ഗണങ്ങൾ
നക്ഷത്രങ്ങളെ ദേവഗണമെന്നും മനുഷ്യഗണമെന്നും, അസുര ഗണമെന്നും 3 ആയി തരം തിരിച്ച് അതിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീ പുരുഷന്മാ൪ക്ക് പൊരുത്തമുണ്ടോ എന്ന് കാണുന്നതാണ് ഗണ പ്പൊരുത്തം.
സത്വഗുണ പ്രധാന നക്ഷത്രങ്ങളെ ദേവഗണ മെന്നും, രജോഗുണ പ്രധാന നക്ഷത്രങ്ങളെ മനുഷ്യഗണമെന്നും, തമോഗുണ പ്രധാന നക്ഷത്രങ്ങളെ അസുരഗണമെന്നും പറയുന്നു.
ദേവഗണം | അസുരഗണം | മനുഷ്യഗണം |
അശ്വതി | കാര്‍ത്തിക | ഭരണി |
മകയിരം | ആയില്യം | രോഹിണി |
പുണര്‍തം | മകം | തിരുവാതിര |
പൂയ്യം | ചിത്തിര | പൂരം |
അത്തം | വിശാഖം | ഉത്രം |
ചോതി | തൃക്കേട്ട | പൂരാടം |
അനിഴം | മൂലം | ഉത്രാടം |
തിരുവോണം | അവിട്ടം | പൂരുട്ടാതി |
രേവതി | ചതയം | ഉത്തൃട്ടാതി |
സ്ത്രീപുരുഷന്മാരുടെ നക്ഷത്രം ഒരു ഗണമായാല്‍ അത്യുത്തമ മാകുന്നു. സ്ത്രീ നക്ഷത്രം ദേവഗണവും പുരുഷ നക്ഷത്രം മനുഷ്യ ഗണവും ആയാല്‍ അശുഭവും ആകുന്നു.
ദേവഗണത്തില്‍ ജനിച്ച പുരുഷനും മനുഷ്യഗണത്തില്‍ ജനിച്ച സ്ത്രീയുമായാല്‍ ശുഭമാകുന്നു.
അസുരഗണത്തില്‍ ജനിച്ച പുരുഷനും , മനുഷ്യഗണത്തില്‍ ജനിച്ച സ്ത്രീയുമായാല്‍ മദ്ധ്യമമാകുന്നു.
മനുഷ്യഗണത്തില്‍ ജനിച്ച പുരുഷനും ദേവഗണത്തില്‍ ജനിച്ച സ്ത്രീയും അശുഭമാണ്. അസുരഗണത്തില്‍ സ്ത്രീകളെ വര്‍ജ്ജിക്കേണ്ടതാണെങ്കിലും മറ്റു പൊരുത്തങ്ങള്‍ക്ക് ശ്രേഷ്ഠതയുണ്ടെങ്കിലും ലഗ്നാല്‍ ഗ്രഹ സ്ഥിതി കള്‍ ശ്രേഷ്ഠമെങ്കില്‍ മാത്രമേ സ്വീകരിക്കാവൂ.
സ്ത്രീപുരുഷന്മാരുടെ ഗണം ഒന്നായാല്‍ പ്രീതിയും ദേവമനുഷ്യനായാല്‍ മദ്ധ്യമവും മനുഷ്യാസുരമായാല്‍ മരണവും ദേവാസുരമായാല്‍ കലഹവും ഇതരങ്ങളായാല്‍ ഉത്തമവും ആകുന്നു.
Copy Code