സ്വന്തം ജന്മ
നക്ഷത്രത്തില്‍ നിന്നും മൂന്നാമതും അഞ്ചാമതും ഏഴാമതും വരുന്ന നക്ഷത്രങ്ങള്‍
പ്രതികൂലങ്ങളാണ്. മൂന്നാം നക്ഷത്രത്തെ പ്രത്യര നക്ഷത്രം എന്നും അഞ്ചാം നക്ഷത്രത്തെ വിപത് നക്ഷത്രം എന്നും ഏഴാം നക്ഷത്രത്തെ വധ നക്ഷത്രം എന്നും പറയുന്നു. അതുപോലെ ജനിച്ച കൂറില്‍ നിന്നും എട്ടാമത്തെ കൂറില്‍ (അഷ്ടമ
രാശിക്കൂര്‍) ഉള്‍പ്പെട്ടുവരുന്ന നക്ഷത്രങ്ങളും പ്രതികൂലങ്ങളാണ്. ഈനാളുകളില്‍
ശുഭകര്‍മങ്ങളും ഗൗരവമുള്ളതോ പ്രധാനപ്പെട്ടതോ ആയ കർമങ്ങൾ ആരംഭിക്കുന്നത് നന്നല്ല. (ഇതൊക്കെയും ചെയ്യാനുള്ള കർമങ്ങളുടെ തീയതിയും സമയവും മറ്റും നമുക്ക് തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുള്ള അവസരത്തിൽ മാത്രം പരിഗണിക്കുക. ഉദാഹരണമായി ഒരു ശുഭ കർമത്തിന് മുഹൂർത്തം നോക്കാൻ അവസരമുണ്ടെങ്കിൽ നോക്കണം. എന്നാൽ ഒരു ജോലിക്കുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ തീയതി നിശ്ചയിച്ചു കത്ത് ലഭിച്ചാൽ ആ സമയം നല്ലതോ ചീത്തയോ എന്ന് ചിന്തിക്കുന്നത് സാമാന്യ ബുദ്ധിയല്ല)
പ്രതികൂല നാളുകളില്‍ ഉള്ളവരുമായി സംയുക്ത സംരംഭങ്ങള്‍ തുടങ്ങുക, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക, ദീര്‍ഘകാല ഇടപാടുകളില്‍ ഏര്‍പ്പെടുക തുടങ്ങിയവയും ശുഭകരമാകാന്‍ പ്രയാസമാണ്.
നക്ഷത്രം പ്രതികൂല നക്ഷത്രങ്ങള്‍
അശ്വതി കാര്‍ത്തിക, മകയിരം, പുണര്‍തം
ഭരണി രോഹിണി, തിരുവാതിര, പൂയം
കാര്‍ത്തിക
മകയിരം,പുണര്‍തം ആയില്യം
രോഹിണി
തിരുവാതിര, പൂയം, മകം,
മകയിരം പുണര്‍തം, ആയില്യം, പൂരം
തിരുവാതിര
പൂയം ,മകം, ഉത്രം
പുണര്‍തം ആയില്യം,
പൂരം, അത്തം,
പൂയം മകം ,ഉത്രം,ചിത്തിര
ആയില്യം
പൂരം, അത്തം, ചോതി,
മകം ഉത്രം, ചിത്തിര, വിശാഖം,
പൂരം അത്തം, ചോതി, അനിഴം
ഉത്രം ചിത്തിര, വിശാഖം, തൃക്കേട്ട
അത്തം ചോതി,അനിഴം,മൂലം
ചിത്തിര
വിശാഖം കേട്ട, പൂരാടം
ചോതി അനിഴം,മൂലം,ഉത്രാടം
വിശാഖം
കേട്ട ,പൂരാടം,തിരുവോണം
അനിഴം
മൂലം,ഉത്രാടം,അവിട്ടം
കേട്ട പൂരാടം,തിരുവോണം ,ചതയം
മൂലം ഉത്രാടം,അവിട്ടം,പൂരൂരുട്ടാതി
പൂരാടം
തിരുവോണം
,ചതയം,ഉത്തൃട്ടാതി
ഉത്രാടം അവിട്ടം,പൂരൂരുട്ടാതി,രേവതി
തിരുവോണം
ചതയം,ഉതൃട്ടാതി,അശ്വതി
അവിട്ടം പൂരൂരുട്ടാതി,രേവതി,ഭരണി
ചതയം ഉതൃട്ടാതി, അശ്വതി,കാര്‍ത്തിക
പൂരൂരുട്ടാതി രേവതി ,ഭരണി,രോഹിണി
ഉതൃട്ടാതി അശ്വതി,കാര്‍ത്തിക,മകയിരം
രേവതി ഭരണി.രോഹിണി,തിരുവാതിര