നവരാത്രി എഴാം ദിവസം

നവദുര്‍ഗാഭാവങ്ങളില്‍ ഈ രൂപമാണ് ഏറ്റവും 

ഭയാനകം. ദേവി ശക്തിരൂപം പൂണ്ട് 


കാളരാത്രിയായി ശോഭിക്കുന്നു.  ദേവിയുടെ ഈ 


രൂപം   ശരീരത്തിലേക്ക് പ്രതിഫലിക്കുമ്പോള്‍ 


മനുഷ്യന്‍ ഭയത്തിന്റെ പിടിയില്‍ നിന്ന് 


രക്ഷപ്പെടുമെന്നാണ് വിശ്വാസം. ദേവിയുടെ 


ഭയാനകരൂപം മനോ ദൌര്‍ബല്യം പരിഹരിച്ച് മനുഷ്യനെ 


കര്‍മ്മനിരതനാക്കാന്‍ വഴി തെളിയിക്കുന്നു. 


കറുത്ത നിറവും ചിന്നി ചിതറിയ മുടിയും തൃക്കണ്ണുകളില്‍നിന്നു 


പ്രവഹിക്കുന്ന അഗ്നിയും ആരെയും ഭയപ്പെടുത്തും. 


ബ്രഹ്മാണ്ഡത്തെ ഭസ്മമാക്കാന്‍ പോലും ആ ജ്വാലകള്‍ക്ക് 


ശക്തിയുണ്ട്. കഴുതയാണ്‌ വാഹനം. വരദമുദ്രയും അഭയമുദ്രയും 


വാളും മറ്റും  ധരിച്ച് ചതുര്‍ഭുജയായി 'ശുഭങ്കരി' എന്ന പേരില്‍ 


അറിയപ്പെടുന്നു.



ഇന്ന് ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം 


"ഏകവേണീ ജപാകര്‍ണപൂര നഗ്നാ ഖരാസ്ഥിതാ 
ലംബോഷ്ടീ കര്‍ണികാകര്‍ണീ തൈലാഭ്യക്തശരീരിണീ വാമപാദോല്ലസല്ലോഹലതാകണ്ടകഭൂഷണാ 
വര്ധനമൂര്‍ധ്വജാ  കൃഷ്ണാ കാളരാത്രിര്‍ഭയംകരീ"  



Copy Code