കാര്യങ്ങളില്‍ പ്രതികൂലമായ തീരുമാനങ്ങള്‍ ഉണ്ടായെന്നു വരാം.മാതാവിന്റെ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തെണ്ടി വന്നേക്കാം.
(മൂലം, പൂരാടം,ഉത്രാടം 1/4)
രാഹു ഭാഗ്യ സ്ഥാനത്തേക്ക് കടന്നുവരുന്നു. ഊഹ കച്ചവടം, ലോട്ടറി മുതലായവയില്‍ നിന്നും നഷ്ട സാധ്യതയുണ്ട്.ധാര്‍മിക ജീവിതത്തില്‍ അപഭ്രംശങ്ങള്‍ വരാവുന്ന സമയമാണ്. സ്വന്തം കഴിവിലും ഈശ്വരനിലും ഒരുപോലെ വിശ്വസിക്കുക. നല്ല ഫലങ്ങള്‍ ഉണ്ടാകും. പിതാവിന്റെ ആരോഗ്യ കാര്യങ്ങളില്‍ ചെറിയ വിഷമതകള്‍ വരാവുന്ന സമയമാണ്. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടുക.
(ഉത്രാടം 3/4,തിരുവോണം, അവിട്ടം1/2)
രാഹു ആയുര്‍ സ്ഥാനത്തേക്ക് മാറുന്നു.മ്പത്തികമായി നല്ല അനുഭവങ്ങളും ആരോഗ്യപരമായി മോശം അനുഭവങ്ങളും പ്രതീക്ഷിക്കാവുന്ന സമയമാണ് വരുന്നത്. യന്ത്രങ്ങള്‍, ആയുധങ്ങള്‍,വാഹനങ്ങള്‍ മുതലായവ കൈകാര്യം ചെയ്യുന്നവര്‍ അല്പം കൂടി ജാഗ്രത പുലര്‍ത്തണം. അനാവശ്യ കാര്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നത് സല്‍പ്പേര് കളങ്കപ്പെടുത്താ തിരിക്കും. പഴയ നിക്ഷേപങ്ങളില്‍ നിന്നും അധിക ലാഭം ലഭിക്കും.
(അവിട്ടം 1/2,ചതയം, പൂരൂരുട്ടാതി3/4)
രഹു ഏഴാം ഭാവത്തിലേക്ക് വരുന്നു. കുടുംബപരമായി ചില ക്ലേശ അനുഭവങ്ങള്‍ ഉണ്ടായെന്നു വരാം. ദാമ്പത്യ കാര്യങ്ങളില്‍ ദോശ അനുഭവങ്ങളും ഉണ്ടായെന്നു വരാം. പ്രശ്നങ്ങള്‍ മറച്ചു വയ്ക്കുന്നത് കൂടുതല്‍ ദുരനുഭവങ്ങള്‍ വരുത്തും. സാമ്പത്തികമായും പ്രതീക്ഷിച്ച നേട്ടങ്ങള്‍ ഉണ്ടായെന് വരില്ല. കൂട്ട് സംരംഭങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉടലെടുക്കാന്‍ സാധ്യതയുണ്ട്.
(പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)