വ്യാഴമാറ്റം നിങ്ങള്‍ക്കെങ്ങനെ?

        വ്യാഴം 2016 ഓഗസ്റ്റ്‌ 11 ന് രാശി മാറുന്നു..

മേടക്കൂര്‍ (അശ്വതിഭരണി,കാര്‍ത്തിക 1/4)
മേടം രാശിക്കാര്‍ക്ക് വ്യാഴം ആറിലേക്ക് വരുന്നു. ചാരവശാല്‍ ആറിലെ വ്യാഴം അനുകൂലനല്ല. ബന്ധുക്കളുമായും കുടുംബാംഗങ്ങളുമായും ജീവിത പങ്കാളിയുമായി പോലും അഭിപ്രായ വ്യത്യാസങ്ങള്‍ വരാം. പെരുമാറ്റത്തില്‍ ബോധപൂര്‍വമായ ക്ഷമാഭാവം നിലനിര്‍ത്താന്‍ ശ്രമിച്ചാല്‍ കലഹ സാധ്യത കുറയും.  ആറില്‍ വ്യാഴം വരുന്ന കാലത്ത് പൊതുവില്‍ ദൈവാധീനവും ഭാഗ്യവും കുറയും. ആയതിനാല്‍ പുതിയ സംരംഭങ്ങളില്‍ ഒരു വര്‍ഷക്കാലത്തേക്ക് ഇടപെടുന്നത് ഗുണകരമാകില്ല. ചിലവുകള്‍ വര്‍ധിക്കും. ദീര്‍ഘ കാല രോഗങ്ങള്‍ ഉള്ളവര്‍ കരുതല്‍ പുലര്‍ത്തണം. ജാതകത്തില്‍ വ്യാഴം ധനു മീനം, കര്‍ക്കിടകം തുടങ്ങിയ ഇഷ്ട  ഭാവങ്ങളില്‍ നില്‍ക്കുന്നവര്‍ക്ക് ദോഷം താരതമ്യേന കുറഞ്ഞിരിക്കും. 

ഇടവക്കൂര്‍ (കാര്‍ത്തിക 3/4,രോഹിണിമകയിരം1/2)
ഇടവം രാശിക്കാര്‍ക്ക് വ്യാഴം അനുകൂല ഭാവമായ അഞ്ചിലേക്ക് മാറുന്നു. വര്‍ഷങ്ങളായി അലട്ടിക്കൊണ്ടിരുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരമാകും. തൊഴില്‍ മേഖലയില്‍ നിങ്ങളുടെ അധ്വാനത്തിന് അംഗീകാരം ലഭിക്കും. സാമ്പത്തിക രംഗം പുഷ്ടിപ്പെടും. മനസ്സിന്റെ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ കഴിയും. ശത്രുക്കള്‍ പരജിതരാകും. വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയം ലഭ്യമാകും. തൊഴിലില്‍ സ്ഥാനകയറ്റം ലഭിക്കും.

മിഥുനക്കൂര്‍ (മകയിരം 1/2,തിരുവാതിരപുണര്‍തം3/4)
മിഥുന കൂറുകാര്‍ക്ക് വ്യാഴമാറ്റം കാര്യമായ ഗുണഫലങ്ങള്‍ നല്‍കുകയില്ല. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പല കാര്യങ്ങളിലും തടസ്സാനുഭവങ്ങള്‍ വരാം. ദാമ്പത്യ പരമായ ക്ലേശങ്ങള്‍ വര്‍ദ്ധിക്കാം. തൊഴില്‍ രംഗത്തും പ്രതികൂല അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. കുടുംബത്തില്‍ നിന്നും അകന്നു കഴിയെയേണ്ടാതായ സാഹചര്യം സംജാതമായി എന്ന് വരാം. ഊഹ കച്ചവടം, ഭാഗ്യ പരീക്ഷണം എന്നിവ ഒഴിവാക്കണം. സാഹസിക പ്രവൃത്തികളില്‍ നിന്നും വിവാദങ്ങളില്‍ നിന്നും ബോധപൂര്‍വം ഒഴിഞ്ഞു നില്‍ക്കണം.
കര്‍ക്കിടകക്കൂര്‍ (പുണര്‍തം1/4, പൂയംആയില്യം)
കര്‍ക്കിടക കൂറുകാര്‍ക്ക് വ്യാഴം മൂന്നിലേക്ക് വരുന്നു. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കും. തൊഴിലില്‍ അനുകൂലമല്ലാത്ത മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. നല്ലതിന് വേണ്ടി ചെയ്യുന്ന പല കാര്യങ്ങളും പരാജയത്തില്‍ കലാശിച്ചു എന്ന് വരാം. എല്ലാ കാര്യങ്ങളിലും പ്രാരംഭ തടസ്സം നേരിടാന്‍ സാധ്യതയുണ്ട്. സുഹൃത്ത് സംസര്‍ഗം മൂലം അപഖ്യാതി കേള്‍ക്കാന്‍ സാധ്യതയുണ്ട്. ഇഷ്ട ജനങ്ങള്‍ക്ക് രോഗാദി ദുരിതങ്ങള്‍ ഉണ്ടായി എന്ന് വരാം. വരുമാനത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കിലും നഷ്ട സാധ്യതയില്ല.

