നെടുമംഗല്യത്തിന് ഏറ്റവും ഫലപ്രദമായ വ്രതമാണ് ധനുമാസ ത്തിലെ തിരുവാതിര വ്രതം. ഭഗവാന്‍ ശിവന്റെ ജന്മ നക്ഷത്രമാണ് തിരുവാതിര. മകയിരം, തിരുവാതിര, പുണര്‍തം എന്നീ ദിവസ ങ്ങളില്‍ വ്രതം അനുഷ്ടിക്കണം. തിരുവാതിര നോയമ്പില്‍ അരി ആഹാരം വര്‍ജ്യമാണ്. ചേന, കാച്ചില്‍, ചേമ്പ്, കൂര്‍ക്ക, നനകിഴങ്ങ് , ചെറുചേമ്പ്, ചെറുകിഴങ്ങ്, മധുരകിഴങ്ങ്, നേന്ത്രക്കായ എന്നിവകള്‍ കനലില്‍ ചുട്ടു വിശേഷ വിധിയാല്‍ തയാറാക്കുന്ന നിവേദ്യപ്രസാദം (എട്ടങ്ങാടി നിവേദ്യം) കഴിക്കണം. കിഴങ്ങുകളുടെ തരത്തില്‍ പ്രാദേശികമായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്. ചാമ, ഗോതമ്പ്, കൂവ കുറുക്കിയത് മുതലായവയും കഴിക്കാം.
തിരുവാതിര വ്രതം അനുഷ്ടിക്കുന്ന സുമംഗലികള്‍ "ഓം ശിവ ശക്തൈക്യ രൂപിന്യൈ നമ:" എന്ന മന്ത്രം 108 തവണ ഉരുക്കഴിക്കുന്നത് ദാമ്പത്യ ക്ലേശങ്ങള്‍ അകലുവാനും ഐക്യമത്യത്തിനും കുടുംബ ഭദ്രതയ്ക്കും വളരെ പ്രയോജനകരമാണ്. കന്യകമാര്‍ "ഓം സോമായ നമ :" എന്ന മന്ത്രം 108 തവണ ജപിക്കുന്നത് ഇഷ്ട ഭര്‍തൃപ്രാപ്തിക്കും അവിവാഹിതരായ പുരുഷന്മാര്‍ "ഓം ഉമാ മഹേശ്വരായ നമ :" എന്ന മന്ത്രം 108 തവണ ജപിക്കുന്നത് ഇഷ്ട കളത്രസിദ്ധിക്കും വളരെ ഉപയുക്തമാണ്.
പഞ്ചാക്ഷരീ മന്ത്രം, ശിവസഹസ്ര നാമം, ഉമാമഹേശ്വര സ്തോത്രം, ശിവപുരാണം, മുതാലയവ പാരായണം ചെയ്യുന്നതും അതി വിശിഷ്ടമാണ്.
പുണര്‍തം നാളില്‍ കുളിച്ച് ശിവ ക്ഷേത്ര ദര്‍ശനം നടത്തി തീര്‍ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം.
ഈ വര്‍ഷത്തെ തിരുവാതിര വ്രതം 1192 ധനു മാസം 27 (11.01.2017) ബുധനാഴ്ചയാണ്. പാതിരാപ്പൂ ചൂടെണ്ടതും രാത്രി ഉറക്കം ഒഴിയ്ക്കേണ്ടതും ഈ ദിവസമാണ്.
വിവാഹ കാലതാമസം നേരിടുന്നവര്‍ തിരുവാതിര ദിനത്തില്‍ ഉമാ മഹേശ്വര പൂജ നടത്തുന്നത് വിവാഹതടസ്സം മാറുവാന്‍ സഹായ കരമാകും.