ശകുനങ്ങള്‍

വരാനുള്ള സുഖദുഃഖങ്ങളുടെ പ്രതീകമായിട്ടാണ്‌ ഭാരതീയര്‍ ശകുനത്തെ കണക്കാക്കിയിരുന്നത്. യാത്രികന്‍റെ മുന്‍ഭാഗത്തു നിന്നും വരൂ എന്ന ശബ്ദം കേള്‍ക്കുന്നത് നല്ലതാണ്. എന്നാല്‍ പിന്നില്‍ നിന്നായാല്‍ ശുഭമല്ല. ഇരട്ട ബ്രാഹ്മണരെ ഒന്നിച്ചുകാണുന്നതും, വെളുത്ത പുഷ്പങ്ങള്‍ കാണുന്നതും, നിറകുടമേറ്റിയിരിക്കുന്നതും ശുഭശകുനമാണ്. മാംസം, മത്സ്യം, മദ്യം, വൃദ്ധപുരുഷന്‍, ഏകപുരുഷന്‍, ദൂരത്തുനിന്നുള്ള ശബ്ദം, പശു, ആട്, കാളകള്‍, കുതിരകള്‍, ഗജങ്ങള്‍, കത്തുന്ന തീ, കറുക, പച്ചചാണകം, വേശ്യാസ്ത്രീ, സ്വര്‍ണ്ണം, വെള്ളി, രത്നം, കണ്ണാടി, തേന്‍,കരിമ്പ്‌,അക്ഷതം, കരച്ചിലൊന്നും കൂടാതെ കൊണ്ടുപോകുന്ന ശവം തുടങ്ങിയവ ശുഭശകുനങ്ങളുടെ പട്ടികയില്‍ പെടുന്നു.

     ചാരം, വിറക്, എണ്ണ, കഴുത, ചൂല്, മുറം, ദര്‍ഭ, പോത്ത്, എള്ള്, ഉപ്പ്, കയറ്, കോടാലി, അരിവാള്‍, തലമുണ്ഡനം ചെയ്തയാള്‍, അംഗഹീനന്‍, വിധവ, പാമ്പ്, ഇരുമ്പ്, പൂച്ച, ബലിപുഷ്പം, മുതലായവ കണ്ടുകൊണ്ട്‌ യാത്രപുറപ്പെടുന്നത് അശുഭകരമാണ്. കൂടാതെ പിന്നില്‍നിന്ന് വിളിക്കുന്നതും, നില്‍ക്കാന്‍ പറയുന്നതും, ഞാനും വരുന്നുണ്ട് എന്ന് പറയുന്നതും, നിലവിളി, വഴക്ക്, ഇവ അനുഭവപ്പെട്ടാല്‍ എത്ര ഗൌരവമേറിയ കാര്യത്തിനായ് പുറപ്പെടുന്നതാണെങ്കില്‍കൂടിയും ആ യാത്ര മാറ്റിവയ്ക്കുന്നതായിരിക്കും നല്ലത്.യാത്രയില്‍ ആദ്യമായി ഒരു ദുശ്ശകുനം കണ്ടാല്‍ മടങ്ങി വന്നു പതിനൊന്നു പ്രാണായാമം ചെയ്തിട്ട് വീണ്ടും പോകാം. ദുശ്ശകുനം ആവര്‍ത്തിച്ചാല്‍ യാത്ര മാറ്റി വയ്ക്കുന്നതാണ് ഉത്തമം

യാത്ര തിരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ 

        സൂര്യോദയം യാത്രയ്ക്ക് ഉത്തമം. മദ്ധ്യാഹ്നത്തില്‍ നടപ്പ് ഒഴിവാക്കുക. ത്രിസന്ധ്യയ്ക്ക്‌ യാത്രയും തിരിച്ചുവരവും ഒഴിവാക്കുക. മറ്റുള്ളവര്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഇറങ്ങിപ്പോകരുത്. 
Copy Code