ചിങ്ങക്കൂര്‍ (മകംപൂരംഉത്രം 1/4)
വ്യാഴത്തിന്റെ  രണ്ടിലെ സ്ഥിതി  ചിങ്ങക്കൂറ് കാര്‍ക്ക് പൊതുവില്‍ ഗുണകരമാണ്. മുന്‍കാലങ്ങളില്‍ അനുഭവപ്പെട്ടിരുന്ന പല തടസ്സങ്ങള്‍ക്കും പരിഹാരമാകും. പുതിയ സംരംഭങ്ങള്‍ വിജയകരമാകും. ധനപരമായ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. തൊഴില്‍ രംഗത്ത് അപ്രതീക്ഷിത പുരോഗതി ദൃശ്യമാകും. വ്യാപാര ലാഭം വര്‍ധിക്കും. ആഗ്രഹങ്ങള്‍ സഫലമാകും. ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും. വ്യാഴ അഷ്ടോത്തരം  വ്യാഴാഴ്ചകളില്‍  പതിവായി ജപിക്കുന്നത്  കൂടുതല്‍ സത്ഫലങ്ങള്‍ ഉണ്ടാക്കും.

കന്നിക്കൂര്‍ (ഉത്രം 3/4, അത്തംചിത്തിര 1/2)
കന്നിക്കൂറുകാര്‍ക്ക്  2016 ഓഗസ്റ്റ്‌ 11 മുതല്‍ ജന്മവ്യാഴ ക്കാലമാകുന്നു. പൊതുവില്‍ ക്ലേശ അനുഭവങ്ങള്‍ വര്‍ധിക്കും. കര്‍മരംഗത്ത്  പല പ്രശ്നങ്ങളും ഉടലെടുക്കാന്‍ സാധ്യതയുണ്ട്. പുതിയ സംരംഭങ്ങള്‍  തുടങ്ങാന്‍ അനുകൂല സമയമല്ല. ധനപരമായ കാര്യങ്ങളില്‍  വളരെ കരുതല്‍ പുലര്‍ത്തണം.കുടുംബപരമായും കാലം നന്നല്ല.അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത്  അപമാനം വരുത്തി വയ്ക്കും. എല്ലാ കാര്യങ്ങള്‍ക്കും പതിവിലും അധികം അധ്വാനം വേണ്ടിവരും . വിഷ്ണു സഹസ്രനാമവും നാരായണ കവചവും  പതിവായി ജപിക്കുക. ദോഷ  കാഠിന്യം  കുറയും.

