സാമ്പത്തിക കാര്യങ്ങള്‍ക്ക് യോഗ്യമല്ലാത്ത നാളുകള്‍




പണം വായ്പ നല്‍കുക, പണം കടം വാങ്ങുക തുടങ്ങിയ സാമ്പത്തിക ക്രയ വിക്രയങ്ങള്‍ക്ക് എല്ലാ ദിവസങ്ങളും യോജിച്ചവയല്ല.

കാര്‍ത്തിക, ഉത്രം, മൂലം, മകം, ചിത്തിര, രേവതി എന്നീ നക്ഷത്രങ്ങളില്‍ പണം കൊടുക്കാനോ വാങ്ങാനോ നല്ലതല്ല എന്ന് ജ്യോതിഷ ഗ്രന്ഥങ്ങള്‍ പറയുന്നു. ധന നഷ്ടം സംഭവിക്കുവാനും സമ്പല്‍ നാശത്തിനും ഇത് കാരണമായേക്കാം.

ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ധന ധാന്യാദികളുടെ കൊടുക്കല്‍ വാങ്ങല്‍ നന്നെല്ലെന്നാണ് വിശ്വാസം.

ഓണ്‍ലൈന്‍ ജ്യോതിഷ സേവനങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Copy Code