ഗൃഹ യോഗം



ലോകത്തില്‍ ഏറ്റവും സുന്ദരമായ ഇടം ഏതെന്നു ചോദിച്ചാല്‍ പലരുടേയും ഉത്തരം സ്വന്തം വീട്  എന്ന് തന്നെ ആയിരിക്കും. എല്ലാവരും സ്വന്തം ഗൃഹവും  അതിന്റെ സംരക്ഷണവും  സ്നേഹവും ആഗ്രഹിക്കുന്നു. എന്നാല്‍  പണവും സൌകര്യങ്ങളും ഉണ്ടായിട്ടും പലര്‍ക്കും സ്വന്തമായി ഗൃഹം നിര്‍മ്മിക്കുവാണോ വാങ്ങുവാനോ സാധിക്കാറില്ല. പല കാരണങ്ങള്‍ കൊണ്ടും ഗൃഹ ഭാഗ്യം നീണ്ടു പോകുന്ന അനുഭവങ്ങള്‍ നാം പലരുടേയും ജീവിതത്തില്‍ കണ്ടിട്ടുണ്ട്. മണ്ണും പെണ്ണും ഒരു ഭാഗ്യമാണ്  എന്ന് പണ്ടുള്ളവര്‍ പറയും. വിവാഹയോഗവും ഗൃഹ യോഗവും അതാതിന്റെ  സമയത്തേ നടക്കൂ  എന്നതാണ്  ഇതിന്റെ  സാരം.


ജ്യോതിഷത്തില്‍ നാലാം ഭാവം കൊണ്ടാണ്   വീടിനെ ചിന്തിക്കുന്നത്. നാലാം ഭാവാധിപന്‍  ഭാവത്തില്‍ നില്‍ക്കുക  അല്ലെങ്കില്‍ നാലാം ഭാവാധിപന്‍ കേന്ദ്രങ്ങളില്‍ നില്‍ക്കുക, ഇങ്ങനെയുള്ള ഗ്രഹ സ്ഥിതികള്‍  ഭവന ഭാഗ്യത്തെ സൂചിപ്പിക്കുന്നു.

സ്വന്തമായി  ഭവനം ഉണ്ടാകണമെങ്കില്‍  ജാതകത്തില്‍ അതിന്  അനു കൂലമായ ഒരു   യോഗം കൂടിയേ തീരൂ. ആത്മ കാരക ഗ്രഹത്തിന്റെ നാലാം ഭാവത്തില്‍, ശുഭ ഗ്രഹങ്ങള്‍ നില്ക്കുന്നത് നല്ല വീട് ലഭി ക്കാന്‍ ഉള്ള യോഗം ആയി കണക്കാക്കാം. ഒരു ജാതകത്തില്‍, ഒന്ന്, നാല്, ഏഴ്, പത്ത് ഭാവങ്ങളെ കേന്ദ്രങ്ങള്‍ എന്ന് പറയുന്നു. 

ഇതില്‍ തന്നെ നാലാം ഭാവത്തില്‍, സൂര്യന്‍ നിന്നാല്‍ ''കാഷ്ഠ ആഡ്യം ന ദൃഡം'' എന്നതനുസരിച്ച്  ഉറപ്പുള്ള മരക്കഷണങ്ങള്‍ കൊണ്ട് വേണ്ട വിധത്തില്‍  ഉറപ്പി ല്ലാതെയും ''നവം ചന്ദ്രം'' എന്നതുകൊണ്ട് നാലില്‍ ചന്ദ്രന്‍ നിന്നാല്‍ പുതിയ വീട് എന്നും ''ക്ഷിതി സുതേ ദഗ്ധ '' എന്ന ന്യായത്താല്‍ ചൊവ്വാ എങ്കില്‍ അഗ്‌നി പിടിച്ചതും ബുധന്‍ ആണെങ്കില്‍  ഒന്നിലധികം  ശില്പ്പികളാല്‍ എന്നും ശനി എങ്കില്‍ വളരെ പഴക്കം ചെന്നത് എന്നും ചിന്തിക്കണം. 

നാലില്‍ സര്‍പ്പം നില്ക്കുന്ന ഗ്രഹ സ്ഥിതിയുള്ള  ജാതകന് എത്ര ശ്രമിച്ചാലും, സര്‍പ്പസംബന്ധമുള്ള  ഭൂമി ലഭിക്കാന്‍ സാധ്യതയുണ്ട്. നാലില്‍ പാപന്മാര്‍ നിന്നാല്‍ സ്വന്തമായി ഭൂമി കിട്ടാനും, കിട്ടിയാല്‍ ഒരു വീട് വയ്ക്കുവാനും കഷ്ടപ്പെടും. ഭൂമിയോ  വീടോ വാങ്ങുവാണോ ഗൃഹ നിര്‍മ്മാണം നടത്തുവാനോ  പല തവണ ശ്രമിച്ചിട്ടും നടക്കാത്തവര്‍  നല്ലൊരു ജ്യോതിഷനെ സമീപിച്ചു  ദോഷങ്ങള്‍ ഉണ്ടോ എന്ന്  ആരായുന്നത് നല്ലതാണ്. ആയതിന് വേണ്ട പരിഹാരങ്ങള്‍  ചെയ്ത ശേഷം വീണ്ടും ശ്രമിക്കുക. ഒരു വീടിനായുള്ള നിങ്ങളുടെ  പരിശ്രമങ്ങള്‍  വിജയിക്കട്ടെ..





Copy Code