തുലാക്കൂര്‍ (ചിത്തിര 1/2, ചോതിവിശാഖം 3/4)
വ്യാഴം പന്ത്രണ്ടിലേക്ക് മാറുന്നു. ഇത്  ഒട്ടും അനുകൂലമായ സ്ഥിതിയല്ല. പല കാര്യങ്ങളിലും പരാജയം നേരിടേണ്ടിവരും. ധന ക്ലേശങ്ങള്‍ ഉണ്ടാകും. ഉറ്റവരുമായി പോലും കലഹങ്ങള്‍ ഉണ്ടാകും. ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. കര്‍മരംഗത്ത്  പ്രതിസന്ധികളെ നേരിടേണ്ടി വരും. ഗൃഹനിര്‍മ്മാണ ത്തില്‍  കാലതാമസം നേരിടും. അകാരണ മാനസിക വ്യസനം ഉണ്ടാകും. എല്ലാ കാര്യത്തിലും തുടക്കത്തില്‍ വലിയ തടസ്സങ്ങള്‍ ഉണ്ടാകും. വിഷ്ണു സഹസ്രനാമം പതിവായി ജപിക്കുക. തടസ്സങ്ങള്‍ ഒരു വലിയ പരിധി വരെ കുറയും.

വൃശ്ചികക്കൂര്‍ (വിശാഖം1/4, അനിഴംതൃക്കേട്ട)
പതിനൊന്നിലെ  വ്യാഴം  സര്‍വ ഗുണങ്ങളും നല്‍കും എന്നാണ് പ്രമാണം. ധനനേട്ടം, ഭൂമിലാഭം, ദ്രവ്യലാഭം മുതലായവ ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ വിജയത്തിലെത്തും. ജോലിയില്‍  അനുകൂല മാറ്റങ്ങളോ  സ്ഥാന കയറ്റമോ പ്രതീക്ഷിക്കാം. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ എല്ലാം വിജയം ഉണ്ടാകും. തൊഴില്‍രഹിതര്‍ക്ക്  പുതിയ ജോലിയില്‍ പ്രവേശിക്കുവാന്‍ കഴിയും. വിദേശയാത്രയ്ക്ക്  ഉണ്ടായിരുന്ന തടസ്സങ്ങള്‍ മാറും. കുടുംബത്തില്‍ സ്വസ്ഥതയും  സമാധാനവും നിറയും. ഭൂമി ഗൃഹം മുതകായവ അനുഭവത്തില്‍ വരും. വിദ്യാര്‍ഥികള്‍കള്‍ക്ക് മികച്ച പരീക്ഷാവിജയം ഉണ്ടാകും.

ധനുക്കൂര്‍ (മൂലംപൂരാടം,ഉത്രാടം 1/4)
വ്യാഴം പത്തിലേക്ക്  മാറുന്നു. ചാരവശാല്‍ കര്‍മ്മവ്യാഴം നന്നല്ല. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍  പൂര്‍ണ്ണമായും നടപ്പാക്കാന്‍ കഴിയില്ല. പ്രവര്‍ത്തന മാന്ദ്യവും അലസതയും ഉണ്ടാകും. തൊഴില്‍ പരമായി ഒട്ടേറെ  അനിഷ്ടാനുഭവങ്ങള്‍  നേരിടേണ്ടി വരാം. അധ്വാനം വര്‍ധിക്കും. അനുകൂലമല്ലാത്ത  സ്ഥലം മാറ്റങ്ങള്‍ ഉണ്ടാകാം. സഹപ്രവര്‍ത്തകരുമായി അകല്‍ച്ചയുണ്ടാകും. കേസുകള്‍, വഴക്കുകള്‍, കോടതി ഇടപാടുകള്‍  എന്നിവയ്ക്കും സാധ്യത. ദോഷ കാലമായതിനാല്‍ എല്ലാത്തിലും കരുതല്‍ പുലര്‍ത്തുക. വ്യാഴാഴ്ചകളില്‍  വിഷ്ണു ക്ഷേത്രത്തില്‍  പാല്‍പായസം നിവേദിച്ച്  അഷ്ടോത്തര  അര്‍ച്ചന നടത്തുക. ഭാഗവതത്തിലെ  പ്രഹ്ലാദ സ്തുതി  പതിവായി പാരായണം ചെയ്യുക. രാജഗോപല യന്ത്രം ധരിക്കുന്നത്  ഗുണകരമാണ്.


