ചന്ദ്രദോഷ പരിഹാരം

ചന്ദ്രന്‍  ആര്‍ക്കൊക്കെ  അനിഷ്ട ഫലദായകനായിരിക്കും?
1. ഇടവം, കന്നി, മകരം, കുംഭം  എന്നീ ലഗ്നക്കാര്‍.
2. ഭരണി, പൂരം, പൂരാടം, ആയില്യം, തൃക്കേട്ട, രേവതി എന്നീ നക്ഷത്രക്കാര്‍
3.ഗ്രഹനിലയില്‍ 6,8,12 എന്നീ ഭാവങ്ങളില്‍ ചന്ദ്ര സംബന്ധം ഉള്ളവര്‍
4.ജാതകത്തില്‍ ചന്ദ്രന്‍  വൃശ്ചികം  രാശിയില്‍ നിന്നാല്‍ (വിശാഖം നാലാംപാദം,അനിഴം,കേട്ട നക്ഷത്രങ്ങളില്‍  ജനിച്ചവര്‍)
5.ജാതകത്തില്‍ ചന്ദ്രനും ബുധനും ഒരേ രാശിയില്‍ വന്നാല്‍.
6.ജാതകന്റെ നാളിന്റെ   3,5,7 നാളുകളില്‍ കൂടി ചന്ദ്രന്‍ ചരവശാല്‍ സഞ്ചരിക്കുമ്പോള്‍.
7. അമാവാസിയിലും ചന്ദ്ര ഗ്രഹണ ദിവസവും ജനിച്ചവര്‍ 
8. ജാതകത്തില്‍ ചന്ദ്രന്‍ ക്ഷീണനായാല്‍.( കൃഷ്ണ പക്ഷ സപ്തമിക്ക്  ശേഷവും ശുക്ല പക്ഷ സപ്തമിക്ക്  മുന്‍പും ജനിച്ചവര്‍)
9. ജാതകത്തില്‍ ചന്ദ്രന്‍ രാശിയുടെ മൃത്യു ഭാഗയില്‍ നിന്നാല്‍.

ചന്ദ്രന്‍ ജാതകത്തില്‍  ദുര്‍ബലനായ വ്യക്തിയുടെ പ്രഥമ ലക്ഷണം മന:സ്ഥിരത ഇല്ലായ്മയാണ്. അകാരണ ഭയം, അകാരണ വിഷാദം, പെട്ടെന്ന്‍ വികാരാധീനനാകുക, അഭിപ്രായ സ്ഥിരത ഇല്ലായ്മ മുതലായവയും ഉണ്ടാകും. കഫസംബന്ധമായ അസുഖങ്ങള്‍, ആസ്ത്മ പോലെയുള്ള ശ്വാസകോശ രോഗങ്ങള്‍, നീര്‍ദോഷം, സ്ത്രീകള്‍ക്ക് ആര്‍ത്തവ സംബന്ധമായോ ഗര്‍ഭാശയ സംബന്ധമായോ ഉള്ള രോഗങ്ങള്‍ എന്നിവ ഇത്തരക്കാരെ വേഗം ബാധിക്കും.  ചന്ദ്രന്റെ  ദശാപഹാര കാലങ്ങളില്‍ ഇവ വളരെ വര്‍ധിക്കും. പൊതുവില്‍ ഇവര്‍ക്ക്  ചന്ദ്രദശ ക്ലേശം നിറഞ്ഞതാ യിരിക്കും.

തിങ്കളാഴ്ച  വ്രതം അനുഷ്ടിക്കണം. അന്നേ ദിവസം ശുഭ്ര  വസ്ത്രം ധരിച്ച്, ഭുവനേശ്വരീ ക്ഷേത്ര ദര്‍ശനം നടത്തി  വെളുത്ത പട്ട് സമര്‍പ്പിക്കുക.
ചന്ദ്ര ഗായത്രി, ചന്ദ്ര സ്തോത്രങ്ങള്‍ എന്നിവ  ജപിക്കുന്നതും , സാധുക്കള്‍ക്ക്  അന്നദാനം നടത്തുന്നതും  ഒക്കെ ചന്ദ്ര  ദോഷ ശാന്തിക്ക് സഹായകമാണ്. തിങ്കളാഴ്ചകളില്‍  പശുക്കള്‍ക്ക്‌ കഞ്ഞി കൊടുക്കുന്നതും  ഉത്തമമാണ്. ചന്ദ്രന്റെ ദേവത ദുര്‍ഗയാണ്. അതിനാല്‍ ദുര്‍ഗാപൂജ, സ്തുതി, ക്ഷേത്ര ദര്‍ശനം എന്നിവ ചന്ദ്ര ദോഷം അകലാന്‍ വളരെ സഹായകരമാണ്.

നിങ്ങളുടെ  ഗ്രഹനിലപ്രകാരമുള്ള  നവഗ്രഹ ദോഷ പരിഹാര നിര്‍ദേശങ്ങള്‍ക്ക്  ഇവിടെ ക്ലിക്ക്  ചെയ്യുക.


Copy Code