മകരക്കൂര്‍ (ഉത്രാടം 3/4, തിരുവോണംഅവിട്ടം1/2)

വ്യാഴം ഭാഗ്യ  സ്ഥാനത്തേക്ക്  മാറുന്നു. വളരെ നല്ല അനുഭവങ്ങള്‍ ഉണ്ടാകും.പുതിയ ആശയങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ സര്‍വ രുടെയും  അഭിനന്ദനവും ആദരവും നേടിയെടുക്കും. തൊഴിലില്‍ വലിയ പുരോഗതി ദൃശ്യമാകും. ഗൃഹോപകരണങ്ങളും  ആഡംബര വസ്തുക്കളും  വാങ്ങും. ഗൃഹം മോടി പിടിപ്പിക്കും . വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക്  ആഗ്രഹം സാധിക്കും. കുടുംബത്തില്‍ ഐക്യവും സമാധാനവും ഉണ്ടാകും. ബന്ധുജനങ്ങളുമായി ഉണ്ടായിരുന്ന  അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹൃത മാകും. സാമുദായിക നേതൃസ്ഥാനം ലഭിക്കും. ഗൃഹത്തില്‍ മംഗള കര്‍മങ്ങള്‍ നടക്കും.

കുംഭക്കൂര്‍ (അവിട്ടം 1/2, ചതയംപൂരൂരുട്ടാതി3/4)
ചാരവശാല്‍ അഷ്ടമത്തില്‍  വ്യാഴം വരുന്നത് നന്നല്ല. പുതിയ സംരംഭങ്ങള്‍  തുടങ്ങാന്‍ മുതിരരുത്. തൊഴില്‍ രംഗത്തും പരാജയങ്ങള്‍ക്ക് സാധ്യതയുണ്ട്. ധനവരവ്  കുറയും. കടബാധ്യതകള്‍ വര്‍ദ്ധിക്കുവാനും സാധ്യതയുണ്ട്. കുടുംബത്തില്‍ അനിഷ്ടാനുഭവങ്ങളും  അസ്വസ്ഥതകളും ഉണ്ടായെന്നു വരാം. സാമ്പത്തക ക്രയ വിക്രയത്തില്‍  ഏര്‍പ്പെടുന്നവര്‍  ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ധനനഷ്ടം വരാം. വിലപ്പെട്ട വസ്തുക്കള്‍ കൈമോശം വരാനും സാധ്യതയുണ്ട്. ആരോഗ്യ ക്ലേശങ്ങള്‍ക്കും സാധ്യതയുണ്ട്.  വ്യാഴാഴ്ച വൃതവും തിങ്കളാഴ്ചവ്രതവും അനുഷ്ടിക്കുക. നാരായണ കവചം പതിവായി ജപിക്കുക. തിങ്കളാഴ്ചകളില്‍ മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തുക. 

മീനക്കൂര്‍ (പൂരൂരുട്ടാതി1/4, ഉത്രട്ടാതിരേവതി)
വ്യാഴം ഏഴിലേക്ക്  മാറുന്നു. സര്‍വാഭീഷ്ടങ്ങളും സാധിക്കുന്ന സമയമാണ്. പ്രത്യേകിച്ച്  കര്‍മ്മരംഗത്ത് വലിയ വളര്‍ച്ച ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങുവാനും വിജയിപ്പിക്കുവാനും കഴിയും. ദീര്‍ഘദൃഷ്ടിയോടെ കാര്യങ്ങള്‍  ആസൂത്രണം ചെയ്യും. ഗൃഹ നിര്‍മ്മാണം തുടങ്ങും. വളരെക്കാലമായി വിദേശയാത്ര  ആഗ്രഹിക്കുന്നവര്‍ക്ക് അത് സാധിക്കുന്നതാണ്. കുടുംബത്തില്‍ നല്ല അനുഭവങ്ങള്‍ ഉണ്ടാകും. സന്താന ഗുണം പ്രതീക്ഷിക്കാം. പൂര്‍വിക സ്വത്തുക്കള്‍ അനുഭവത്തില്‍ വരും. മന സന്തോഷവും ഉല്ലാസ അനുഭവങ്ങളും ഉണ്ടാകും. 


സമൂഹ വ്യാഴദോഷ പരിഹാര പൂജ 11.8.2016 ന് . 
 101 രൂപാ 


Copy Code